---
title: "കുഞ്ഞിനോട് ക്രൂരത...! പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതിക്ക് 13 വർഷം കഠിനതടവും പിഴയും"
english_title: "13 Years Rigorous Jail for Kidnapping and Assaulting Minor Girl"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387532/minor-girl-kidnapping-assault-sentence"
published_at: "2026-10-17T19:29:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad37f79df96b_minor-girl-kidnapping-assault-sentence.jpg"
keywords: ["POCSOCase", "KeralaCourt", "MinorGirl", "RigorousImprisonment", "Kattakkada"]
---

# കുഞ്ഞിനോട് ക്രൂരത...! പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതിക്ക് 13 വർഷം കഠിനതടവും പിഴയും

> **Lead Summary:** **തിരുവനന്തപുരം: **പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കിയ കേസിൽ പ്രതിക്ക് 13 വർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ. വിളപ്പിൽ മൂങ്ങോട് മുക്കംപാലമൂട് സ്വദേശി ഗോകുലിനെയാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്‌ജി വി. വിനോദ് ശിക്ഷിച്ചത്. കോടതി വിധിച്ച പിഴത്തുക അതിജീവിതയ്ക്ക് നൽകണമെന്ന് ഉത്തരവിലുണ്ട്. പിഴയൊടുക്കിയില്ലെങ്കിൽ അഞ്ച് മാസം അധിക കഠിനതടവ് കൂടി അനുഭവിക്കണമെന്നും വിധിന്യായത്തിൽ വ്യക്തമാക്കുന്നു.

## Article Content

**തിരുവനന്തപുരം: **പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കിയ കേസിൽ പ്രതിക്ക് 13 വർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ. വിളപ്പിൽ മൂങ്ങോട് മുക്കംപാലമൂട് സ്വദേശി ഗോകുലിനെയാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്‌ജി വി. വിനോദ് ശിക്ഷിച്ചത്. കോടതി വിധിച്ച പിഴത്തുക അതിജീവിതയ്ക്ക് നൽകണമെന്ന് ഉത്തരവിലുണ്ട്. പിഴയൊടുക്കിയില്ലെങ്കിൽ അഞ്ച് മാസം അധിക കഠിനതടവ് കൂടി അനുഭവിക്കണമെന്നും വിധിന്യായത്തിൽ വ്യക്തമാക്കുന്നു.

2022 സെപ്റ്റംബർ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയ പ്രതി മാറനല്ലൂരിലെ ഒരു വീട്ടിലെത്തിച്ച് പീഡനത്തിനിരയാക്കുകയായിരുന്നു. കൂടാതെ മലയിൻകീഴിലെ വിജനമായ സ്ഥലത്തുവെച്ചും ഉപദ്രവിക്കാൻ ശ്രമിച്ചു. പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മലയിൻകീഴ് പോലീസ് രജിസ്റ്റർ ചെയ്ത കേവിലാണ് അതിവേഗ കോടതിയുടെ നിർണ്ണായക വിധി.

കേസിൽ പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഡി.ആർ. പ്രമോദ് ഹാജരായി. അന്നത്തെ മലയിൻകീഴ് പോലീസ് ഇൻസ്പെക്ടർ ടി.വി. ഷിബുവാണ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. വിചാരണ വേളയിൽ പ്രോസിക്യൂഷൻ 26 സാക്ഷികളെ വിസ്തരിക്കുകയും 46 രേഖകളും 7 തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കുകയും ചെയ്തു.

The Kattakkada Fast Track POCSO Court has sentenced 27-year-old Gokul of Vilappil to 13 years of rigorous imprisonment and a fine of Rs 50,000. The court also ordered that the fine amount be paid to the survivor, with an additional five months’ imprisonment if it is not paid.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387532/minor-girl-kidnapping-assault-sentence)