---
title: "നിയന്ത്രണം വിട്ട ട്രക്ക് ക്ഷേത്രമതിലിലേക്ക് ഇടിച്ചുകയറി 13 ഭക്തർക്ക് ദാരുണാന്ത്യം, ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസിന് ഉൾപ്പെടെ 39 പേർക്ക് പരിക്ക്"
english_title: "Out-of-Control Truck Crashes Into Temple Wall in Gwalior, 13 Devotees Killed"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387571/truck-crashes-temple-wall-gwalior-devotees-killed"
published_at: "2026-10-18T08:06:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad430c927c61_truck-crashes-temple-wall-gwalior-devotees-killed.jpg"
keywords: ["GwaliorAccident", "TempleTragedy", "RoadAccident", "MadhyaPradeshNews", "PoliceInquiry"]
---

# നിയന്ത്രണം വിട്ട ട്രക്ക് ക്ഷേത്രമതിലിലേക്ക് ഇടിച്ചുകയറി 13 ഭക്തർക്ക് ദാരുണാന്ത്യം, ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസിന് ഉൾപ്പെടെ 39 പേർക്ക് പരിക്ക്

> **Lead Summary:** **ഭോപാൽ: **മധ്യപ്രദേശിലെ ഗ്വാളിയാറിൽ ഷീത്‌ല മാതാ ക്ഷേത്രമതിലിലേക്ക് നിയന്ത്രണം വിട്ട ട്രക്ക് ഇടിച്ചുകയറി 13 ഭക്തർ ദാരുണമായി കൊല്ലപ്പെട്ടു. അപകടത്തിൽ 39 പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഷീത്‌ല മാതാ ക്ഷേത്രത്തിലേക്ക് ദർശനത്തിനായി എത്തിയ ഭക്തരുടെ കൂട്ടത്തിലേക്കാണ് നിയന്ത്രണം നഷ്ടപ്പെട്ട ട്രക്ക് പാഞ്ഞുകയറിയത്. തുടർന്ന് ട്രക്ക് ക്ഷേത്രത്തിന്റെ കവാടത്തിൽ ഇടിച്ചുനിൽക്കുകയായിരുന്നു. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരിൽ പലരുടെയും നില ഗുരുതരമാണെന്നാണ് വിവരം. സംഭവത്തിൽ പൊലീസ് സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

## Article Content

**ഭോപാൽ: **മധ്യപ്രദേശിലെ ഗ്വാളിയാറിൽ ഷീത്‌ല മാതാ ക്ഷേത്രമതിലിലേക്ക് നിയന്ത്രണം വിട്ട ട്രക്ക് ഇടിച്ചുകയറി 13 ഭക്തർ ദാരുണമായി കൊല്ലപ്പെട്ടു. അപകടത്തിൽ 39 പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഷീത്‌ല മാതാ ക്ഷേത്രത്തിലേക്ക് ദർശനത്തിനായി എത്തിയ ഭക്തരുടെ കൂട്ടത്തിലേക്കാണ് നിയന്ത്രണം നഷ്ടപ്പെട്ട ട്രക്ക് പാഞ്ഞുകയറിയത്. തുടർന്ന് ട്രക്ക് ക്ഷേത്രത്തിന്റെ കവാടത്തിൽ ഇടിച്ചുനിൽക്കുകയായിരുന്നു. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരിൽ പലരുടെയും നില ഗുരുതരമാണെന്നാണ് വിവരം. സംഭവത്തിൽ പൊലീസ് സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

രാത്രി 1.30-ഓടെയാണ് നാടിനെ നടുക്കിയ ഈ അപകടം ഉണ്ടായത്. ചിന്നോർ ഭാഗത്തേക്ക് പോവുകയായിരുന്ന നെല്ല് നിറച്ച ട്രക്ക് കുത്തനെയുള്ള ഇറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നുവെന്ന് ഗ്വാളിയാർ പൊലീസ് വ്യക്തമാക്കി. ക്ഷേത്രപരിസരത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പൊലീസുകാർക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇവർ ചികിത്സയിലാണ്.

സംഭവത്തിൽ ഗ്വാളിയാർ കളക്ടർ റുചിക ചൗഹാൻ മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അപകടമുണ്ടാക്കിയ ട്രക്ക് ആർ.ടി.ഒ (RTO) സംഘം പരിശോധിക്കും. ട്രക്ക് അമിതഭാരം കയറ്റിയിരുന്നതായും, ഇറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട് യാത്രക്കാർക്കിടയിലേക്ക് പാഞ്ഞുകയറുകയുമായിരുന്നുവെന്നും ദൃക്സാക്ഷികൾ മാധ്യമങ്ങളോട് പറഞ്ഞു.

An out-of-control paddy-laden truck crashed into a crowd of devotees outside the Sheetal Mata temple in Gwalior, Madhya Pradesh, killing 13 people and injuring 39 others. The district collector has ordered a magisterial inquiry, while police said the truck lost control on a steep slope around 1:30 AM.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387571/truck-crashes-temple-wall-gwalior-devotees-killed)