---
title: "ആകാശത്ത് കാർമേഘം മൂടി; കോഴിക്കോടും വയനാടും ഉൾപ്പെടെ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഒമ്പത് ജില്ലകളിൽ മഞ്ഞ അലർട്ടും"
english_title: "Orange Alert in Five Kerala Districts as Heavy Rain Continues"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387528/orange-alert-five-kerala-districts-heavy-rain"
published_at: "2026-10-17T19:01:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad37953a37ce_orange-alert-five-kerala-districts-heavy-rain.jpg"
keywords: ["KeralaRain", "IMDAlert", "OrangeAlert", "YellowAlert", "NortheastMonsoon"]
---

# ആകാശത്ത് കാർമേഘം മൂടി; കോഴിക്കോടും വയനാടും ഉൾപ്പെടെ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഒമ്പത് ജില്ലകളിൽ മഞ്ഞ അലർട്ടും

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്ത് തുലാവർഷം സജീവമായതിന്റെ പശ്ചാത്തലത്തിൽ കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. വരുന്ന ഒക്ടോബർ 21 വരെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ശക്തമായ മഴ തുടരുമെന്നാണ് പ്രവചനം. ഇതിന്റെ ഭാഗമായി ഇന്ന് വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്ത് തുലാവർഷം സജീവമായതിന്റെ പശ്ചാത്തലത്തിൽ കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. വരുന്ന ഒക്ടോബർ 21 വരെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ശക്തമായ മഴ തുടരുമെന്നാണ് പ്രവചനം. ഇതിന്റെ ഭാഗമായി ഇന്ന് വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ന് തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ അഞ്ച് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിശക്തമായ മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 115.6 മി.മീ മുതൽ 204.4 മി.മീ വരെ മഴ ലഭിക്കുന്ന അതിശക്തമായ മഴയ്ക്കാണ് സാധ്യതയുള്ളത്. കൂടാതെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, കാസർകോട് എന്നീ 9 ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ടും (Yellow Alert) ബാധകമാണ്. നാളെ മുതൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

**അടുത്ത ദിവസങ്ങളിലെ മഴ സാധ്യത പ്രവചനം:**

**മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം:**

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയുമായി (17/10/2026 & 18/10/2026) മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കാലാവസ്ഥ വകുപ്പ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ ദിവസങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും അറിയിച്ചു.

The IMD has issued an orange alert for five districts in Kerala, including Thiruvananthapuram, Malappuram, Kozhikode, Wayanad and Kannur, as the northeast monsoon intensifies. Yellow alerts are in force in nine other districts, and fishing remains banned along the Kerala-Karnataka-Lakshadweep coasts until October 18.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387528/orange-alert-five-kerala-districts-heavy-rain)