---
title: "പൊലീസിനെ വെട്ടിച്ചുനടന്ന 'ഷാനൂബ്' കുടുങ്ങി...! കോഴിക്കോടും മലപ്പുറത്തും എം.ഡി.എം.എ എത്തിച്ചിരുന്ന മുഖ്യപ്രതി പിടിയിൽ"
english_title: "Shanoob, Key MDMA Supply-Chain Accused in Kozhikode and Malappuram, Arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387576/kozhikode-malappuram-mdma-supply-chain-accused-arrested"
published_at: "2026-10-18T08:47:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad43a6436592_kozhikode-malappuram-mdma-supply-chain-accused-arrested.jpg"
keywords: ["MDMACase", "KeralaPolice", "KozhikodeNews", "MalappuramNews", "DrugBust"]
---

# പൊലീസിനെ വെട്ടിച്ചുനടന്ന 'ഷാനൂബ്' കുടുങ്ങി...! കോഴിക്കോടും മലപ്പുറത്തും എം.ഡി.എം.എ എത്തിച്ചിരുന്ന മുഖ്യപ്രതി പിടിയിൽ

> **Lead Summary:** **താമരശ്ശേരി: **കോഴിക്കോട്, മലപ്പുറം ജില്ലകളിലെ എം.ഡി.എം.എ വിതരണ ശൃംഖലയിലെ മുഖ്യ കണ്ണി പൊലീസിന്റെ പിടിയിലായി. ഈങ്ങാപ്പുഴ പുൽക്കുഴിയിൽ ഷാനൂബ് ആണ് ശനിയാഴ്ച പുലർച്ചെ താമരശ്ശേരി ചുങ്കത്ത് വെച്ച് പിടിയിലായത്. ഒരു വർഷത്തോളമായി ഇയാൾ പൊലീസ് നിരീക്ഷണത്തിലായിരുന്നു. രണ്ട് മാസം മുമ്പ് കൈതപ്പൊയിൽ ഡാൻസാഫ് സംഘം 11 ഗ്രാം എം.ഡി.എം.എ പിടികൂടിയ കേസിലെ പ്രതിയായ കൈതപ്പൊയിൽ സ്വദേശി ദിൽഷാദ് മുഹമ്മദിന് മയക്കുമരുന്ന് എത്തിച്ചു നൽകിയിരുന്നത് ഇയാളാണെന്ന് പൊലീസ് പറഞ്ഞു.

## Article Content

**താമരശ്ശേരി: **കോഴിക്കോട്, മലപ്പുറം ജില്ലകളിലെ എം.ഡി.എം.എ വിതരണ ശൃംഖലയിലെ മുഖ്യ കണ്ണി പൊലീസിന്റെ പിടിയിലായി. ഈങ്ങാപ്പുഴ പുൽക്കുഴിയിൽ ഷാനൂബ് ആണ് ശനിയാഴ്ച പുലർച്ചെ താമരശ്ശേരി ചുങ്കത്ത് വെച്ച് പിടിയിലായത്. ഒരു വർഷത്തോളമായി ഇയാൾ പൊലീസ് നിരീക്ഷണത്തിലായിരുന്നു. രണ്ട് മാസം മുമ്പ് കൈതപ്പൊയിൽ ഡാൻസാഫ് സംഘം 11 ഗ്രാം എം.ഡി.എം.എ പിടികൂടിയ കേസിലെ പ്രതിയായ കൈതപ്പൊയിൽ സ്വദേശി ദിൽഷാദ് മുഹമ്മദിന് മയക്കുമരുന്ന് എത്തിച്ചു നൽകിയിരുന്നത് ഇയാളാണെന്ന് പൊലീസ് പറഞ്ഞു.

രണ്ടുവർഷത്തോളമായി കോഴിക്കോട് ജില്ലയിലെ ലഹരിവില്പനക്കാർക്ക് ലഹരി വസ്തുക്കൾ എത്തിക്കുന്നതായി വിവരമുള്ളതിനാൽ ഇയാൾ മലപ്പുറത്തേക്ക് താമസം മാറിയിരുന്നു. പെരിന്തൽമണ്ണ, അങ്ങാടിപ്പുറത്ത് വീട് വാടകയ്ക്കെടുത്ത് കോഴിക്കോട്, മലപ്പുറം ജില്ലകളിൽ വ്യാപകമായി ലഹരി വിൽപ്പന നടത്തിവരികയായിരുന്നു. ഇയാൾ താമരശ്ശേരി, ഈങ്ങാപ്പുഴ ഭാഗത്തേക്ക് കാറിൽ വരുന്നതായി കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സംഘവും താമരശ്ശേരി പൊലീസും ചേർന്ന് പിടികൂടുകയായിരുന്നു.

കാറിൽ നടത്തിയ പരിശോധനയിൽ ഡോർ പാഡിന്റെ സൈഡിലായി ഒളിപ്പിച്ച നിലയിൽ 2.34 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. ബംഗളൂരുവിൽ നിന്നും ഇടനിലക്കാർ മുഖേനയാണ് മയക്കുമരുന്ന് എത്തിക്കുന്നത്. താമരശ്ശേരി കോടതി പ്രതിയെ റിമാൻഡ് ചെയ്തു. താമരശ്ശേരി എസ്‌.ഐമാരായ വിനീത് വിജയൻ, ജി. സുമിൻ, അമൽ ചന്ദ്രൻ, കെ.പി. റീതു, ഡാൻസാഫ് സംഘം എന്നിവരടങ്ങിയ ടീമാണ് പ്രതിയെ പിടികൂടിയത്.

Shanoob, 34, identified as a key link in the MDMA distribution network across Kozhikode and Malappuram, was arrested in Thamarassery. Police said he had been under surveillance for about a year and was remanded by the court after 2.34 grams of MDMA were recovered from his car.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387576/kozhikode-malappuram-mdma-supply-chain-accused-arrested)