---
title: "മാസപ്പടി കേസിൽ നിർണായക നീക്കം; പിണറായി വിജയന്റെ വീടിന്റെ ചുവരിൽ ഇഡി സമൻസ്, വെള്ളിയാഴ്ച ഹാജരാകാൻ നിർദേശം"
english_title: "ED Posts Summons at Pinarayi Vijayan’s Residence in Masappadi Case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387486/ed-summons-pinarayi-vijayan-masappadi-case"
published_at: "2026-10-17T13:50:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad330da42232_ed-summons-pinarayi-vijayan-masappadi-case.jpg"
keywords: ["EnforcementDirectorate", "PinarayiVijayan", "Summons", "MasappadiCase"]
---

# മാസപ്പടി കേസിൽ നിർണായക നീക്കം; പിണറായി വിജയന്റെ വീടിന്റെ ചുവരിൽ ഇഡി സമൻസ്, വെള്ളിയാഴ്ച ഹാജരാകാൻ നിർദേശം

> **Lead Summary:** തിരുവനന്തപുരം: മാസപ്പടി കേസിൽ അന്വേഷണം ശക്തമാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ വസതിയിലെത്തിയ ഇഡി ഉദ്യോഗസ്ഥർ സമൻസ് ചുവരിൽ പതിപ്പിച്ചതായാണ് വിവരം. ഒക്ടോബർ 23 വെള്ളിയാഴ്ച ചോദ്യം ചെയ്യലിനായി കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരാകണമെന്നാണ് നിർദേശം.

## Article Content

തിരുവനന്തപുരം: മാസപ്പടി കേസിൽ അന്വേഷണം ശക്തമാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ വസതിയിലെത്തിയ ഇഡി ഉദ്യോഗസ്ഥർ സമൻസ് ചുവരിൽ പതിപ്പിച്ചതായാണ് വിവരം. ഒക്ടോബർ 23 വെള്ളിയാഴ്ച ചോദ്യം ചെയ്യലിനായി കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരാകണമെന്നാണ് നിർദേശം.

ഇഡി ഉദ്യോഗസ്ഥർ എത്തിയ സമയത്ത് പിണറായി വിജയനും ഭാര്യയും മകളും വീട്ടിലുണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ട്. പിണറായി വിജയൻ നിലവിൽ കണ്ണൂരിലാണുള്ളത്. സമൻസ് തപാൽ മാർഗം ലഭിക്കുമെന്ന പ്രതീക്ഷയ്ക്കിടെയാണ് ഉദ്യോഗസ്ഥർ നേരിട്ടെത്തി വീടിന്റെ ചുവരിൽ പതിപ്പിച്ചതെന്നാണ് വിവരം.

സംഭവമറിഞ്ഞ് മുൻ മന്ത്രി വി. ശിവൻകുട്ടി ഉൾപ്പെടെയുള്ള മുതിർന്ന സിപിഎം നേതാക്കൾ പിണറായി വിജയന്റെ വസതിയിലെത്തി.

അതേസമയം, ഇഡി സമൻസ് ലഭിച്ചെങ്കിലും പിണറായി വിജയൻ വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരായേക്കില്ലെന്നാണ് സൂചന. നിയമസഭാ സമ്മേളനവും സുപ്രീംകോടതിയുടെ പരിഗണനയിലുള്ള കേസും ചൂണ്ടിക്കാട്ടി ഹാജരാകുന്നതിന് അസൗകര്യമുണ്ടെന്ന് ഇഡിയെ അറിയിച്ചേക്കും.

മാസപ്പടി കേസുമായി ബന്ധപ്പെട്ട നടപടികൾക്കെതിരെ പിണറായി വിജയൻ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. കോടതിയിൽ നിന്ന് സ്റ്റേ ലഭിച്ചാൽ ഇഡിക്ക് മുന്നിൽ ഉടൻ ഹാജരാകേണ്ട സാഹചര്യം ഒഴിവാകുമെന്ന പ്രതീക്ഷയിലാണ് നിയമനീക്കങ്ങൾ നടക്കുന്നത്.

Enforcement Directorate officials reportedly pasted a summons on former Kerala Chief Minister Pinarayi Vijayan’s residence in Thiruvananthapuram as part of the Masappadi case probe. The summons directs him to appear at the ED office in Kochi on Friday, though indications suggest he may not comply immediately.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387486/ed-summons-pinarayi-vijayan-masappadi-case)