---
title: "കയ്യിൽ കാശില്ലാതെ നെട്ടോട്ടമോടേണ്ടി വരും! തിങ്കളാഴ്ചയും പൊതുഅവധി; സംസ്ഥാനത്ത് തുടർച്ചയായി നാല് ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല"
english_title: "Four-Day Bank Holiday Stretch as Monday Also Declared a Public Holiday"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387592/four-day-bank-holiday-stretch-NEW"
published_at: "2026-10-18T10:47:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad456bcf37c9_four-day-bank-holiday-stretch.jpg"
keywords: ["BankHoliday", "Navratri", "ATMCash", "UPI", "KeralaNews"]
---

# കയ്യിൽ കാശില്ലാതെ നെട്ടോട്ടമോടേണ്ടി വരും! തിങ്കളാഴ്ചയും പൊതുഅവധി; സംസ്ഥാനത്ത് തുടർച്ചയായി നാല് ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല

> **Lead Summary:** **തിരുവനന്തപുരം: ** നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി തിങ്കളാഴ്ച കൂടി സർക്കാർ പൊതുഅവധി പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് തുടർച്ചയായി നാല് ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല. അവധി ദിവസങ്ങൾ തുടരുന്നതിനാൽ ബാങ്കുകളും സർക്കാർ ഓഫീസുകളും ഇനി വ്യാഴാഴ്ച മാത്രമേ പുനരാരംഭിക്കുകയുള്ളൂ.

## Article Content

**തിരുവനന്തപുരം: ** നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി തിങ്കളാഴ്ച കൂടി സർക്കാർ പൊതുഅവധി പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് തുടർച്ചയായി നാല് ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല. അവധി ദിവസങ്ങൾ തുടരുന്നതിനാൽ ബാങ്കുകളും സർക്കാർ ഓഫീസുകളും ഇനി വ്യാഴാഴ്ച മാത്രമേ പുനരാരംഭിക്കുകയുള്ളൂ.

അവധി ദിനങ്ങളിൽ എ.ടി.എമ്മുകളിൽ പണം വേഗത്തിൽ തീരാൻ സാധ്യതയുള്ളതിനാൽ ഇടപാടുകാർ ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്ന് ബാങ്കിങ് അധികൃതർ അറിയിച്ചു. ഡിജിറ്റൽ ബാങ്കിങ്, യു.പി.ഐ സേവനങ്ങൾ തടസ്സമില്ലാതെ ലഭ്യമാകുമെങ്കിലും നേരിട്ടുള്ള ബാങ്ക് ഇടപാടുകൾ വ്യാഴാഴ്ച വരെ മുടങ്ങും.

Banks across the state will remain closed for four consecutive days after Monday was declared a public holiday in connection with Navratri celebrations. While digital banking and UPI services will continue, customers are advised to plan ahead as ATM cash may run low during the holiday period.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387592/four-day-bank-holiday-stretch-NEW)