---
title: "പുനലൂരിൽ വീണ്ടും പുലിയിറങ്ങി; വീട്ടുമുറ്റത്ത് കാറിന് മുകളിൽ നിന്നു പൂച്ചയെ പിടിച്ചുകൊണ്ടുപോയി, പ്രദേശത്ത് ആശങ്ക"
english_title: "Leopard Returns to Punalur, Snatches Cat from Car Roof in Courtyard"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387579/punalur-leopard-cat-car-roof"
published_at: "2026-10-18T09:02:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad43e7ef1151_punalur-leopard-cat-car-roof.jpg"
keywords: ["PunalurLeopard", "WildlifeAlert", "KeralaNews", "ForestDepartment", "CCTVFootage", "LeopardAttack", "PunalurNews", "KeralaWildlife"]
---

# പുനലൂരിൽ വീണ്ടും പുലിയിറങ്ങി; വീട്ടുമുറ്റത്ത് കാറിന് മുകളിൽ നിന്നു പൂച്ചയെ പിടിച്ചുകൊണ്ടുപോയി, പ്രദേശത്ത് ആശങ്ക

> **Lead Summary:** **പുനലൂർ: **ഉറുകുന്നിൽ ജനവാസ മേഖലയിൽ വീണ്ടും പുലിയുടെ സാന്നിധ്യം. ഉറുകുന്ന് നേതാജി ആലുംതടത്തിൽ ഭാഗത്ത് കുന്നിൽ പുത്തൻവീട്ടിൽ ജി. ബാബുവിന്റെ വീട്ടുപൂച്ചയെ കാറിന് മുകളിൽ നിന്നും പുലി പിടിച്ചുകൊണ്ടുപോയി. വെള്ളി രാത്രി പത്തിനാണ് സംഭവം. ശബ്ദം കേട്ട് വീട്ടിലുണ്ടായിരുന്നവർ പുറത്തേക്ക് നോക്കിയപ്പോൾ എന്തോ ജീവി ഓടിപ്പോകുന്നതായി കണ്ടിരുന്നു.

## Article Content

**പുനലൂർ: **ഉറുകുന്നിൽ ജനവാസ മേഖലയിൽ വീണ്ടും പുലിയുടെ സാന്നിധ്യം. ഉറുകുന്ന് നേതാജി ആലുംതടത്തിൽ ഭാഗത്ത് കുന്നിൽ പുത്തൻവീട്ടിൽ ജി. ബാബുവിന്റെ വീട്ടുപൂച്ചയെ കാറിന് മുകളിൽ നിന്നും പുലി പിടിച്ചുകൊണ്ടുപോയി. വെള്ളി രാത്രി പത്തിനാണ് സംഭവം. ശബ്ദം കേട്ട് വീട്ടിലുണ്ടായിരുന്നവർ പുറത്തേക്ക് നോക്കിയപ്പോൾ എന്തോ ജീവി ഓടിപ്പോകുന്നതായി കണ്ടിരുന്നു.

തുടർന്ന് അടുത്ത വീട്ടിലെ സി.സി.ടി.വി ക്യാമറ പരിശോധിച്ചപ്പോഴാണ് പുലിയാണ് പൂച്ചയെ പിടികൂടിയതെന്ന് വ്യക്തമായത്. മൂന്നു ദിവസം മുമ്പ് നേതാജി പാറവിളവിള വീട്ടിൽ നജീബിന്റെ ആടിനെ കാണാതായിരുന്നു. പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ വീട്ടുകാരും പ്രദേശവാസികളും വലിയ ആശങ്കയിലാണ്. അടുത്തിടെ ഉറുകുന്നിന്റെ പരിസരപ്രദേശങ്ങളിൽ നിന്ന് വളർത്തുനായ്ക്കളെ കാണാതാകുന്ന സംഭവങ്ങളും പതിവായിരുന്നു.

കഴിഞ്ഞ മാസം തെന്മല പത്തേക്കറിൽ പുലിയിറങ്ങി ആടിനെ കൊന്നിരുന്നു. കൂടാതെ, ദേശീയപാതയിൽ പത്തേക്കറിൽ ബൈക്ക് യാത്രികനായ ബിനു പുലിയുടെ മുന്നിൽ അകപ്പെടുകയും തലനാരിഴയ്ക്ക് രക്ഷപ്പെടുകയും ചെയ്തിരുന്നു. ജനവാസ മേഖലകളിൽ വന്യമൃഗങ്ങൾ ഇറങ്ങുന്നത് ഒഴിവാക്കാൻ വനംവകുപ്പ് അധികൃതർ അടിയന്തര പരിശോധന നടത്തണമെന്നും കൂട് സ്ഥാപിച്ച് പുലിയെ എത്രയും പെട്ടെന്ന് പിടികൂടണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. സംഭവത്തെ തുടർന്ന് വനപാലകർ സ്ഥലത്തെത്തി നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.

A leopard was spotted again in the Urukunnu residential area of Punalur, where it reportedly took a pet cat from the roof of a car outside a house. CCTV footage from a nearby home confirmed the animal as a leopard, heightening concern among residents.

Locals say there have been repeated sightings and livestock losses in the area in recent days, and they have urged the forest department to act quickly and trap the animal. Forest officials have visited the spot and installed surveillance cameras.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387579/punalur-leopard-cat-car-roof)