---
title: "കിമ്പളം ഇല്ലാതെ നടക്കില്ലേ ....! വൈക്കം സിഐ ഷമീറിനെതിരെ വിജിലൻസ് കേസ്; ഗൂഗിൾ പേ വഴി വാങ്ങിയത് ലക്ഷങ്ങൾ, അക്കൗണ്ട് അസം സ്വദേശിയുടെ പേരിൽ"
english_title: "Vigilance Case Against Vaikom CI Shameer Khan Over Bribery Allegations"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387542/vaikom-ci-shameer-khan-vigilance-bribery-case"
published_at: "2026-10-17T21:05:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad396202d176_vaikom-ci-shameer-khan-vigilance-bribery-case.jpg"
keywords: ["VigilanceCase", "BriberyAllegations", "VaikomPolice", "GooglePayFraud", "KeralaNews"]
---

# കിമ്പളം ഇല്ലാതെ നടക്കില്ലേ ....! വൈക്കം സിഐ ഷമീറിനെതിരെ വിജിലൻസ് കേസ്; ഗൂഗിൾ പേ വഴി വാങ്ങിയത് ലക്ഷങ്ങൾ, അക്കൗണ്ട് അസം സ്വദേശിയുടെ പേരിൽ

> **Lead Summary:** **കോട്ടയം: **വൈക്കം സി.ഐ ഷമീർ ഖാനെതിരായ കൈക്കൂലി ആരോപണത്തിൽ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തു. സി.ഐയ്‌ക്കെതിരെയുള്ള വകുപ്പുതല നടപടിക്കുള്ള റിപ്പോർട്ട് ഉടൻ കൈമാറും. ഗൂഗിൾ പേ വഴി 2,28,000 രൂപ കൈക്കൂലിയായി വാങ്ങിയതായി വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തിയിരുന്നു.

## Article Content

**കോട്ടയം: **വൈക്കം സി.ഐ ഷമീർ ഖാനെതിരായ കൈക്കൂലി ആരോപണത്തിൽ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തു. സി.ഐയ്‌ക്കെതിരെയുള്ള വകുപ്പുതല നടപടിക്കുള്ള റിപ്പോർട്ട് ഉടൻ കൈമാറും. ഗൂഗിൾ പേ വഴി 2,28,000 രൂപ കൈക്കൂലിയായി വാങ്ങിയതായി വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തിയിരുന്നു.

സ്റ്റേഷൻ പരിധിയിലുള്ള ടിപ്പർ, ടോറസ്, ലോറി ഉടമകളിൽ നിന്നും, മണ്ണ് മാഫിയകളിൽ നിന്നും, സ്റ്റേഷനിൽ രജിസ്റ്റർ ചെയ്യുന്ന വിവിധ കേസുകളിലെ പ്രതികളിൽ നിന്നും വ്യാപകമായി കൈക്കൂലി വാങ്ങുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. നേരിട്ടും യു.പി.ഐ (UPI) ട്രാൻസാക്ഷൻ വഴിയും പണം വാങ്ങിയെന്നായിരുന്നു ലഭിച്ച പരാതി.

വിജിലൻസ് നടത്തിയ പരിശോധനയിൽ അസം സ്വദേശിയായ ജോഗട്ട് ഗൊഗോയ് എന്നയാളുടെ അക്കൗണ്ടിൽ നിന്ന് ഏകദേശം 2,28,000 രൂപ കൈക്കൂലി ഇനത്തിൽ വാങ്ങിയെടുത്തതായി കണ്ടെത്തി. സി.ഐയുടെ പക്കൽ നിന്നും മൊബൈൽ ഫോണും എ.ടി.എം കാർഡും പിടിച്ചെടുത്തിട്ടുണ്ട്. വിജിലൻസ് പൊലീസ് സൂപ്രണ്ട് ബിനുവിന്റെ നേതൃത്വത്തിൽ ഡിവൈ.എസ്.പി പ്രദീപ് കുമാറും മറ്റ് ഇൻസ്പെക്ടർമാരുമാണ് പരിശോധനയിൽ പങ്കെടുത്തത്.

അസം സ്വദേശിയായ ഒരാളുടെ പേരിൽ രേഖകൾ തരപ്പെടുത്തി അക്കൗണ്ട് ആരംഭിച്ച്, ഇതുവഴിയാണ് സി.ഐ ഷമീർ ഖാൻ കൈക്കൂലിപ്പണം വാങ്ങിയിരുന്നതെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ആധാർ കാർഡും പാൻ കാർഡും ഉപയോഗിച്ച് അക്കൗണ്ട് തുടങ്ങുകയും, മറ്റൊരു വൈക്കം സ്വദേശിനിയുടെ ഫോണിൽ യു.പി.ഐ അക്കൗണ്ട് സെറ്റ് ചെയ്താണ് പണം കൈപ്പറ്റിയിരുന്നതെന്നാണ് വിവരം. അക്കൗണ്ട് തുടങ്ങിയ കനറാ ബാങ്കിലും ഇത് സംബന്ധിച്ച് വിശദമായ പരിശോധനകൾ നടന്നു വരികയാണ്.

The Vigilance department has registered a case against Vaikom CI Shameer Khan over bribery allegations. Investigators found that he allegedly collected around Rs 2,28,000 through Google Pay using a bank account opened in the name of an Assam native after a surprise raid at the Vaikom police station.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387542/vaikom-ci-shameer-khan-vigilance-bribery-case)