---
title: "ആശുപത്രി വിട്ട് നേരെ ലഹരി കച്ചവടത്തിലേക്ക്; സ്വകാര്യ ക്ലിനിക്കിലെ ഡോക്ടർ കഞ്ചാവുമായി കുടുങ്ങി; ഒപ്പമുണ്ടായ യുവാവും പൊലീസിന്റെ പിടിയിൽ"
english_title: "Private Clinic Doctor Arrested in Kaipamangalam with 100 Grams of Ganja"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387540/private-clinic-doctor-arrested-ganja-kaipamangalam"
published_at: "2026-10-17T20:52:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad393219faea_private-clinic-doctor-arrested-ganja-kaipamangalam.jpg"
keywords: ["GanjaBust", "KeralaPolice", "ThrissurRural", "DrugArrest", "PrivateClinic"]
---

# ആശുപത്രി വിട്ട് നേരെ ലഹരി കച്ചവടത്തിലേക്ക്; സ്വകാര്യ ക്ലിനിക്കിലെ ഡോക്ടർ കഞ്ചാവുമായി കുടുങ്ങി; ഒപ്പമുണ്ടായ യുവാവും പൊലീസിന്റെ പിടിയിൽ

> **Lead Summary:** **തൃശൂർ: ക**യ്പമംഗലത്ത് 100 ഗ്രാം കഞ്ചാവുമായി യുവഡോക്ടറെ പൊലീസ് പിടികൂടി. നിലമ്പൂർ സ്വദേശിയായ ഡോ. സോനു സുരേഷ് ആണ് പിടിയിലായത്. കയ്പമംഗലത്തെ സ്വകാര്യ ക്ലിനിക്കിൽ സേവനമനുഷ്ഠിച്ചുവരികയായിരുന്നു ഇയാൾ. ലഹരിവസ്തുക്കളുടെ വിൽപനയും ഉപയോഗവും തടയുന്നതിന്റെ ഭാഗമായി ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് തൃശൂർ റൂറൽ ഡാൻസാഫ് സംഘവും കയ്പമംഗലം പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.

## Article Content

**തൃശൂർ: ക**യ്പമംഗലത്ത് 100 ഗ്രാം കഞ്ചാവുമായി യുവഡോക്ടറെ പൊലീസ് പിടികൂടി. നിലമ്പൂർ സ്വദേശിയായ ഡോ. സോനു സുരേഷ് ആണ് പിടിയിലായത്. കയ്പമംഗലത്തെ സ്വകാര്യ ക്ലിനിക്കിൽ സേവനമനുഷ്ഠിച്ചുവരികയായിരുന്നു ഇയാൾ. ലഹരിവസ്തുക്കളുടെ വിൽപനയും ഉപയോഗവും തടയുന്നതിന്റെ ഭാഗമായി ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് തൃശൂർ റൂറൽ ഡാൻസാഫ് സംഘവും കയ്പമംഗലം പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.

ഡോക്ടർക്ക് കഞ്ചാവ് എത്തിച്ചുനൽകിയ മറ്റൊരു യുവാവിനെയും പോലീസ് പിടികൂടിയിട്ടുണ്ട്. ഇയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് അന്വേഷിച്ചുവരികയാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കുമെന്ന് അധികൃതർ അറിയിച്ചു.

A young doctor, Dr. Sonu Suresh, 34, from Nilambur, was arrested in Kaipamangalam with 100 grams of ganja while working at a private clinic. Police also detained the youth who allegedly supplied the drugs, following a tip-off and a joint operation by Thrissur Rural DANSAF and Kaipamangalam police.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387540/private-clinic-doctor-arrested-ganja-kaipamangalam)