---
title: "ചോക്ലേറ്റിന് പകരം  അമ്മാവൻ നൽകിയത് തോക്ക്; കളിപ്പാട്ടമാണെന്ന് കരുതി തോക്കെടുത്ത് കളിച്ച് മൂന്ന് വയസ്സുകാരൻ, അബദ്ധത്തിൽ വെടിപൊട്ടി ദാരുണാന്ത്യം"
english_title: "Uncle Gives Gun Instead of Chocolate; 3-Year-Old Dies in Accidental Shooting"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387537/uncle-gives-gun-instead-of-chocolate"
published_at: "2026-10-17T20:09:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad38b18d8ad6_uncle-gives-gun-instead-of-chocolate.jpg"
keywords: ["JharkhandNews", "BokaroIncident", "GunAccident", "ChildDeath", "PoliceInvestigation"]
---

# ചോക്ലേറ്റിന് പകരം  അമ്മാവൻ നൽകിയത് തോക്ക്; കളിപ്പാട്ടമാണെന്ന് കരുതി തോക്കെടുത്ത് കളിച്ച് മൂന്ന് വയസ്സുകാരൻ, അബദ്ധത്തിൽ വെടിപൊട്ടി ദാരുണാന്ത്യം

> **Lead Summary:** **റാഞ്ചി: **ജാർഖണ്ഡിലെ ബൊക്കാറോ ജില്ലയിൽ കളിക്കുന്നതിനിടെ തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിപൊട്ടി മൂന്ന് വയസ്സുകാരൻ ദാരുണമായി മരിച്ചു. ചോക്ലേറ്റ് ചോദിച്ച കുട്ടിയുടെ കൈയിലേക്ക് അമ്മാവൻ തോക്ക് വെച്ചു നൽകിയതായും, ഇത് കളിപ്പാട്ടമാണെന്ന് കരുതി കുട്ടി കളിക്കുന്നതിനിടെയാണ് ദുരന്തമുണ്ടായതെന്നും പോലീസ് വ്യക്തമാക്കി. വെടിയേറ്റ് ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.

## Article Content

**റാഞ്ചി: **ജാർഖണ്ഡിലെ ബൊക്കാറോ ജില്ലയിൽ കളിക്കുന്നതിനിടെ തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിപൊട്ടി മൂന്ന് വയസ്സുകാരൻ ദാരുണമായി മരിച്ചു. ചോക്ലേറ്റ് ചോദിച്ച കുട്ടിയുടെ കൈയിലേക്ക് അമ്മാവൻ തോക്ക് വെച്ചു നൽകിയതായും, ഇത് കളിപ്പാട്ടമാണെന്ന് കരുതി കുട്ടി കളിക്കുന്നതിനിടെയാണ് ദുരന്തമുണ്ടായതെന്നും പോലീസ് വ്യക്തമാക്കി. വെടിയേറ്റ് ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.

‘‘അമ്മാവൻ നൽകിയ തോക്ക് ഉപയോഗിച്ച് കളിക്കുന്നതിനിടെയാണ് കുട്ടിയുടെ മരണം സംഭവിച്ചത്. തോക്കിൽ നിന്ന് പെട്ടെന്ന് വെടിപൊട്ടുകയും കുട്ടിയുടെ ശരീരത്തിൽ വെടിയേൽക്കുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ പ്രതിയായ അമ്മാവൻ രാജേഷ് കുമാർ (21) മാരകായുധവുമായി ഒളിവിൽ പോയി’’ – മാരഫാരി പോലീസ് സ്റ്റേഷൻ ഓഹീസർ ഇൻ ചാർജ് സഞ്ജയ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു.

കുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഒളിവിൽ പോയ പ്രതിയെ കണ്ടെത്തുന്നതിനായി വിവിധ സ്ഥലങ്ങളിൽ പോലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.

A 3-year-old boy died in Bokaro, Jharkhand, after a gun accidentally discharged while he was playing with it, police said. According to investigators, the child’s uncle handed him the weapon thinking it was a toy when the boy asked for chocolate, and then fled the scene.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387537/uncle-gives-gun-instead-of-chocolate)