---
title: "ഡ്രൈവർക്ക് ശാരീരിക അസ്വസ്ഥത; വിദ്യാർഥികളുമായെത്തിയ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട്  ഇലക്ട്രിക് പോസ്റ്റിലിടിച്ചു മറിഞ്ഞു"
english_title: "Driver Falls Ill; Tourist Bus Carrying Students Crashes Into Divider in Thrissur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387590/tourist-bus-accident-students-thrissur"
published_at: "2026-10-18T10:28:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad4527b85341_tourist-bus-accident-students-thrissur.jpg"
keywords: ["TouristBus", "ThrissurAccident", "SchoolStudents", "NationalHighway", "RoadSafety"]
---

# ഡ്രൈവർക്ക് ശാരീരിക അസ്വസ്ഥത; വിദ്യാർഥികളുമായെത്തിയ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട്  ഇലക്ട്രിക് പോസ്റ്റിലിടിച്ചു മറിഞ്ഞു

> **Lead Summary:** **തൃശൂർ: ** ദേശീയപാതയിൽ കൊടകരയിൽ സ്കൂൾ വിദ്യാർഥികളുമായി പോയിരുന്ന ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ചു കയറി അപകടം. ഞായറാഴ്ച രാവിലെ ഏഴുമണിയോടെ കൊടകരയ്ക്ക് അടുത്ത് കൊളത്തൂരിലായിരുന്നു സംഭവം. പട്ടാമ്പി ഭാഗത്തെ സ്കൂൾ വിദ്യാർഥികളാണ് ബസിലുണ്ടായിരുന്നത്. എറണാകുളത്തു നിന്നും വിനോദയാത്ര കഴിഞ്ഞ് മടങ്ങിവരുന്നതിനിടയിലായിരുന്നു അപകടം ഉണ്ടായത്.

## Article Content

**തൃശൂർ: ** ദേശീയപാതയിൽ കൊടകരയിൽ സ്കൂൾ വിദ്യാർഥികളുമായി പോയിരുന്ന ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ചു കയറി അപകടം. ഞായറാഴ്ച രാവിലെ ഏഴുമണിയോടെ കൊടകരയ്ക്ക് അടുത്ത് കൊളത്തൂരിലായിരുന്നു സംഭവം. പട്ടാമ്പി ഭാഗത്തെ സ്കൂൾ വിദ്യാർഥികളാണ് ബസിലുണ്ടായിരുന്നത്. എറണാകുളത്തു നിന്നും വിനോദയാത്ര കഴിഞ്ഞ് മടങ്ങിവരുന്നതിനിടയിലായിരുന്നു അപകടം ഉണ്ടായത്.

യാത്രയ്ക്കിടെ ഡ്രൈവർക്ക് ഫിറ്റ്സ് വന്നതിനെ തുടർന്ന് ബസ് നിയന്ത്രണം വിട്ട് റോഡരികിലെ ഇലക്ട്രിക് പോസ്റ്റിലിടിച്ച ശേഷം ഡിവൈഡറിലേക്ക് കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇലക്ട്രിക് പോസ്റ്റ് സമീപത്തുണ്ടായിരുന്ന ഒരു കാറിന് മുകളിലേക്ക് മറിയുകയും ചെയ്തു. എന്നാൽ വലിയൊരു ദുരന്തം ഒഴിവായതായും അപകടത്തിൽ ആർക്കും പരുക്കേറ്റിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

അപകടത്തെ തുടർന്ന് വിദ്യാർഥികളെ മറ്റൊരു ബസിൽ സുരക്ഷിതമായി നാട്ടിലേക്ക് കയറ്റി വിട്ടു. സംഭവത്തെ തുടർന്ന് ദേശീയപാതയിൽ അൽപ്പനേരം ഗതാഗത തടസ്സമുണ്ടായെങ്കിലും പൊലീസ് എത്തി ഗതാഗതം പുനഃസ്ഥാപിച്ചു.

A tourist bus carrying school students from Pattambi met with an accident at Kolathur near Kodakara on the national highway after the driver suffered a seizure-like illness. The bus hit an electric pole and the divider, but no one was injured and the students were later sent home safely in another bus.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387590/tourist-bus-accident-students-thrissur)