---
title: "മഴ പെയ്തപ്പോൾ പന്തലിലേക്ക് ഇരച്ചുകയറി, കൊൽക്കത്തയിൽ ദുർഗാപൂജയ്ക്കിടെ വൻ തിക്കും തിരക്കും; 17 പേർക്ക് ദാരുണാന്ത്യം, 35 ലധികം പേർക്ക് പരിക്ക്"
english_title: "Kolkata Durga Puja Stampede Kills 17, Injures Over 35"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387555/kolkata-durga-puja-stampede-17-dead"
published_at: "2026-10-18T06:05:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad4148982101_kolkata-durga-puja-stampede-17-dead.jpg"
keywords: ["KolkataStampede", "DurgaPuja", "CrowdTragedy", "NarendraModi", "AmitShah"]
---

# മഴ പെയ്തപ്പോൾ പന്തലിലേക്ക് ഇരച്ചുകയറി, കൊൽക്കത്തയിൽ ദുർഗാപൂജയ്ക്കിടെ വൻ തിക്കും തിരക്കും; 17 പേർക്ക് ദാരുണാന്ത്യം, 35 ലധികം പേർക്ക് പരിക്ക്

> **Lead Summary:** **കൊൽക്കത്ത: **കൊൽക്കത്തയിലെ ചോർഭഗൻ ദുർഗാപൂജ പന്തലിലുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് 17 പേർ മരിച്ചു. 35-ലധികം പേർക്ക് ഗുരുതരമായി പരുക്കേറ്റു. ശനിയാഴ്ച വൈകിട്ട് 7.40-ഓടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. വൈകുന്നേരത്തോടെ പ്രദേശത്ത് കനത്ത മഴ പെയ്തിരുന്നു. മഴയിൽ നിന്ന് രക്ഷപ്പെടാനായി പൂജയ്‌ക്കെത്തിയവർ ഒന്നിച്ച് പന്തലിലേക്ക് ഇരച്ചുകയറാൻ ശ്രമിച്ചതാണ് വൻ അപകടത്തിലേക്ക് വഴിവെച്ചത്.

## Article Content

**കൊൽക്കത്ത: **കൊൽക്കത്തയിലെ ചോർഭഗൻ ദുർഗാപൂജ പന്തലിലുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് 17 പേർ മരിച്ചു. 35-ലധികം പേർക്ക് ഗുരുതരമായി പരുക്കേറ്റു. ശനിയാഴ്ച വൈകിട്ട് 7.40-ഓടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. വൈകുന്നേരത്തോടെ പ്രദേശത്ത് കനത്ത മഴ പെയ്തിരുന്നു. മഴയിൽ നിന്ന് രക്ഷപ്പെടാനായി പൂജയ്‌ക്കെത്തിയവർ ഒന്നിച്ച് പന്തലിലേക്ക് ഇരച്ചുകയറാൻ ശ്രമിച്ചതാണ് വൻ അപകടത്തിലേക്ക് വഴിവെച്ചത്.

പന്തലിന്റെ എക്‌സിറ്റ് ഗേറ്റിന്റെ ഭാഗത്താണ് അപകടമുണ്ടായത്. തിരക്കിനിടയിൽ പന്തലിന്റെ ഒരു ഭാഗം തകർന്നതായും റിപ്പോർട്ടുകളുണ്ട്. അകത്തേക്കും പുറത്തേക്കും കടക്കാനുള്ള കവാടങ്ങൾ വളരെ ഇടുങ്ങിയതായിരുന്നുവെന്നും പ്രദേശത്ത് മതിയായ വെളിച്ചമുണ്ടായിരുന്നില്ലെന്നും ദൃക്‌സാക്ഷികൾ വെളിപ്പെടുത്തി. തിരക്കിനിടയിൽ ശ്വാസം മുട്ടി പലർക്കും ബോധം നഷ്ടപ്പെട്ടു. പരുക്കേറ്റവരെ കൊൽക്കത്ത മെഡിക്കൽ കോളജ് ഹോസ്പിറ്റൽ ഉൾപ്പെടെയുള്ള വിവിധ ആശുപത്രികളിലേക്ക് മാറ്റി. സ്ഥലത്ത് പോലീസ്, അഗ്നിശമന സേന, ദുരന്തനിവാരണ സേന എന്നിവർ രക്ഷാപ്രവർത്തനം നടത്തി.

സംഭവത്തെ തുടർന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി, ചീഫ് സെക്രട്ടറി മനോജ് അഗർവാൾ, ആരോഗ്യമന്ത്രി ശരദ്വത് മുഖർജി എന്നിവർ കൊൽക്കത്ത മെഡിക്കൽ കോളേജിലെത്തി പരുക്കേറ്റവരെ സന്ദർശിച്ചു. പരുക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ ഭരണകൂടം നൽകിയിട്ടുണ്ട്.

അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും അനുശോചിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി 2 ലക്ഷം രൂപയും പരുക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചു. പരുക്കേറ്റവരെ സന്ദർശിക്കുന്നതിനായി അടുത്ത ദിവസം പശ്ചിമ ബംഗാളിൽ നിശ്ചയിച്ചിരുന്ന തന്റെ പരിപാടികൾ മാറ്റിവെക്കുന്നതായി അമിത് ഷാ അറിയിച്ചു.

A stampede at the Chorbagan Durga Puja pandal in Kolkata killed 17 people and injured more than 35 after crowds rushed in to escape heavy rain. Prime Minister Narendra Modi and Home Minister Amit Shah expressed condolences, and compensation was announced for the victims.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387555/kolkata-durga-puja-stampede-17-dead)