---
title: "ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയോട് ലൈംഗികാതിക്രമം; കോഴിക്കോട് സ്വദേശിയായ യുവാവ് അറസ്റ്റിൽ"
english_title: "Kozhikode Man Arrested for Harassing Woman Returning Home from Work"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387591/kozhikode-man-arrested-harassing-woman-returning-home-"
published_at: "2026-10-18T10:35:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad454071b63d_kozhikode-man-arrested-harassing-woman-returning-home.jpg"
keywords: ["KozhikodeCrime", "SexualHarassment", "KeralaPolice", "CrimeNews", "Remand"]
---

# ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയോട് ലൈംഗികാതിക്രമം; കോഴിക്കോട് സ്വദേശിയായ യുവാവ് അറസ്റ്റിൽ

> **Lead Summary:** **കോഴിക്കോട്: **ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. കോഴിക്കോട് ചെറുവണ്ണൂർ കുണ്ടായിത്തോട് ദാറുഫല കോയമൻസിൽ മുഹമ്മദ് അഫ്‌ലഹിനെയാണ് മാറാട് പൊലീസും സിറ്റി ക്രൈം സ്‌ക്വാഡും ചേർന്ന് പിടികൂടിയത്. ഈ മാസം 14-ാം തീയതി രാത്രിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

## Article Content

**കോഴിക്കോട്: **ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. കോഴിക്കോട് ചെറുവണ്ണൂർ കുണ്ടായിത്തോട് ദാറുഫല കോയമൻസിൽ മുഹമ്മദ് അഫ്‌ലഹിനെയാണ് മാറാട് പൊലീസും സിറ്റി ക്രൈം സ്‌ക്വാഡും ചേർന്ന് പിടികൂടിയത്. ഈ മാസം 14-ാം തീയതി രാത്രിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ജോലി കഴിഞ്ഞ് സ്‌കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന അരക്കിണർ സ്വദേശിനിയായ യുവതിയെ ബൈക്കിൽ പിന്തുടർന്ന അഫ്‌ലഹ്, അരക്കിണർ മുണ്ടകൻപാടം പൊതു റോഡിൽ വെച്ച് സ്‌കൂട്ടർ തടഞ്ഞുനിർത്തി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. യുവതിയുടെ പരാതിയിൽ മാറാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

സംഭവസ്ഥലത്തെയും സമീപ പ്രദേശങ്ങളിലെയും നിരവധി സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് കുറ്റകൃത്യം നടത്തിയത് അഫ്‌ലഹാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്. തുടർന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ ശാസ്ത്രീയ പരിശോധനയിൽ ഇയാളെ ചെറുവണ്ണൂരിൽ വെച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഇയാൾക്ക് മുൻപും നിരവധി കേസുകളുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. രാമനാട്ടുകര മേൽപ്പാലത്തിന്റെ നിർമാണ ആവശ്യത്തിനായി സൂക്ഷിച്ചിരുന്ന ഇരുമ്പ് കമ്പികൾ മോഷ്ടിച്ചതിനും നടക്കാവ് ഡേ മാർട്ട് സൂപ്പർമാർക്കറ്റിന്റെ പൂട്ട് പൊളിച്ച് പണം കവർന്നതിനും സ്ത്രീകളോട് ലൈംഗികാതിക്രമം നടത്തിയതിനും ഇയാൾക്കെതിരെ കേസുകളുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

A 23-year-old man from Kozhikode was arrested for allegedly sexually assaulting a woman while she was returning home from work on a scooter. Police said the accused was identified through CCTV footage and scientific investigation, and he has been remanded after being produced in court.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387591/kozhikode-man-arrested-harassing-woman-returning-home-)