---
title: "ജീവൻ വച്ച് കളിയോ...! യൂട്യൂബ് നോക്കി ഗർഭച്ഛിദ്രത്തിന് ശ്രമം; 16കാരി വീട്ടിൽ പ്രസവിച്ചതോടെ 18കാരൻ പോക്സോ കേസിൽ പിടിയിൽ"
english_title: "YouTube-Abortion Attempt Fails; 18-Year-Old Held After 16-Year-Old Gives Birth at Home"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387538/youtube-abortion-attempt-home-birth-arrest"
published_at: "2026-10-17T20:29:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad38def16384_youtube-abortion-attempt-home-birth-arrest.jpg"
keywords: ["POCSOCase", "NagpurCrime", "TeenPregnancy", "YouTubeAbortion", "MaharashtraPolice"]
---

# ജീവൻ വച്ച് കളിയോ...! യൂട്യൂബ് നോക്കി ഗർഭച്ഛിദ്രത്തിന് ശ്രമം; 16കാരി വീട്ടിൽ പ്രസവിച്ചതോടെ 18കാരൻ പോക്സോ കേസിൽ പിടിയിൽ

> **Lead Summary:** **മുംബൈ: ** സഹപാഠിയായ 16 വയസ്സുകാരി ഗർഭിണിയായതിനെ തുടർന്ന് യൂട്യൂബ് വിഡിയോകൾ കണ്ട് നിർബന്ധിത ഗർഭച്ഛിദ്രത്തിന് ശ്രമിച്ച 18 വയസ്സുകാരൻ മഹാരാഷ്ട്രയിലെ നാഗ്പൂരിൽ അറസ്റ്റിൽ. പെൺകുട്ടി വീട്ടിൽ പ്രസവിക്കുകയും ആരോഗ്യനില വഷളാവുകയും ചെയ്തതോടെയാണ് ഞെട്ടിക്കുന്ന സംഭവം പുറത്തറിഞ്ഞത്. സംഭവത്തിൽ പീഡനം, പോക്സോ വകുപ്പുകൾ പ്രകാരമാണ് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തത്.

## Article Content

**മുംബൈ: ** സഹപാഠിയായ 16 വയസ്സുകാരി ഗർഭിണിയായതിനെ തുടർന്ന് യൂട്യൂബ് വിഡിയോകൾ കണ്ട് നിർബന്ധിത ഗർഭച്ഛിദ്രത്തിന് ശ്രമിച്ച 18 വയസ്സുകാരൻ മഹാരാഷ്ട്രയിലെ നാഗ്പൂരിൽ അറസ്റ്റിൽ. പെൺകുട്ടി വീട്ടിൽ പ്രസവിക്കുകയും ആരോഗ്യനില വഷളാവുകയും ചെയ്തതോടെയാണ് ഞെട്ടിക്കുന്ന സംഭവം പുറത്തറിഞ്ഞത്. സംഭവത്തിൽ പീഡനം, പോക്സോ വകുപ്പുകൾ പ്രകാരമാണ് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തത്.

നാഗ്പൂരിൽ ഒരേ സ്കൂളിൽ പഠിച്ചിരുന്ന ഇരുവരും നേരത്തെ സുഹൃത്തുക്കളായിരുന്നു. കഴിഞ്ഞ വർഷം യുവാവിന്റെ വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയത്താണ് പെൺകുട്ടിയെ ആദ്യമായി പീഡനത്തിനിരയാക്കിയതെന്ന് പോലീസ് പറഞ്ഞു. പിന്നീട് വിവാഹവാഗ്ദാനം നൽകി പീഡനം തുടരുകയായിരുന്നു.

പെൺകുട്ടി ഗർഭിണിയായ വിവരം അറിഞ്ഞതോടെ അടിയന്തരമായി വൈദ്യസഹായം തേടുന്നതിന് പകരം ഗർഭച്ഛിദ്രം നടത്താനുള്ള വഴികൾ ഇയാൾ യൂട്യൂബിൽ തിരയുകയായിരുന്നു. യൂട്യൂബ് ട്യൂട്ടോറിയലുകൾ നോക്കി ഇയാൾ തയാറാക്കിയ പച്ചമരുന്ന് മിശ്രിതവും മറ്റ് ഗുളികകളും ആഴ്ചകളോളം പെൺകുട്ടിയെക്കൊണ്ട് നിർബന്ധിപ്പിച്ച് കഴിപ്പിച്ചു. എന്നാൽ ഗർഭധാരണം അവസാന ഘട്ടത്തിൽ എത്തിയിരുന്നതിനാൽ ഈ ശ്രമങ്ങളെല്ലാം പരാജയപ്പെടുകയായിരുന്നു.

തുടർന്ന് പെൺകുട്ടിക്ക് കഠിനമായ പ്രസവവേദന അനുഭവപ്പെടുകയും വീട്ടിൽ വെച്ച് കുഞ്ഞിന് ജന്മം നൽകുകയുമായിരുന്നു. പ്രസവത്തിന് പിന്നാലെ പെൺകുട്ടിയുടെ ആരോഗ്യനില വഷളായതോടെയാണ് വീട്ടുകാരും വിവരമറിയുന്നതും പോലീസിൽ പരാതി നൽകുന്നതും.

An 18-year-old in Nagpur has been arrested under the POCSO Act after allegedly assaulting his 16-year-old classmate and trying to induce an abortion using YouTube tutorials. The case came to light when the girl gave birth at home and her health deteriorated.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387538/youtube-abortion-attempt-home-birth-arrest)