---
title: "ചുവപ്പുങ്കോട്ടയിൽ രാഷ്ട്രീയ ചൂട്; സിപിഐഎം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന് ഇന്ന് തുടക്കം"
english_title: "Political Heat in Kannur: CPI(M) Extended District Committee Meeting Begins Today"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387568/cpm-kannur-district-committee-meeting"
published_at: "2026-10-18T07:46:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad42c4117550_cpm-kannur-district-committee-meeting.jpg"
keywords: ["CPI(M)", "KannurPolitics", "PinarayiVijayan", "AKGHall", "KollamMeeting"]
---

# ചുവപ്പുങ്കോട്ടയിൽ രാഷ്ട്രീയ ചൂട്; സിപിഐഎം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന് ഇന്ന് തുടക്കം

> **Lead Summary:** **കണ്ണൂർ: സി**പിഐഎം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന് ഇന്ന് എ കെ ജി ഹാളിൽ തുടക്കമാകുന്നു. പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ യോഗം ഉദ്ഘാടനം ചെയ്യും. 156 പ്രതിനിധികളാണ് സുപ്രധാനമായ ഈ യോഗത്തിൽ പങ്കെടുക്കുന്നത്.

## Article Content

**കണ്ണൂർ: സി**പിഐഎം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന് ഇന്ന് എ കെ ജി ഹാളിൽ തുടക്കമാകുന്നു. പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ യോഗം ഉദ്ഘാടനം ചെയ്യും. 156 പ്രതിനിധികളാണ് സുപ്രധാനമായ ഈ യോഗത്തിൽ പങ്കെടുക്കുന്നത്.

സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ.പി. ജയരാജൻ, പി.കെ. ശ്രീമതി ടീച്ചർ, കെ.കെ. ശൈലജ ടീച്ചർ, കെ.എൻ. ബാലഗോപാൽ, ദിനേശൻ പുത്തലത്ത്, ജോൺ ബ്രിട്ടാസ് എം.പി, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ എം.വി. ജയരാജൻ, പി. ജയരാജൻ, പി.കെ. ബിജു തുടങ്ങിയ ഉന്നത നേതാക്കൾ യോഗത്തിൽ സംബന്ധിക്കും. വിപുലീകൃത ജില്ലാ കമ്മിറ്റിയുടെ ഭാഗമായി ഈ മാസം 25-ാം തീയതി ഒരു ലക്ഷം പേർ അണിനിരക്കുന്ന വൻ ബഹുജന റാലി കണ്ണൂർ കളക്ടറേറ്റ് മൈതാനിയിൽ സംഘടിപ്പിക്കും.

അതേസമയം, സിപിഐഎം വിപുലീകൃത കൊല്ലം ജില്ലാ കമ്മിറ്റി യോഗം ഇന്നലെ പ്രൗഢഗംഭീരമായ ബഹുജന റാലിയോടെ സമാപിച്ചു. രണ്ടു ദിവസങ്ങളിലായി 5 മണിക്കൂറോളം നീണ്ട ക്രിയാത്മകമായ ചർച്ചകൾ, വിമർശനം, സ്വയംവിമർശനം, തെറ്റുതിരുത്തൽ പ്രക്രിയ എന്നിവയിലൂടെ കൊല്ലത്തെ യോഗം ലക്ഷ്യം കണ്ടതായി നേതാക്കൾ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി കരുനാഗപ്പള്ളിയിലെ 4 പേരെ കൊല്ലം ജില്ലാ കമ്മിറ്റിയിലേക്ക് തിരിച്ചെടുത്തു. കൂടാതെ, വർഗ്ഗ ബഹുജന സംഘടനകളിൽ നിന്നുള്ളവർ ഉൾപ്പെടെ 10 പേരെ ജില്ലാ കമ്മിറ്റിയിലേക്ക് ക്ഷണിതാക്കളാക്കാനും യോഗം തീരുമാനിച്ചു.

The CPI(M) Kannur extended district committee meeting begins today at AKG Hall, with Pinarayi Vijayan set to inaugurate the session. The two-day event will be attended by 156 delegates and senior leaders, and it will lead up to a massive public rally in Kannur on October 25. Meanwhile, the Kollam district committee meeting concluded yesterday with decisions to reinstate four members and induct ten invitees.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387568/cpm-kannur-district-committee-meeting)