---
title: "റോങ് സൈഡിൽ അമിതവേഗതയിൽ പാഞ്ഞെത്തി കാർ; കോഴിക്കോട് താമരശ്ശേരിയിൽ യുവാവിന് ഗുരുതര പരിക്ക്, കാറിന്റെ മുൻചില്ല് തകർന്നു"
english_title: "Wrong-Side Car Hits Pedestrian in Thamarassery; Youth Seriously Injured"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387593/wrong-side-car-hits-pedestrian-thamarassery"
published_at: "2026-10-18T10:54:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad4593f71954_wrong-side-car-hits-pedestrian-thamarassery.jpg"
keywords: ["KeralaAccident", "RoadSafety", "Kozhikode", "Thamarassery", "TrafficPolice"]
---

# റോങ് സൈഡിൽ അമിതവേഗതയിൽ പാഞ്ഞെത്തി കാർ; കോഴിക്കോട് താമരശ്ശേരിയിൽ യുവാവിന് ഗുരുതര പരിക്ക്, കാറിന്റെ മുൻചില്ല് തകർന്നു

> **Lead Summary:** **കോഴിക്കോട്: **താമരശ്ശേരി ചെക്ക് പോസ്റ്റിന് സമീപം അമിതവേഗതയിലെത്തിയ കാറിടിച്ച് കാൽനടയാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. താമരശ്ശേരി ചുങ്കം കയ്യേലിക്കുന്നുമ്മൽ സ്വദേശി ജിതേഷിനാണ് അപകടത്തിൽ ഗുരുതര പരിക്കേറ്റത്. തലയ്ക്കും ശരീരമാസകലവും പരിക്കേറ്റ ജിതേഷിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വയനാട് ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് തെറ്റായ ദിശയിൽ അമിത വേഗതയിൽ എത്തിയ കാറാണ് അപകടമുണ്ടാക്കിയത്.

## Article Content

**കോഴിക്കോട്: **താമരശ്ശേരി ചെക്ക് പോസ്റ്റിന് സമീപം അമിതവേഗതയിലെത്തിയ കാറിടിച്ച് കാൽനടയാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. താമരശ്ശേരി ചുങ്കം കയ്യേലിക്കുന്നുമ്മൽ സ്വദേശി ജിതേഷിനാണ് അപകടത്തിൽ ഗുരുതര പരിക്കേറ്റത്. തലയ്ക്കും ശരീരമാസകലവും പരിക്കേറ്റ ജിതേഷിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വയനാട് ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് തെറ്റായ ദിശയിൽ അമിത വേഗതയിൽ എത്തിയ കാറാണ് അപകടമുണ്ടാക്കിയത്.

ബത്തേരി സ്വദേശിയുടെ കാറാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശത്തെ ചില്ല് പൂർണ്ണമായും തകർന്നു. അപകടം നടന്നയുടൻ നാട്ടുകാരും സമീപത്തുണ്ടായിരുന്നവരും ചേർന്ന് പരിക്കേറ്റ ജിതേഷിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

പൊലീസ് സ്ഥലത്തെത്തി അപകടത്തിൽപ്പെട്ട കാർ കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അമിതവേഗതയും തെറ്റായ ദിശയിലുള്ള ഡ്രൈവിംഗുമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

A pedestrian was seriously injured after a car speeding in the wrong direction hit him near the Thamarassery check post in Kozhikode. The injured man, Jithesh, was shifted to Kozhikode Medical College Hospital, while police have taken the car into custody and launched an investigation.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387593/wrong-side-car-hits-pedestrian-thamarassery)