---
title: "കൊൽക്കത്ത പൂജ പന്തൽ ദുരന്തം: മരണസംഖ്യ 19 ആയി , സംഘാടകർ ഉൾപ്പെടെ പത്ത് പേർ അറസ്റ്റിൽ"
english_title: "Kolkata Pandal Stampede Death Toll Rises to 19; 10 Arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387563/kolkata-pandal-stampede-death-toll-rises"
published_at: "2026-10-18T07:11:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad423e385958_kolkata-pandal-stampede-death-toll-rises.jpg"
keywords: ["KolkataStampede", "DurgaPuja", "PandalTragedy", "PoliceArrests", "WestBengal"]
---

# കൊൽക്കത്ത പൂജ പന്തൽ ദുരന്തം: മരണസംഖ്യ 19 ആയി , സംഘാടകർ ഉൾപ്പെടെ പത്ത് പേർ അറസ്റ്റിൽ

> **Lead Summary:** **കൊൽക്കത്ത: **ദുർഗാപൂജ ആഘോഷങ്ങൾക്കിടെ കൊൽക്കത്തയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട അപകടത്തിൽ മരണം 19 ആയി ഉയർന്നു. മരിച്ചവരിൽ 13 സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടുന്നു. ഗുരുതരമായി പരിക്കേറ്റ 35-ഓളം പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. പലരുടെയും നില ഗുരുതരമായി തുടരുന്നതിനാൽ മരണസംഖ്യ ഇനിയുമുയർന്നേക്കുമെന്ന ആശങ്കയുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ശാരദാ പാർക്കിലെ പൂജ ആഘോഷങ്ങളുടെ സംഘാടകർ ഉൾപ്പെടെ 10 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

## Article Content

**കൊൽക്കത്ത: **ദുർഗാപൂജ ആഘോഷങ്ങൾക്കിടെ കൊൽക്കത്തയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട അപകടത്തിൽ മരണം 19 ആയി ഉയർന്നു. മരിച്ചവരിൽ 13 സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടുന്നു. ഗുരുതരമായി പരിക്കേറ്റ 35-ഓളം പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. പലരുടെയും നില ഗുരുതരമായി തുടരുന്നതിനാൽ മരണസംഖ്യ ഇനിയുമുയർന്നേക്കുമെന്ന ആശങ്കയുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ശാരദാ പാർക്കിലെ പൂജ ആഘോഷങ്ങളുടെ സംഘാടകർ ഉൾപ്പെടെ 10 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

വടക്കൻ കൊൽക്കത്തയിലെ ശാരദാ പാർക്കിലുള്ള സർബോജനീൻ ദുർഗാപൂജ പന്തലിലാണ് ഈ വൻ ദുരന്തം ഉണ്ടായത്. വൈകുന്നേരം പെയ്ത ശക്തമായ മഴയിൽ നിന്ന് രക്ഷപ്പെടാൻ ആളുകൾ ഒന്നിച്ച് പന്തലിലേക്ക് ഇരച്ചുകയറിയതാണ് ദുരന്തത്തിന് കാരണമായത്. തിക്കിലും തിരക്കിനും ഇടയിൽ പന്തലിന്റെ ഒരു ഭാഗം തകർന്നു വീഴുകയായിരുന്നു. പ്രവേശന കവാടവും പുറത്തുകടക്കുന്ന വഴിയും അത്യന്തം ഇടുങ്ങിയതായിരുന്നുവെന്നും പ്രദേശത്ത് മതിയായ വെളിച്ചമുണ്ടായിരുന്നില്ലെന്നും വ്യാപകമായ ആക്ഷേപമുയർന്നിട്ടുണ്ട്.

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയും ചീഫ് സെക്രട്ടറി മനോജ് അഗർവാളും ആശുപത്രിയിലെത്തി പരിക്കേറ്റവരെ നേരിട്ട് കണ്ട് സ്ഥിതിഗതികൾ വിലയിരുത്തി. അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് 25 ലക്ഷം രൂപ വീതവും കുടുംബത്തിലെ ആശ്രിതർക്ക് സർക്കാർ ജോലിയും നൽകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. കൊൽക്കത്തയിലുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദർശിച്ചു.

ദുരന്തത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കടുത്ത ഞെട്ടലും അനുശോചനവും രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് അടിയന്തര സഹായമായി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

**English Summary: **The death toll in the Kolkata Durga Puja pandal stampede has risen to 19, including 13 women and a child. Police have arrested 10 people, including puja organizers, in connection with the tragedy at Sharada Park, where overcrowding and narrow exits triggered the disaster during heavy rain.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387563/kolkata-pandal-stampede-death-toll-rises)