---
title: "കോഴിക്കോട് തൊട്ടിൽപാലത്ത്  നിന്നും കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ഒപ്പമുണ്ടായിരുന്ന വടകര സ്വദേശിയും കസ്റ്റഡിയില്‍"
english_title: "Missing Teacher Anumol Found; Companion Abdul Samad Taken Into Custody"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387514/missing-teacher-anumol-found-palakkad-new"
published_at: "2026-10-17T17:06:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad360ef41880_missing-teacher-anumol-found-palakkad.jpg"
keywords: ["MissingPerson", "KeralaPolice", "TeacherMissing", "LiverTransplant", "Kozhikode News"]
---

# കോഴിക്കോട് തൊട്ടിൽപാലത്ത്  നിന്നും കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ഒപ്പമുണ്ടായിരുന്ന വടകര സ്വദേശിയും കസ്റ്റഡിയില്‍

> **Lead Summary:** കോഴിക്കോട്: കോഴിക്കോട് തൊട്ടിൽപാലത്തു നിന്നു ദുരൂഹസാഹചര്യത്തിൽ കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി. പാലക്കാട് പുതുശേരിയിൽ നിന്നാണ് തൊട്ടിൽപാലം പൊലീസ് സംഘം അനുമോളെയും സുഹൃത്ത് വടകര തോടന്നൂർ സ്വദേശി അബ്ദുൾ സമദിനെയും കസ്റ്റഡിയിലെടുത്തത്.

## Article Content

കോഴിക്കോട്: കോഴിക്കോട് തൊട്ടിൽപാലത്തു നിന്നു ദുരൂഹസാഹചര്യത്തിൽ കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി. പാലക്കാട് പുതുശേരിയിൽ നിന്നാണ് തൊട്ടിൽപാലം പൊലീസ് സംഘം അനുമോളെയും സുഹൃത്ത് വടകര തോടന്നൂർ സ്വദേശി അബ്ദുൾ സമദിനെയും കസ്റ്റഡിയിലെടുത്തത്.

ഇവിടെ വീട് വാടകയ്ക്ക് എടുത്തു താമസിച്ചു വരികയായിരുന്നു. അബ്ദുൾ സമദിന്റെ ഫോൺ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണു ഫലവത്തായത്.

22-ന് അനുമോളുടെ കുടുംബം നൽകിയ ഹേബിയസ് കോർപ്പസ് ഹർജി ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണു ഇരുവരെയും കണ്ടെത്തിയത്. കൗൺസിലിംഗിനു ശേഷം കോടതിയിൽ ഹാജരാക്കും.

പത്തുവർഷം മുൻപ് മാരക കരൾ രോഗത്തെ തുടർന്നു ഭർത്താവിന്റെ കരൾ സ്വീകരിച്ച അനുമോളുടെ തിരോധാനം വലിയ ദുരൂഹതയുണ്ടാക്കിയിരുന്നു. കഴിഞ്ഞ 5-ന് ജോലി ചെയ്യുന്ന തൊട്ടില്പാലം മൊയിലോത്തറ സ്കൂളിലേക്കെന്ന് പറഞ്ഞ് പോയതായിരുന്നു ഇവർ.

5-ാം തീയതിക്കുശേഷം അനുമോളുടെ ഫോൺ സ്വിച്ച് ഓൺ ആയിട്ടില്ല. വൈഫൈ വഴി വാട്‌സ്‌ആപ്പ് മാത്രമാണ് ഉപയോഗിക്കുന്നത്. ഈ ലൊക്കേഷൻ വച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പാലക്കാടുനിന്നു ഇവരെ കണ്ടെത്തുന്നത്.

വടകര തോടന്നൂർ സ്വദേശി അബ്ദുൾ സമദും അനുമോളും ഒന്നിച്ചാണുള്ളതെന്നാണു പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഇയാളുടെ പേരിൽ 7 സിം കണക്ഷനുകളുണ്ട്. ഇതിൽ നിന്നുള്ള കോൾ വിവരങ്ങൾക്കായി തൊട്ടില്പാലം പൊലീസ് സൈബർ സെല്ലിനു കൈമാറിയിട്ടുണ്ട്.

അതേസമയം സമദുമായുള്ള ബന്ധം അധ്യാപിക ജോലി ചെയ്തിരുന്ന സ്കൂളിലെ സഹപ്രവർത്തകർക്ക് അറിയുമായിരുന്നുവെന്ന വിവരവും പൊലീസിനു ലഭിച്ചു. പലപ്പോഴായി ഇവരെ കാണാനായി സമദ് സ്കൂളിലെത്തിയിരുന്നുവെന്നാണു സഹപ്രവർത്തകരുടെ മൊഴി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387514/missing-teacher-anumol-found-palakkad-new)