---
title: "'അന്ന് ഉമ്മൻചാണ്ടിയെ കള്ളക്കേസിൽ തകർത്തു, നീതി കിട്ടിയില്ല; എന്നാൽ മറ്റൊരാളെ വേട്ടയാടുന്നതും ശരിയല്ല'; നിലപാട് വ്യക്തമാക്കി ചാണ്ടി ഉമ്മൻ"
english_title: "Oommen Chandy Was Ruined in a False Case; Chandy Oommen Says Witch-Hunting Others Is Wrong"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387596/oommen-chandy-false-case-witch-hunting-wrong"
published_at: "2026-10-18T11:27:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad46036cd27d_oommen-chandy-false-case-witch-hunting-wrong.jpg"
keywords: ["OommenChandy", "ChandyOommen", "Congress", "PinarayiVijayan", "PoliticalCase"]
---

# 'അന്ന് ഉമ്മൻചാണ്ടിയെ കള്ളക്കേസിൽ തകർത്തു, നീതി കിട്ടിയില്ല; എന്നാൽ മറ്റൊരാളെ വേട്ടയാടുന്നതും ശരിയല്ല'; നിലപാട് വ്യക്തമാക്കി ചാണ്ടി ഉമ്മൻ

> **Lead Summary:** **കോട്ടയം: **കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഉമ്മൻ ചാണ്ടിക്ക് നീതി കൊടുത്തിട്ടില്ലെന്ന് ചാണ്ടി ഉമ്മൻ എം.എൽ.എ. ഉമ്മൻചാണ്ടിയെ അന്യായമായി ക്രൂശിച്ചുവെന്നും, കള്ളക്കേസ് ഉണ്ടാക്കി അദ്ദേഹത്തെ മാനസികമായും ശാരീരികമായും തകർത്തുവെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ഇതുവരെയും ഉമ്മൻചാണ്ടിക്ക് അർഹമായ നീതി ലഭിച്ചിട്ടില്ല.

## Article Content

**കോട്ടയം: **കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഉമ്മൻ ചാണ്ടിക്ക് നീതി കൊടുത്തിട്ടില്ലെന്ന് ചാണ്ടി ഉമ്മൻ എം.എൽ.എ. ഉമ്മൻചാണ്ടിയെ അന്യായമായി ക്രൂശിച്ചുവെന്നും, കള്ളക്കേസ് ഉണ്ടാക്കി അദ്ദേഹത്തെ മാനസികമായും ശാരീരികമായും തകർത്തുവെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ഇതുവരെയും ഉമ്മൻചാണ്ടിക്ക് അർഹമായ നീതി ലഭിച്ചിട്ടില്ല.

എന്നാൽ, ഉമ്മൻചാണ്ടിക്ക് നീതി കൊടുത്തില്ലെന്ന് പറഞ്ഞ് മറ്റൊരാളെ വേട്ടയാടുന്നതും ശരിയല്ലെന്നും, കോൺഗ്രസിന്റെ ശൈലി അതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. പിണറായി വിജയനെതിരായ കേസ് നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും, ഇ.ഡി (ED) പലസ്ഥലത്തും രാഷ്ട്രീയമായ വേട്ടയാടൽ നടത്തുന്നുണ്ടെന്നും പിണറായിക്കെതിരെ അങ്ങനെയൊരു വേട്ടയാടൽ ഉണ്ടാകാൻ പാടില്ലെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.

കോടതിയിലെ എ.ജിയുടെ നിലപാട് സംബന്ധിച്ച് ഇപ്പോൾ പരസ്യമായി അഭിപ്രായം പറയുന്നില്ലെന്നും, അത് പറയേണ്ടിടത്ത് പാർട്ടിക്ക് അകത്ത് പറയുമെന്നും അദ്ദേഹം പറഞ്ഞു. ആളുകൾ പലരും കേസ് സെറ്റിൽ ചെയ്യുന്നു എന്ന് പറയുന്നുണ്ട്. ഇത്തരം ആക്ഷേപങ്ങൾ ഉയരുമ്പോൾ സർക്കാരിന്റെ ഭാഗത്തുനിന്നും കൂടുതൽ സത്വരമായ നടപടികൾ ഉണ്ടാവണമെന്നും, ഇല്ലെങ്കിൽ ആക്ഷേപങ്ങൾ നേരിടുന്നതിൽ നേതാക്കൾക്ക് ബുദ്ധിമുട്ടുണ്ടാകുമെന്നും ചാണ്ടി ഉമ്മൻ മുന്നറിയിപ്പ് നൽകി.

Chandy Oommen said his father, Oommen Chandy, was unjustly targeted in a false case and never received the justice he deserved. However, he added that denying justice to Oommen Chandy does not justify harassing someone else, and said any case against Pinarayi Vijayan should follow the legal process.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387596/oommen-chandy-false-case-witch-hunting-wrong)