---
title: "ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി; മാളികപ്പുറം മേൽശാന്തിയായി വടകര സ്വദേശി  എ. ദാമോദരൻ നമ്പൂതിരി"
english_title: "Arikkara Subrahmanyan Shankaran Namboothiri Named Sabarimala Melshanthi; A. Damodaran Namboothiri for Malikappuram"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387575/sabarimala-melshanthi-selection-draw"
published_at: "2026-10-18T08:39:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad439194789f_sabarimala-melshanthi-selection-draw.jpg"
keywords: ["Sabarimala", "Melshanthi", "Malikappuram", "Devaswom", "KeralaNews"]
---

# ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി; മാളികപ്പുറം മേൽശാന്തിയായി വടകര സ്വദേശി  എ. ദാമോദരൻ നമ്പൂതിരി

> **Lead Summary:** **പന്തളം: ശ**ബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെയും മാളികപ്പുറം മേൽശാന്തിയായി കോഴിക്കോട് വടകര സ്വദേശി എ. ദാമോദരൻ നമ്പൂതിരിയെയും തെരഞ്ഞെടുത്തു. തിരുവനന്തപുരം പുള്ളിമൂട് സ്വദേശിയായ സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി നിലവിൽ പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലെ മേൽശാന്തിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.

## Article Content

**പന്തളം: ശ**ബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെയും മാളികപ്പുറം മേൽശാന്തിയായി കോഴിക്കോട് വടകര സ്വദേശി എ. ദാമോദരൻ നമ്പൂതിരിയെയും തെരഞ്ഞെടുത്തു. തിരുവനന്തപുരം പുള്ളിമൂട് സ്വദേശിയായ സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി നിലവിൽ പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലെ മേൽശാന്തിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.

ഉഷ പൂജയ്ക്ക് ശേഷം സന്നിധാനത്തെ സോപാനത്ത് വെച്ചു നടന്ന പ്രത്യേക നറുക്കെടുപ്പിലൂടെയാണ് മേൽശാന്തിമാരെ തെരഞ്ഞെടുത്തത്. ശബരിമല സ്‌പെഷ്യൽ കമ്മീഷണർ ആർ. ജയകൃഷ്ണൻ, ദേവസ്വം കമ്മീഷണർ ബി. സുനിൽകുമാർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ് ചടങ്ങുകൾ പൂർത്തിയായത്.

തുലാമാസ പൂജകൾക്കായി കഴിഞ്ഞ ദിവസമാണ് ശബരിമല നട തുറന്നത്. പതിറ്റാണ്ടുകൾക്ക് ശേഷം മഹാനവമി, വിജയദശമി ദിനങ്ങളിൽ ശബരിമല നട തുറക്കുന്നുവെന്ന പ്രത്യേകതയും ഇത്തവണത്തെ തുലാമാസ പൂജകൾക്കുണ്ട്. പൂജകൾ പൂർത്തിയാക്കി ഒക്ടോബർ 22-ന് രാത്രി പത്തുമണിക്ക് നട അടയ്ക്കും. തുടർന്ന് മണ്ഡലകാലത്തിനായി അടുത്ത മാസം 17-ന് നട വീണ്ടും തുറക്കും.

Arikkara Subrahmanyan Shankaran Namboothiri has been selected as the Sabarimala Melshanthi, while A. Damodaran Namboothiri from Vadakara has been chosen as the Malikappuram Melshanthi. The selection was made through a special draw held at Sannidhanam after the Usha Pooja, in the presence of Devaswom officials.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387575/sabarimala-melshanthi-selection-draw)