---
title: "കാവലായി കാക്കി ....! അർധരാത്രി പുഴയിൽ ചാടി ജീവനൊടുക്കാൻ ശ്രമം; യുവതിയെയും മക്കളെയും സമയോചിതമായി രക്ഷിച്ച് പെരിന്തൽമണ്ണ പോലീസ്"
english_title: "Perinthalmanna Police Rescue Woman and Children from Midnight Suicide Attempt"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387462/perinthalmanna-police-rescue-midnight-suicide-attempt"
published_at: "2026-10-17T11:30:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad30f2ca8c25_perinthalmanna-police-rescue-midnight-suicide-attempt.jpg"
keywords: ["PerinthalmannaPolice", "SuicidePrevention", "NightPatrol", "KeralaPolice", "MentalHealth"]
---

# കാവലായി കാക്കി ....! അർധരാത്രി പുഴയിൽ ചാടി ജീവനൊടുക്കാൻ ശ്രമം; യുവതിയെയും മക്കളെയും സമയോചിതമായി രക്ഷിച്ച് പെരിന്തൽമണ്ണ പോലീസ്

> **Lead Summary:** **മലപ്പുറം: **അർധരാത്രി പുഴയിൽ ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച യുവതിയെയും മക്കളെയും സമയോചിതമായി രക്ഷിച്ച് പോലീസ്. പെരിന്തൽമണ്ണ സി.ഐയുടെ നേതൃത്വത്തിലുള്ള രാത്രികാല പട്രോളിംഗ് സംഘമാണ് പാലത്തിന് മുകളിൽ നിന്ന് ചാടാൻ തുനിഞ്ഞ യുവതിയെയും മക്കളെയും സാഹസികമായി പിന്തിരിപ്പിച്ചത്.

## Article Content

**മലപ്പുറം: **അർധരാത്രി പുഴയിൽ ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച യുവതിയെയും മക്കളെയും സമയോചിതമായി രക്ഷിച്ച് പോലീസ്. പെരിന്തൽമണ്ണ സി.ഐയുടെ നേതൃത്വത്തിലുള്ള രാത്രികാല പട്രോളിംഗ് സംഘമാണ് പാലത്തിന് മുകളിൽ നിന്ന് ചാടാൻ തുനിഞ്ഞ യുവതിയെയും മക്കളെയും സാഹസികമായി പിന്തിരിപ്പിച്ചത്.

പട്രോളിംഗിനിടയിലാണ് വിജനമായ പാലത്തിന് മുകളിൽ സംശയാസ്പദമായ സാഹചര്യത്തിൽ യുവതിയെയും കുട്ടികളെയും പെരിന്തൽമണ്ണ സി.ഐ ശ്രദ്ധിക്കുന്നത്. തുടർന്ന് ഉടൻ തന്നെ വാഹനം നിർത്തി പോലീസ് സംഘം ഇവരുടെ അടുത്തേക്ക് എത്തുകയായിരുന്നു. ഭർത്താവുമായി അകന്നു കഴിയുന്നതിന്റെ കടുത്ത മനോവിഷമത്തിലാണ് ജീവിതം അവസാനിപ്പിക്കാൻ ഇവർ തീരുമാനിച്ചതെന്ന് പോലീസിനോട് പറഞ്ഞു.

പോലീസ് ഉദ്യോഗസ്ഥർ യുവതിയെയും കുട്ടികളെയും ആശ്വസിപ്പിക്കുകയും കൗൺസിലിംഗ് നൽകി കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കുകയും ചെയ്തു. തുടർന്ന് ഇവരെ സുരക്ഷിതമായി താമസസ്ഥലമായ വാടക ക്വാർട്ടേഴ്സിൽ തിരികെയെത്തിച്ച ശേഷമാണ് പോലീസ് മടങ്ങിയത്. പോലീസിന്റെ ജാഗ്രതയും സമയോചിതമായ ഇടപെടലുമാണ് ഒരു കുടുംബത്തിന്റെ ജീവൻ രക്ഷിച്ചത്.

***(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: 1056, 0471-2552056)***

**English Summary:**

Perinthalmanna police rescued a woman and her children who were attempting to jump off a bridge into a river at midnight. The night patrol team intervened in time, provided counselling, and safely returned them to their rented accommodation.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387462/perinthalmanna-police-rescue-midnight-suicide-attempt)