---
title: "പെറ്റമ്മയ്ക്ക് സഹിച്ചില്ല...! മകളെ പീഡിപ്പിച്ച ഭർത്താവിനെ കഴുത്തിലും നെഞ്ചിലും ചവിട്ടി കൊലപ്പെടുത്തി ട്രാക്കിൽ കൊണ്ടിട്ടു; ഭാര്യയും മകളും അറസ്റ്റിൽ"
english_title: "Wife and Daughter Arrested for Killing Man Who Allegedly Abused Teen Girl"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387565/wife-daughter-arrested-killing-man-abuse"
published_at: "2026-10-18T07:23:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad426d1ccb1a_wife-daughter-arrested-killing-man-abuse.jpg"
keywords: ["KochiCrime", "KeralaPolice", "MurderCase", "OdishaNative", "RailwayTrack"]
---

# പെറ്റമ്മയ്ക്ക് സഹിച്ചില്ല...! മകളെ പീഡിപ്പിച്ച ഭർത്താവിനെ കഴുത്തിലും നെഞ്ചിലും ചവിട്ടി കൊലപ്പെടുത്തി ട്രാക്കിൽ കൊണ്ടിട്ടു; ഭാര്യയും മകളും അറസ്റ്റിൽ

> **Lead Summary:** **കൊച്ചി: **എളമക്കര റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഒഡിഷ സ്വദേശിയായ യുവാവിന്റെ മരണം കൊലപാതകമെന്ന് പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞു. ഒഡിഷ സ്വദേശിയായ 32-കാരനെ കൊലപ്പെടുത്തിയത് അദ്ദേഹത്തിന്റെ 40-കാരിയായ ഭാര്യയും 16-കാരിയായ മകളുമാണെന്ന് വ്യക്തമായതിനെ തുടർ ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു.

## Article Content

**കൊച്ചി: **എളമക്കര റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഒഡിഷ സ്വദേശിയായ യുവാവിന്റെ മരണം കൊലപാതകമെന്ന് പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞു. ഒഡിഷ സ്വദേശിയായ 32-കാരനെ കൊലപ്പെടുത്തിയത് അദ്ദേഹത്തിന്റെ 40-കാരിയായ ഭാര്യയും 16-കാരിയായ മകളുമാണെന്ന് വ്യക്തമായതിനെ തുടർ ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ശനിയാഴ്ച പുലർച്ചെയാണ് എളമക്കര ഭാഗത്ത് റെയിൽവേ ട്രാക്കിൽ യുവാവിന്റെ മൃതദേഹം കിടക്കുന്നതായി വിവരം ലഭിക്കുന്നത്. തിരുവനന്തപുരത്തുനിന്ന് തൃശൂർ ഭാഗത്തേക്ക് പോയ ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് റെയിൽവേ അധികൃതരെയും പൊലീസിനെയും വിവരം അറിയിച്ചത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹത്തിനൊപ്പം മദ്യക്കുപ്പിയും ഗ്ലാസും ഉണ്ടായിരുന്നതിനാൽ, മദ്യലഹരിയിൽ വീണ് ഹൃദയസ്തംഭനമുണ്ടായതോ ആത്മഹത്യയോ ആകാം എന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ മൃതദേഹത്തിന്റെ കിടപ്പിലുണ്ടായ സംശയത്തെ തുടർന്ന് പൊലീസ് കൊലപാതക സാധ്യത മുന്നിൽ കണ്ട് അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇവർ താമസിച്ചിരുന്നത് റെയിൽവേ ട്രാക്കിന് സമീപമാണെന്ന് കണ്ടെത്തി. വീട്ടിലെത്തിയ പൊലീസിന് ഭാര്യയെയും മകളെയും കാണാനില്ലാത്തതിൽ സംശയം തോന്നി. ഇവർ ഒഡിഷയിലേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന നിഗമനത്തിൽ റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. ഒരു ബന്ധു നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ റെയിൽവേ പരിസരത്തുനിന്ന് തന്നെ അമ്മയെയും മകളെയും പൊലീസ് പിടികൂടുകയായിരുന്നു.

സ്റ്റേഷനിൽ എത്തിച്ച് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് ഇവർ കുറ്റം സമ്മതിച്ചത്. ആദ്യ ഭർത്താവിനെ ഒഴിവാക്കി എട്ടു വയസ്സ് കുറവുള്ള യുവാവിനൊപ്പം മകളുമായി ഒഡിഷയിൽ നിന്ന് നാടുവിട്ട് കേരളത്തിൽ എത്തിയതായിരുന്നു യുവതി. എന്നാൽ യുവാവ് യുവതിയുടെ 16-കാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ചതോടെ ഇവർ മാനസികമായി തകർന്നു. തുടർന്ന് സംഭവദിവസം രാത്രി മദ്യപിച്ച് അവശനിലയിലായ ഭര്‍ത്താവിനെ കഴുത്തിലും നെഞ്ചിലും ചവിട്ടി കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ആത്മഹത്യയായി ചിത്രീകരിക്കാൻ മൃതദേഹം റെയിൽവേ ട്രാക്കിൽ കൊണ്ടിടുകയായിരുന്നുവെന്നും പ്രതികൾ പൊലീസിനോട് സമ്മതിച്ചു.

Police in Kochi have confirmed that the death of an Odisha native found on the Elamakkara railway track was a murder. His wife and teenage stepdaughter were arrested after allegedly confessing to killing him over the sexual abuse of the minor girl and staging the scene as a suicide.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387565/wife-daughter-arrested-killing-man-abuse)