---
title: "'ബിജെപിയുടെ താളത്തിന് തുള്ളുകയാണ് ഇഡി'; പിണറായിക്കെതിരായ നടപടി രാഷ്ട്രീയ നാടകമെന്ന് എം.വി. ഗോവിന്ദൻ"
english_title: "ED Dancing to BJP’s Tune, Says M.V. Govindan; Calls Action Against Pinarayi a Political Drama"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387512/ed-bjp-pinarayi-political-drama-govindan"
published_at: "2026-10-17T16:43:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad3591704e68_udf-stances-help-ed-bjp-kerala.jpg"
keywords: ["UDF Government", "EnforcementDirectorate", "PinarayiVijayan", "MVGovindan", "CPM"]
---

# 'ബിജെപിയുടെ താളത്തിന് തുള്ളുകയാണ് ഇഡി'; പിണറായിക്കെതിരായ നടപടി രാഷ്ട്രീയ നാടകമെന്ന് എം.വി. ഗോവിന്ദൻ

> **Lead Summary:** കൊല്ലം: കൊല്ലം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും (ഇഡി) ബിജെപിക്കുമെതിരെ രൂക്ഷവിമർശനവുമായി എം.വി. ഗോവിന്ദൻ. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ ഇഡി സമൻസ് പതിപ്പിച്ചത് രാഷ്ട്രീയ നാടകത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം ആരോപിച്ചു.

## Article Content

കൊല്ലം: കൊല്ലം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും (ഇഡി) ബിജെപിക്കുമെതിരെ രൂക്ഷവിമർശനവുമായി എം.വി. ഗോവിന്ദൻ. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ ഇഡി സമൻസ് പതിപ്പിച്ചത് രാഷ്ട്രീയ നാടകത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം ആരോപിച്ചു.

ഇഡിയും ബിജെപിയും ചേർന്ന് അടിസ്ഥാനരഹിതമായ കള്ളക്കേസിന്റെ പേരിൽ രാഷ്ട്രീയ നീക്കം നടത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ബിജെപിയുടെ താളത്തിന് തുള്ളുന്ന കേന്ദ്ര ഏജൻസിയായി ഇഡി മാറിയിരിക്കുകയാണ്. പിണറായി വിജയന്റെ വീട്ടിൽ ആളില്ലാത്ത സമയത്ത് ഉദ്യോഗസ്ഥരെത്തി നോട്ടീസ് പതിപ്പിച്ചത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു.

ഡൽഹിയിൽ നടക്കുന്ന സമരത്തെ വഴിതിരിച്ചുവിടാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇഡിയുടെ നടപടിയെന്നും അദ്ദേഹം പറഞ്ഞു. ഇഡിക്കും ബിജെപിക്കും കേരളത്തിൽ കടന്നുകയറാൻ അവസരമൊരുക്കുന്നത് യുഡിഎഫാണ്.

യുഡിഎഫിന്റെ നിലപാടുകളാണ് ബിജെപിക്കും കേന്ദ്ര ഏജൻസികൾക്കും ഇത്തരം നടപടികളുമായി മുന്നോട്ടുപോകാൻ സാഹചര്യമൊരുക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.

പ്രതിപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ തകർക്കാനുള്ള നിലപാടാണ് കേന്ദ്ര ഏജൻസികൾ സ്വീകരിക്കുന്നതെന്നും ഇഡിയുടെ സമീപനം മാന്യതയില്ലാത്തതും ക്രിമിനൽ സ്വഭാവമുള്ളതുമാണെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു. ഇത്തരം നീക്കങ്ങളെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, സിപിഎം വിപുലീകൃത കൊല്ലം ജില്ലാ കമ്മിറ്റി യോഗത്തിലെ ചർച്ചകൾ പൂർത്തിയായി. നേരത്തെ ജില്ലാ കമ്മിറ്റിയിൽനിന്ന് ഒഴിവാക്കപ്പെട്ട കരുനാഗപ്പള്ളിയിലെ നാല് മുതിർന്ന നേതാക്കളെ തിരിച്ചെടുത്തതായി ജില്ലാ സെക്രട്ടറി എസ്. സുദേവൻ അറിയിച്ചു.

പി.ആർ. വസന്തൻ, സി. രാധാമണി, ടി.കെ. ബാലചന്ദ്രൻ, അഡ്വ. ബി. ഗോപൻ എന്നിവരെയാണ് ജില്ലാ കമ്മിറ്റിയിലേക്ക് തിരിച്ചെടുത്തത്.

ഇതിനുപുറമെ വർഗ ബഹുജന സംഘടനകളിൽ പ്രവർത്തിക്കുന്നവർ ഉൾപ്പെടെ പത്തുപേരെ ജില്ലാ കമ്മിറ്റിയിൽ ക്ഷണിതാക്കളാക്കാനും തീരുമാനിച്ചു.

കെ.ജി. ബിജു, ടി.ആർ. ശങ്കരപിള്ള, ഡി. വിശ്വസേനൻ, ജെ. രാമാനുജൻ, പി. സജീ, ടി.എസ്. പത്മകുമാർ, ആർ. രവീന്ദ്രൻ, ടി.ആർ. ശ്രീനാഥ്, രഞ്ചു സുരേഷ്, എച്ച്. ബെയിസിലാൽ എന്നിവരാണ് പുതിയ ക്ഷണിതാക്കൾ.

M.V. Govindan accused the Enforcement Directorate and the BJP of staging a political drama over the notice served at Pinarayi Vijayan’s residence, calling the move politically motivated. He also blamed the UDF for creating space for the BJP and central agencies in Kerala. Separately, the CPM’s Kollam district committee reinstated four senior leaders and named 10 invitees.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387512/ed-bjp-pinarayi-political-drama-govindan)