---
title: "ആഘോഷം ദുരന്തമായി; എൻജിനിയറിങ് കോളജിൽ ലൈറ്റിങ് സ്റ്റാൻഡ് തകർന്നു വീണ് വിദ്യാർഥിനി മരിച്ചു,  14 വിദ്യാർഥികൾക്ക് പരുക്കേറ്റു"
english_title: "Celebration Turns Tragic as Lighting Stand Collapses, Engineering Student Dies"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387585/celebration-turns-tragic-lighting-stand-collapses"
published_at: "2026-10-18T09:44:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad44804d6608_celebration-turns-tragic-lighting-stand-collapses.jpg"
keywords: ["HyderabadAccident", "EngineeringCollege", "StudentDeath", "CollegeFestival", "SafetyLapse"]
---

# ആഘോഷം ദുരന്തമായി; എൻജിനിയറിങ് കോളജിൽ ലൈറ്റിങ് സ്റ്റാൻഡ് തകർന്നു വീണ് വിദ്യാർഥിനി മരിച്ചു,  14 വിദ്യാർഥികൾക്ക് പരുക്കേറ്റു

> **Lead Summary:** **ഹൈദരാബാദ്: **കോളജ് വാർഷിക ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാൻഡ് തകർന്നു വീണ് ഒന്നാം വർഷ എൻജിനിയറിങ് വിദ്യാർഥിനി ദാരുണമായി മരിച്ചു. അപകടത്തിൽ 14 വിദ്യാർഥികൾക്ക് പരുക്കേറ്റു. ഹൈദരാബാദിലെ എം.വി.എസ്.ആർ. എൻജിനിയറിങ് കോളജിൽ ശനിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. കോളജിലെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിങ് ഒന്നാം വർഷ വിദ്യാർഥിനിയായ സോന നാരായൺ ദാസ് ആണ് മരിച്ചത്.

## Article Content

**ഹൈദരാബാദ്: **കോളജ് വാർഷിക ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാൻഡ് തകർന്നു വീണ് ഒന്നാം വർഷ എൻജിനിയറിങ് വിദ്യാർഥിനി ദാരുണമായി മരിച്ചു. അപകടത്തിൽ 14 വിദ്യാർഥികൾക്ക് പരുക്കേറ്റു. ഹൈദരാബാദിലെ എം.വി.എസ്.ആർ. എൻജിനിയറിങ് കോളജിൽ ശനിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. കോളജിലെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിങ് ഒന്നാം വർഷ വിദ്യാർഥിനിയായ സോന നാരായൺ ദാസ് ആണ് മരിച്ചത്.

ആഘോഷങ്ങൾക്കിടയിൽ പെട്ടെന്നുണ്ടായ ശക്തമായ കാറ്റിൽ ലൈറ്റുകൾ ഘടിപ്പിച്ചിരുന്ന വലിയ ഇരുമ്പ് സ്റ്റാൻഡ് വിദ്യാർഥിനികളുടെ തലയിലേക്ക് തകർന്നു വീഴുകയായിരുന്നു. പെൺകുട്ടികൾ നൃത്തം ചെയ്തുകൊണ്ടിരുന്ന ഭാഗത്തേക്കാണ് സ്റ്റാൻഡ് പതിച്ചത്. ഗുരുതരമായി പരുക്കേറ്റ സോനയെ ഉടൻ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സോനയുടെ സഹോദരി മീന നാരായൺ ദാസിനും അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്. പരിപാടി അവസാനിക്കാൻ പത്ത് മിനിറ്റുകൾ മാത്രം ബാക്കിയുള്ളപ്പോഴാണ് അപകടമുണ്ടായതെന്ന് കോളജ് ഡയറക്ടർ പ്രസന്ന കുമാർ പറഞ്ഞു. പരുക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചതായും മാനേജ്‌മെന്റ് ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, പരിപാടിക്ക് ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചിരുന്നില്ലെന്നും മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായതായും സോനയുടെ കുടുംബം ആരോപിച്ചു.

 A first-year engineering student died after a lighting stand collapsed during a college annual celebration in Hyderabad, injuring 14 others. The incident happened at M.V.S.R. Engineering College, where strong winds reportedly caused the iron stand to fall on students dancing nearby.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387585/celebration-turns-tragic-lighting-stand-collapses)