---
title: "'ശ്വാസംമുട്ടിയതോടെ എല്ലാവരും പരസ്പരം തള്ളിമാറ്റാൻ തുടങ്ങി, കൺമുന്നിലാണ് അമ്മ മരിച്ചത്, ഞാനും മരിച്ചെങ്കിൽ...'; ദുർഗാപൂജ പന്തലിലെ കൂട്ടമരണത്തിൽ നടുക്കം മാറാതെ സോനു പാൽ"
english_title: "Sonu Pal Recounts Horror After Stampede at Kolkata Durga Puja Pandal"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387557/kolkata-durga-puja-stampede-sonu-pal"
published_at: "2026-10-18T06:29:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad41a78c1917_kolkata-durga-puja-stampede-sonu-pal.jpg"
keywords: ["KolkataStampede", "DurgaPuja", "CrowdControl", "SonuPal", "WestBengal"]
---

# 'ശ്വാസംമുട്ടിയതോടെ എല്ലാവരും പരസ്പരം തള്ളിമാറ്റാൻ തുടങ്ങി, കൺമുന്നിലാണ് അമ്മ മരിച്ചത്, ഞാനും മരിച്ചെങ്കിൽ...'; ദുർഗാപൂജ പന്തലിലെ കൂട്ടമരണത്തിൽ നടുക്കം മാറാതെ സോനു പാൽ

> **Lead Summary:** **കൊൽക്കത്ത: **ദുർഗാപൂജ പരിപാടിക്കിടെ മഴ പെയ്തതിനെ തുടർന്ന് ചോർബഗാൻ ദുർഗാപൂജ പന്തലിനു പുറത്തുനിൽക്കുകയായിരുന്ന വൻ ജനക്കൂട്ടം അകത്തേക്ക് ഇരച്ചുകയറിയതാണ് വലിയ ദുരന്തത്തിന് വഴിവെച്ചത്. ഇതേതുടർന്നുണ്ടായ ഉന്തുംതള്ളിലും തിക്കിലും തിരക്കിലും പെട്ട് ആളുകൾ നിലത്തുവീഴുകയും, തുടർന്നുണ്ടായ പരിഭ്രാന്തി വൻ ദുരന്തമായി മാറുകയും ചെയ്തു.

## Article Content

**കൊൽക്കത്ത: **ദുർഗാപൂജ പരിപാടിക്കിടെ മഴ പെയ്തതിനെ തുടർന്ന് ചോർബഗാൻ ദുർഗാപൂജ പന്തലിനു പുറത്തുനിൽക്കുകയായിരുന്ന വൻ ജനക്കൂട്ടം അകത്തേക്ക് ഇരച്ചുകയറിയതാണ് വലിയ ദുരന്തത്തിന് വഴിവെച്ചത്. ഇതേതുടർന്നുണ്ടായ ഉന്തുംതള്ളിലും തിക്കിലും തിരക്കിലും പെട്ട് ആളുകൾ നിലത്തുവീഴുകയും, തുടർന്നുണ്ടായ പരിഭ്രാന്തി വൻ ദുരന്തമായി മാറുകയും ചെയ്തു.

പരിക്കേറ്റവരെ ഉടൻ തന്നെ കൊൽക്കത്ത മെഡിക്കൽ കോളേജിൽ എത്തിച്ചു. മുഖ്യമന്ത്രി സുവേന്ദു അധികാരിയും ആരോഗ്യമന്ത്രി ശാരദ്വത് മുഖർജിയും ഉൾപ്പെടെയുള്ള പ്രമുഖർ ആശുപത്രിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് കേന്ദ്ര സർക്കാർ രണ്ടു ലക്ഷം രൂപയും, സംസ്ഥാന സർക്കാർ 25 ലക്ഷം രൂപയും സഹായധനം പ്രഖ്യാപിച്ചു.

> **"കൺമുന്നിൽ വച്ചാണ് എന്റെ അമ്മ മരിച്ചത്":**

> അപകടത്തിൽ പരിക്കേറ്റ 25കാരനായ സോനു പാൽ മാധ്യമങ്ങളോട് തന്റെ നടുക്കം പങ്കുവെച്ചു. കുമോർതുലി സ്വദേശിയായ സോനു അമ്മയ്ക്കൊപ്പമാണ് പൂജ പന്തലിലെത്തിയത്. "ഞങ്ങൾ പന്തലിലെത്തി അൽപം കഴിഞ്ഞപ്പോൾ പെട്ടെന്ന് മഴ പെയ്തു. പന്തലിലുള്ളവർ അവിടെത്തന്നെ നിന്നു. എന്നാൽ പുറത്തുനിന്ന് വന്നവരും പന്തലിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇതോടെ വൻ ജനക്കൂട്ടമായി, ശ്വാസംമുട്ടി. എല്ലാവരും പരസ്പരം തള്ളിമാറ്റാൻ തുടങ്ങി. ഓരോരുത്തരും ആരുടെയെങ്കിലും പുറത്തേക്കു വീഴാൻ തുടങ്ങി. ഞാനും വീഴാൻ തുടങ്ങിയതാണ്, പക്ഷേ എങ്ങനെയോ പിടിച്ചുനിന്നു. പക്ഷേ അമ്മയ്ക്ക് കഴിഞ്ഞില്ല, ‘എന്റെ കൺമുന്നിൽവച്ചാണ് എന്റെ അമ്മ മരിച്ചത്. ഞാനും മരിച്ചെങ്കിൽ...’" സോനു കണ്ണീരോടെ പറഞ്ഞു.

> വളരെ ഇടുങ്ങിയ വാതിലും പുറത്തേക്കുള്ള വഴിയുമായിരുന്നു പന്തലിലുണ്ടായിരുന്നതെന്ന് മറ്റൊരു ദൃക്‌സാക്ഷിയും വ്യക്തമാക്കി. അദ്ദേഹത്തിന്റെ മകൾക്കും പേരക്കുട്ടിക്കും പരിക്കേറ്റിട്ടുണ്ട്. "പ്രവേശന കവാടവും പുറത്തേക്കുള്ള വഴിയും വളരെ ഇടുങ്ങിയതായിരുന്നു. പ്രദേശത്ത് മതിയായ വെളിച്ചമുണ്ടായിരുന്നില്ല. പ്രവേശന കവാടത്തിൽ ഒന്നര മണിക്കൂറോളം നീണ്ട ക്യൂ ഉണ്ടായിരുന്നു. മഴ തുടങ്ങിയതോടെ ആളുകൾ ഇടിച്ചുകയറാൻ തുടങ്ങി. ഇരുട്ടത്ത് ഒരു ചെറിയ പെൺകുട്ടിയും ആൺകുട്ടിയും വീണു. ഞാനും വീണെങ്കിലും തപ്പിത്തടഞ്ഞ് എഴുന്നേറ്റു. പക്ഷേ കുട്ടികൾക്കു മുകളിലേക്ക് മറ്റുള്ളവർ വീണുകിടപ്പുണ്ടായിരുന്നു. പൊലീസോ വൊളന്റിയർമാരോ ആരും അവിടെയുണ്ടായിരുന്നില്ല," പ്രദേശവാസി വ്യക്തമാക്കി.

A stampede outside the Chorbagan Durga Puja pandal in Kolkata, triggered by sudden rain and overcrowding, left several people dead and injured. Survivor Sonu Pal, who lost his mother in the chaos, described the panic, suffocation and lack of crowd control. The Centre and West Bengal government have announced compensation for the victims’ families.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387557/kolkata-durga-puja-stampede-sonu-pal)