---
title: "കന്റോൺമെന്റ് ഹൗസിൽ തീപിടിത്തം; പ്രതിപക്ഷ നേതാവിന്റെ വസതിയിലെ പാചകപ്പുര കത്തി നശിച്ചു"
english_title: "Fire Breaks Out at Cantonment House, Staff Kitchen Damaged"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387558/cantonment-house-fire-staff-kitchen"
published_at: "2026-10-18T06:35:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad41b7677a06_cantonment-house-fire-staff-kitchen.jpg"
keywords: ["FireIncident", "CantonmentHouse", "Thiruvananthapuram", "PinarayiVijayan", "KeralaNews"]
---

# കന്റോൺമെന്റ് ഹൗസിൽ തീപിടിത്തം; പ്രതിപക്ഷ നേതാവിന്റെ വസതിയിലെ പാചകപ്പുര കത്തി നശിച്ചു

> **Lead Summary:** **തിരുവനന്തപുരം: പ്ര**തിപക്ഷ നേതാവ് പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിലെ ജീവനക്കാരുടെ പാചകപ്പുരയിൽ വൻ തീപിടിത്തം. ശനിയാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ചാക്ക, ഹൗസിങ് ബോർഡ് തുടങ്ങിയ ഫയർഫോഴ്സ് കേന്ദ്രങ്ങളിൽ നിന്നുള്ള മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് സംഘം മണിക്കൂറുകളോളം ശ്രമിച്ചാണ് തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയത്.

## Article Content

**തിരുവനന്തപുരം: പ്ര**തിപക്ഷ നേതാവ് പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിലെ ജീവനക്കാരുടെ പാചകപ്പുരയിൽ വൻ തീപിടിത്തം. ശനിയാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ചാക്ക, ഹൗസിങ് ബോർഡ് തുടങ്ങിയ ഫയർഫോഴ്സ് കേന്ദ്രങ്ങളിൽ നിന്നുള്ള മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് സംഘം മണിക്കൂറുകളോളം ശ്രമിച്ചാണ് തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയത്.

അപകടത്തിൽ ആർക്കും പരിക്കില്ല. തീപിടിത്തത്തിന്റെ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സംഭവം നടക്കുമ്പോൾ വസതിയിൽ അറ്റകുറ്റപ്പണികൾ നടന്നുവരികയായിരുന്നു. അപകടവിവരമറിഞ്ഞ് മന്ത്രി പി.സി. വിഷ്ണുനാഥ് സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. വസതിയുടെ മേൽക്കൂരയുടെ ചില ഭാഗങ്ങളിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഓഫീസിന് പിന്നിലെ മുറികളോട് ചേർന്ന ഭാഗത്താണ് തീപിടിത്തമുണ്ടായതെന്നും മന്ത്രി പറഞ്ഞു.

മൂന്ന് മുറികളും അടുക്കളയും അടങ്ങുന്ന ഭാഗത്താണ് പ്രധാനമായും തീ പടർന്നത്. ഫയർഫോഴ്സ് സംഘം തീപിടിത്തത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ വിശദമായ പരിശോധന നടത്തിവരികയാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

A fire broke out in the staff kitchen area at Cantonment House, the official residence of Opposition Leader Pinarayi Vijayan in Thiruvananthapuram. Three fire tender units brought the blaze under control after hours of effort, and officials are investigating the cause.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387558/cantonment-house-fire-staff-kitchen)