---
title: "ഇൻസ്റ്റഗ്രാം വഴി പരിചയം, വീടുവിട്ടിറങ്ങിയ പതിനഞ്ചുകാരി നാളുകൾക്ക് ശേഷം തിരിച്ചെത്തിയത് നവജാത ശിശുവുമായി; പ്രതിക്കായി തിരച്ചിൽ"
english_title: "Instagram acquaintance leads to abuse case; missing 15-year-old returns with newborn"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387556/instagram-acquaintance-abuse-newborn-gurugram"
published_at: "2026-10-18T06:19:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad4186c8483e_instagram-acquaintance-abuse-newborn-gurugram.jpg"
keywords: ["InstagramAbuse", "POCSOCase", "GurugramCrime", "MissingTeen", "ChildSafety"]
---

# ഇൻസ്റ്റഗ്രാം വഴി പരിചയം, വീടുവിട്ടിറങ്ങിയ പതിനഞ്ചുകാരി നാളുകൾക്ക് ശേഷം തിരിച്ചെത്തിയത് നവജാത ശിശുവുമായി; പ്രതിക്കായി തിരച്ചിൽ

> **Lead Summary:** **ഗുരുഗ്രാം: **ഹരിയാനയിലെ ഗുരുഗ്രാമിൽ ഇൻസ്റ്റഗ്രാം സുഹൃത്ത് പീഡനത്തിനിരയാക്കിയ പതിനഞ്ചുകാരി പ്രസവിച്ചു. സംഭവത്തിൽ പ്രതിയായ നൂഹ് സ്വദേശിയായ 22-കാരനായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പ്രതി ഉടൻ പിടിയിലാകുമെന്നും പോലീസ് അറിയിച്ചു.

## Article Content

**ഗുരുഗ്രാം: **ഹരിയാനയിലെ ഗുരുഗ്രാമിൽ ഇൻസ്റ്റഗ്രാം സുഹൃത്ത് പീഡനത്തിനിരയാക്കിയ പതിനഞ്ചുകാരി പ്രസവിച്ചു. സംഭവത്തിൽ പ്രതിയായ നൂഹ് സ്വദേശിയായ 22-കാരനായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പ്രതി ഉടൻ പിടിയിലാകുമെന്നും പോലീസ് അറിയിച്ചു.

കടുത്ത വയറുവേദനയെത്തുടർന്ന് സോഹ്നയിലെ സബ് ഡിവിഷണൽ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയപ്പോഴാണ് പെൺകുട്ടി ഗർഭിണിയാണെന്ന വിവരം വീട്ടുകാരും ആശുപത്രി അധികൃതരും അറിയുന്നത്. അതുവരെ പെൺകുട്ടിക്കോ കുടുംബത്തിനോ ഇക്കാര്യം യാതൊരുവിധത്തിലും അറിവുണ്ടായിരുന്നില്ല. തുടർന്ന് ആശുപത്രി അധികൃതർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് സ്ഥലത്തെത്തി.

പിന്നീട് നടത്തിയ കൗൺസിലിങ്ങിലാണ് ഒന്നര വർഷം മുൻപ് ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട വ്യക്തി പ്രണയം നടിച്ച് വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോവുകയും ബലാത്സംഗം ചെയ്യുകയും ചെയ്ത വിവരം കുട്ടി വെളിപ്പെടുത്തിയത്. ഭയംകാരണം പെൺകുട്ടി ഈ വിവരം വീട്ടുകാരോട് പറഞ്ഞിരുന്നില്ല. പിന്നീട് ഇയാൾ പെൺകുട്ടിയുമായുള്ള ബന്ധം വിച്ഛേദിക്കുകയും ആശയവിനിമയം നിർത്തുകയും ചെയ്തു. ഇതോടെ കഴിഞ്ഞ ഓഗസ്റ്റ് ഒന്നിന് കുട്ടി ഇയാളെത്തേടി വീടുവിട്ടുപോയിരുന്നു. എന്നാൽ ഈ വിവരം വീട്ടുകാർ പോലീസിൽ പരാതിപ്പെട്ടിരുന്നില്ല.

തുടർന്ന് കഴിഞ്ഞ ചൊവ്വാഴ്ചയാണ് പെൺകുട്ടി തിരികെ വീട്ടിലെത്തുന്നത്. പെൺകുട്ടി തീരെ അവശയായതിനെ തുടർന്ന് വീട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ വെച്ച് നടന്ന പ്രസവത്തിന് പിന്നാലെയാണ് സംഭവം പുറത്തുവരുന്നത്.

പ്രതിക്കെതിരെ പോക്സോ (POCSO) നിയമപ്രകാരം കേസെടുത്തതായി പോലീസ് അറിയിച്ചു. കുട്ടിയുടെയും നവജാതശിശുവിന്റെയും ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നും, വീട്ടുകാരുടെ സമ്മതത്തോടെ കുഞ്ഞിനെ ദത്തെടുക്കുന്നതിനായി ഒരു എൻ.ജി.ഒയ്ക്ക് (NGO) കൈമാറുമെന്നും പോലീസ് കൂട്ടിച്ചേർത്തു.

A 15-year-old girl in Gurugram, Haryana, gave birth after allegedly being raped by an Instagram acquaintance. Police have registered a POCSO case against the accused, a 22-year-old from Nuh, and launched a search for him.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387556/instagram-acquaintance-abuse-newborn-gurugram)