---
title: "വൈദ്യുത നിലയത്തിന്റെ ചിമ്മിനി തകർന്ന് വീണ് നാല് തൊഴിലാളികൾക്ക് ദാരുണാന്ത്യം"
english_title: "Four Workers Killed as Chimney Collapses at West Bengal Power Plant"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387567/chimney-collapse-power-plant-workers-die"
published_at: "2026-10-18T07:42:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad42b40c9d2c_chimney-collapse-power-plant-workers-die.jpg"
keywords: ["PowerPlant", "ChimneyCollapse", "WorkerDeaths", "WestBengal", "IndustrialAccident"]
---

# വൈദ്യുത നിലയത്തിന്റെ ചിമ്മിനി തകർന്ന് വീണ് നാല് തൊഴിലാളികൾക്ക് ദാരുണാന്ത്യം

> **Lead Summary:** **കൊൽക്കത്ത: ** പശ്ചിമ ബംഗാളിലെ അസൻസോളിൽ വൈദ്യുത നിലയത്തിലെ നിർമാണത്തിലിരുന്ന ചിമ്മിനിയുടെ ഒരു ഭാഗം തകർന്നുവീണ് നാല് തൊഴിലാളികൾ ദാരുണമായി മരിച്ചു. പശ്ചിമ ബർധമാൻ ജില്ലയിലെ ജമുരിയയിൽ ശനിയാഴ്ച വൈകിട്ടാണ് നാടിനെ നടുക്കിയ ഈ അപകടമുണ്ടായത്. ശ്യാം സെൽ ആൻഡ് പവർ ലിമിറ്റഡിന്റെ വൈദ്യുത നിലയത്തിലാണ് അപകടം നടന്നത്.

## Article Content

**കൊൽക്കത്ത: ** പശ്ചിമ ബംഗാളിലെ അസൻസോളിൽ വൈദ്യുത നിലയത്തിലെ നിർമാണത്തിലിരുന്ന ചിമ്മിനിയുടെ ഒരു ഭാഗം തകർന്നുവീണ് നാല് തൊഴിലാളികൾ ദാരുണമായി മരിച്ചു. പശ്ചിമ ബർധമാൻ ജില്ലയിലെ ജമുരിയയിൽ ശനിയാഴ്ച വൈകിട്ടാണ് നാടിനെ നടുക്കിയ ഈ അപകടമുണ്ടായത്. ശ്യാം സെൽ ആൻഡ് പവർ ലിമിറ്റഡിന്റെ വൈദ്യുത നിലയത്തിലാണ് അപകടം നടന്നത്.

ചിമ്മിനിയുടെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് ഒരു ഭാഗം അപ്രതീക്ഷിതമായി നിലത്തേക്ക് തകർന്നുവീണത്. ഈ സമയം നിരവധി തൊഴിലാളികൾ സ്ഥലത്തുണ്ടായിരുന്നു. ചിമ്മിനി തകരുന്നത് കണ്ട് ചില തൊഴിലാളികൾ ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും, നാല് പേർ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിപ്പോവുകയായിരുന്നു.

തുടർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിൽ തൊഴിലാളികളെ പുറത്തെടുത്തെങ്കിലും മൂന്നുപേർ സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ നാലാമത്തെ തൊഴിലാളിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ച് വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് ജമുരിയ എം.എൽ.എ ബിജൻ മുഖർജി മാധ്യമങ്ങളോട് വ്യക്തമാക്കി.

Four workers were killed after a portion of an under-construction chimney collapsed at a power plant run by Shyam Sel and Power Ltd in Jamuria, Asansol, West Bengal. Rescue teams pulled out the trapped workers, but all four later died from their injuries.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387567/chimney-collapse-power-plant-workers-die)