---
title: "സോഷ്യൽ മീഡിയ വഴി സൗഹൃദം, വിവാഹവാഗ്ദാനം നൽകി യുവതിയിൽ നിന്ന് 16 ലക്ഷം തട്ടി; യുവാവ് പോലീസ് പിടിയിൽ"
english_title: "Social Media Friendship, Marriage Promise: Man Held for Rs 16 Lakh Fraud"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387530/social-media-marriage-promise-fraud"
published_at: "2026-10-17T19:11:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad37b4bcf954_social-media-marriage-promise-fraud.jpg"
keywords: ["SocialMediaFraud", "MarriagePromise", "PattambiPolice", "Malappuram", "FraudCase"]
---

# സോഷ്യൽ മീഡിയ വഴി സൗഹൃദം, വിവാഹവാഗ്ദാനം നൽകി യുവതിയിൽ നിന്ന് 16 ലക്ഷം തട്ടി; യുവാവ് പോലീസ് പിടിയിൽ

> **Lead Summary:** **പട്ടാമ്പി: **വിവാഹവാഗ്ദാനം നൽകി യുവതിയിൽ നിന്ന് 16 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മലപ്പുറം സ്വദേശിയെ പട്ടാമ്പി പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം വടക്കേക്കര അറക്കൽ വീട്ടിൽ 30 വയസ്സുള്ള മുഹമ്മദ് ഷിബിലിനെയാണ് പോലീസ് വലയിലാക്കിയത്. ഇയാൾ വിവിധ സ്റ്റേഷനുകളിലായി പത്തിലധികം കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.

## Article Content

**പട്ടാമ്പി: **വിവാഹവാഗ്ദാനം നൽകി യുവതിയിൽ നിന്ന് 16 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മലപ്പുറം സ്വദേശിയെ പട്ടാമ്പി പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം വടക്കേക്കര അറക്കൽ വീട്ടിൽ 30 വയസ്സുള്ള മുഹമ്മദ് ഷിബിലിനെയാണ് പോലീസ് വലയിലാക്കിയത്. ഇയാൾ വിവിധ സ്റ്റേഷനുകളിലായി പത്തിലധികം കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.

പട്ടാമ്പി സ്വദേശിനിയായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. സോഷ്യൽ മീഡിയ വഴി യുവതികളുമായി പരിചയപ്പെടുകയും സൗഹൃദം സ്ഥാപിച്ച് വിശ്വാസ്യത നേടിയെടുത്ത് ലക്ഷങ്ങൾ തട്ടിയെടുക്കുകയുമാണ് ഇയാളുടെ പ്രധാന രീതി.

സമാനമായ രീതിയിൽ പണവും ആഭരണങ്ങളും തട്ടിയെടുത്ത കേസിൽ മുൻപും ഇയാൾ അറസ്റ്റിലായിട്ടുണ്ട്. നേരത്തെ മുക്കം പോലീസ് സമാന കേസിൽ ഷിബിലിനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. പ്രതിക്കെതിരെ മറ്റ് സ്റ്റേഷനുകളിലും പരാതികൾ നിലവിലുണ്ടോ എന്ന് പോലീസ് വിശദമായി അന്വേഷിച്ചു വരികയാണ്.

**English Summary:**

Pattambi Police arrested Muhammed Shibil, a 30-year-old from Vadakkekara in Malappuram, for allegedly cheating a woman of Rs 16 lakh after promising marriage. Police said he used social media to befriend women and is linked to more than 10 similar cases.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387530/social-media-marriage-promise-fraud)