---
title: "'​ഗർഭിണിയായ എന്നെ രാഹുൽ ​ഗാന്ധി കൈയേറ്റം ചെയ്തു, കൈയിൽ പിടിച്ച് വലിച്ചു'; പരാതിയുമായി വനിതാ മാധ്യമപ്രവർത്തക"
english_title: "Pregnant Journalist Files Complaint Alleging Rahul Gandhi Assaulted Her"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387562/rahul-gandhi-assault-complaint-pregnant-journalist"
published_at: "2026-10-18T07:03:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad422270b47f_rahul-gandhi-assault-complaint-pregnant-journalist.jpg"
keywords: ["RahulGandhi", "RichaParashar", "DelhiPolice", "IndiaBloc", "JournalistAssault"]
---

# '​ഗർഭിണിയായ എന്നെ രാഹുൽ ​ഗാന്ധി കൈയേറ്റം ചെയ്തു, കൈയിൽ പിടിച്ച് വലിച്ചു'; പരാതിയുമായി വനിതാ മാധ്യമപ്രവർത്തക

> **Lead Summary:** **ന്യൂഡൽഹി: **തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രതിപക്ഷ പാർട്ടികൾ നടത്തിയ പ്രക്ഷോഭ മാർച്ചിനിടെ കോൺഗ്രസ് നേതാവും എം.പിയുമായ രാഹുൽ ഗാന്ധിയും സുരക്ഷാ ജീവനക്കാരും ചേർന്ന് കൈയേറ്റം ചെയ്തെന്ന ഗുരുതര ആരോപണവുമായി ഗർഭിണിയായ വനിതാ മാധ്യമപ്രവർത്തക റിച്ച പരാശർ. സംഭവത്തിൽ രാഹുൽ ഗാന്ധിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് റിച്ച പരാശർ ഡൽഹി പോലീസ് കമ്മീഷണർക്ക് രേഖാമൂലം പരാതി നൽകി.

## Article Content

**ന്യൂഡൽഹി: **തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രതിപക്ഷ പാർട്ടികൾ നടത്തിയ പ്രക്ഷോഭ മാർച്ചിനിടെ കോൺഗ്രസ് നേതാവും എം.പിയുമായ രാഹുൽ ഗാന്ധിയും സുരക്ഷാ ജീവനക്കാരും ചേർന്ന് കൈയേറ്റം ചെയ്തെന്ന ഗുരുതര ആരോപണവുമായി ഗർഭിണിയായ വനിതാ മാധ്യമപ്രവർത്തക റിച്ച പരാശർ. സംഭവത്തിൽ രാഹുൽ ഗാന്ധിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് റിച്ച പരാശർ ഡൽഹി പോലീസ് കമ്മീഷണർക്ക് രേഖാമൂലം പരാതി നൽകി.

ഒക്ടോബർ 12-ന് സുപ്രീം കോടതിക്ക് സമീപം നടന്ന ഇന്ത്യ സഖ്യത്തിന്റെ പ്രതിഷേധ പ്രകടനം റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് സംഭവമുണ്ടായതെന്നാണ് റിച്ചയുടെ വെളിപ്പെടുത്തൽ. പ്രതികരണത്തിനായി മൈക്ക് നീട്ടിയപ്പോൾ രാഹുൽ ഗാന്ധി തന്റെ കൈയിൽ പിടിച്ച് ബലമായി മുന്നോട്ട് വലിച്ചെന്നും, തൊട്ടുപിന്നാലെ സുരക്ഷാ ജീവനക്കാർ ചേർന്ന് തള്ളിമാറ്റിയെന്നുമാണ് പരാതിയിലുള്ളത്. തള്ളലിൽ സുപ്രീം കോടതിയുടെ പടികളിലേക്ക് വീഴുകയും വയറ്റിൽ ആഘാതമേൽക്കുകയും ചെയ്തു.

മുഖത്തും കൈകളിലും കാൽമുട്ടുകളിലും പരുക്കേൽക്കുകയും മൊബൈൽ ഫോൺ തകരുകയും ചെയ്തു. സംഭവസ്ഥലത്തുണ്ടായിരുന്നവർ സഹായിക്കുന്നതിന് പകരം മുദ്രാവാക്യം വിളിച്ച് ശബ്ദം അടിച്ചമർത്താനാണ് ശ്രമിച്ചതെന്ന് മാധ്യമപ്രവർത്തക ആരോപിച്ചു. കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ശേഷമാണ് താൻ മൂന്ന് മാസം ഗർഭിണിയാണെന്ന വിവരം നഴ്സിനോട് വെളിപ്പെടുത്തിയത്. തുടർന്ന് എക്സ്റേ ഒഴിവാക്കി അൾട്രാസൗണ്ട് പരിശോധന നടത്തി അടിയന്തര ചികിത്സ നൽകുകയായിരുന്നു.

ഭാരതീയ ന്യായ് സംഹിതയിലെ (BNS) സ്ത്രീത്വത്തെ അപമാനിക്കൽ, മനഃപൂർവം പരുക്കേൽപ്പിക്കൽ, ആക്രമിച്ച് പരുക്കേൽപ്പിക്കൽ, ജീവന് ഭീഷണിയാകുന്ന രീതിയിലുള്ള അശ്രദ്ധമായ പെരുമാറ്റം, പൊതുവായ ഉദ്ദേശ്യത്തോടെ കൂട്ടായി കുറ്റകൃത്യം ചെയ്യൽ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി രാഹുൽ ഗാന്ധിക്കും അനുയായികൾക്കുമെതിരെ കേസെടുക്കണമെന്നാണ് മാധ്യമപ്രവർത്തകയുടെ ആവശ്യം.

Journalist Richa Parashar, who is three months pregnant, has filed a formal complaint with the Delhi Police Commissioner against Congress leader Rahul Gandhi and his security personnel. She alleges that she was grabbed, pulled, and pushed during an INDIA bloc protest near the Supreme Court on October 12, leaving her injured and distressed.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387562/rahul-gandhi-assault-complaint-pregnant-journalist)