---
title: "'കെ.സി ഇവിടെ ഇല്ലല്ലോ.... ഞാൻ ഏറനാടുകാരനാണ് നിങ്ങടെ ശൗര്യം എനിക്ക് മനസിലാകും'; ആലപ്പുഴ മാക്കേകടവ്-നേരെക്കടവ് പാലം ഉദ്ഘാടന വേദിയിൽ നാടകീയ രംഗങ്ങൾ"
english_title: "Drama at Alappuzha Bridge Inauguration as KC Venugopal’s Name Is Omitted"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387603/alappuzha-bridge-inauguration-drama"
published_at: "2026-10-18T12:17:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad46c1288b63_alappuzha-bridge-inauguration-drama.jpg"
keywords: ["AlappuzhaBridge", "KCVenugopal", "PKBasheer", "AMArif", "CKAsha"]
---

# 'കെ.സി ഇവിടെ ഇല്ലല്ലോ.... ഞാൻ ഏറനാടുകാരനാണ് നിങ്ങടെ ശൗര്യം എനിക്ക് മനസിലാകും'; ആലപ്പുഴ മാക്കേകടവ്-നേരെക്കടവ് പാലം ഉദ്ഘാടന വേദിയിൽ നാടകീയ രംഗങ്ങൾ

> **Lead Summary:** > **ആലപ്പുഴ: മാ**ക്കേകടവ്-നേരെക്കടവ് പാലത്തിന്റെ ഉദ്ഘാടന ചടങ്ങ് രാഷ്ട്രീയ വിവാദങ്ങൾക്കും നാടകീയ രംഗങ്ങൾക്കും വേദിയായി. ചടങ്ങിൽ ആലപ്പുഴ എം.പി കെ.സി. വേണുഗോപാലിന്റെ പേര് പറയാതിരുന്ന പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീറിനോട് കെ.സി യെക്കുറിച്ചും പേര് പറയാൻ സദസ്സിൽ നിന്ന് ആവശ്യമുയർന്നു. എന്നാൽ "കെ.സി ഇവിടെ ഇല്ലല്ലോ" എന്നായിരുന്നു മന്ത്രിയുടെ മറുപടി. തുടർന്ന്, "ഞാൻ ഏറനാടുകാരനാണെന്നും നിങ്ങടെ ശൗര്യം എനിക്ക് മനസിലാകുമെന്നും, അതിന് അനുസരിച്ച് മറുപടി പറയുമെന്നും" മന്ത്രി ഉദ്ഘാടന വേദിയിൽ കൂട്ടിച്ചേർത്തത് ചടപ്പിൽ വാഗ്വാദത്തിന് കാരണമായി.

## Article Content

> **ആലപ്പുഴ: മാ**ക്കേകടവ്-നേരെക്കടവ് പാലത്തിന്റെ ഉദ്ഘാടന ചടങ്ങ് രാഷ്ട്രീയ വിവാദങ്ങൾക്കും നാടകീയ രംഗങ്ങൾക്കും വേദിയായി. ചടങ്ങിൽ ആലപ്പുഴ എം.പി കെ.സി. വേണുഗോപാലിന്റെ പേര് പറയാതിരുന്ന പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീറിനോട് കെ.സി യെക്കുറിച്ചും പേര് പറയാൻ സദസ്സിൽ നിന്ന് ആവശ്യമുയർന്നു. എന്നാൽ "കെ.സി ഇവിടെ ഇല്ലല്ലോ" എന്നായിരുന്നു മന്ത്രിയുടെ മറുപടി. തുടർന്ന്, "ഞാൻ ഏറനാടുകാരനാണെന്നും നിങ്ങടെ ശൗര്യം എനിക്ക് മനസിലാകുമെന്നും, അതിന് അനുസരിച്ച് മറുപടി പറയുമെന്നും" മന്ത്രി ഉദ്ഘാടന വേദിയിൽ കൂട്ടിച്ചേർത്തത് ചടപ്പിൽ വാഗ്വാദത്തിന് കാരണമായി.

ഇതിനിടെ, ചടങ്ങിൽ എ.എം. ആരിഫിന്റെ പരാമർശവും സദസ്സിൽ ചോദ്യം ചെയ്യപ്പെട്ടു. മുഹമ്മദ് റിയാസിനോട് പാലം ഉദ്ഘാടനം ചെയ്യണമെന്ന് നേരത്തെ ആവശ്യപ്പെട്ടതാണെന്നും, അന്ന് അദ്ദേഹത്തിന് സമയം കിട്ടാത്തത് കൊണ്ടാണ് ഉദ്ഘാടനം വൈകിയതെന്നുമായിരുന്നു ആരിഫിന്റെ പരാമർശം. എന്നാൽ അന്ന് പാലത്തിന്റെ പണികൾ പൂർത്തിയാകാൻ ഉണ്ടായിരുന്നുവെന്നും, അത് മറച്ചുവെച്ച് ഉദ്ഘാടനം വൈകിച്ചുവെന്ന തരത്തിൽ സംസാരിച്ചതോടെ സദസിൽ നിന്ന് കൂവൽ ഉയർന്നു. ഇത് മര്യാദയല്ലെന്ന് പറഞ്ഞ് ആരിഫ് വേദിയിൽ പരസ്യമായി അതൃപ്തി അറിയിച്ചു.

ഇതിനിടയിൽ, വേദിയിൽ വിളിച്ചുവരുത്തി അപമാനിച്ചുവെന്ന് ആരോപിച്ച് മുൻ വൈക്കം എം.എൽ.എ സി.കെ. ആശയും രംഗത്തെത്തി. തനിക്ക് സംസാരിക്കാൻ അവസരം നൽകാതെ അപമാനിച്ചുവെന്ന് വ്യക്തമാക്കി അവർ മൈക്ക് തട്ടിപ്പറിക്കുകയും വേദിയിൽ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തത് വലിയ ചർച്ചയായിരിക്കുകയാണ്.

The inauguration of the Makkekadavu-Nerekadavu bridge in Alappuzha turned contentious after Minister PK Basheer did not mention MP KC Venugopal’s name, prompting protests from the audience. Remarks by AM Arif and a walkout by former MLA CK Asha further escalated the tension on stage.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387603/alappuzha-bridge-inauguration-drama)