---
title: "പശുക്കൾക്ക് പുല്ലുചെത്തിക്കൊണ്ടിരുന്ന ഭാര്യയെ കോടാലി കൊണ്ട് വെട്ടിക്കൊന്നു; പിന്നാലെ ഭർത്താവ് വിഷം കഴിച്ച് ജീവനൊടുക്കി"
english_title: "Man Hacks Wife to Death in Punjab, Then Dies by Suicide"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387440/punjab-man-kills-wife-dies-by-suicide"
published_at: "2026-10-17T09:48:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad2f735adf97_punjab-man-kills-wife-dies-by-suicide.jpg"
keywords: ["PunjabCrime", "DomesticViolence", "MurderSuicide", "FamilyDispute", "DrugAddiction"]
---

# പശുക്കൾക്ക് പുല്ലുചെത്തിക്കൊണ്ടിരുന്ന ഭാര്യയെ കോടാലി കൊണ്ട് വെട്ടിക്കൊന്നു; പിന്നാലെ ഭർത്താവ് വിഷം കഴിച്ച് ജീവനൊടുക്കി

> **Lead Summary:** **പഞ്ചാബ്: പ**ശുക്കൾക്കുള്ള പുല്ല് ചെത്തിക്കൊണ്ടിരുന്ന ഭാര്യയെ കോടാലിക്ക് വെട്ടിക്കൊന്ന ശേഷം ഭർത്താവ് വിഷം കഴിച്ച് ജീവനൊടുക്കി. പഞ്ചാബിലെ ബർണലയിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. ഭോല സിങ് എന്നയാളാണ് ഭാര്യ കരംജിത് കൗറിനെ കൊലപ്പെടുത്തിയ ശേഷം സ്വയം ജീവനൊടുക്കിയത്.

## Article Content

**പഞ്ചാബ്: പ**ശുക്കൾക്കുള്ള പുല്ല് ചെത്തിക്കൊണ്ടിരുന്ന ഭാര്യയെ കോടാലിക്ക് വെട്ടിക്കൊന്ന ശേഷം ഭർത്താവ് വിഷം കഴിച്ച് ജീവനൊടുക്കി. പഞ്ചാബിലെ ബർണലയിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. ഭോല സിങ് എന്നയാളാണ് ഭാര്യ കരംജിത് കൗറിനെ കൊലപ്പെടുത്തിയ ശേഷം സ്വയം ജീവനൊടുക്കിയത്.

ഭർതൃമാതാവിനൊപ്പം വയലിൽ പശുക്കൾക്ക് പുല്ലുചെത്താൻ പോയതായിരുന്നു കരംജിത് കൗർ. ഉച്ചയോടെ വയലിലേക്ക് എത്തിയ ഭോല സിങ്, കയ്യിലുണ്ടായിരുന്ന കോടാലി ഉപയോഗിച്ച് പിന്നിൽ നിന്നെത്തി കരംജിത്തിനെ തുടരെത്തുടരെ വെട്ടി വീഴ്ത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം വീട്ടിലെത്തിയ ഭോല വിഷം കഴിച്ച് ജീവനൊടുക്കുകയായിരുന്നു.

കരംജിത്തിന്റെ മൃതദേഹവുമായി വീട്ടിലേക്ക് ഭോലയുടെ അമ്മ എത്തിയപ്പോഴാണ് മകൻ അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുടുംബകലഹമാണ് കൊലപാതകത്തിന് കാരെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഭോല ലഹരിക്ക് അടിമയായിരുന്നുവെന്നും, ഇതേച്ചൊല്ലി കുടുംബത്തിൽ വഴക്ക് പതിവായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. കൊലപാതകത്തിന് ഉപയോഗിച്ച കോടാലി കണ്ടെടുത്തിട്ടുണ്ടെന്നും സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. ദമ്പതികൾക്ക് മൂന്ന് പെൺകുട്ടികളും ഒരു മകനുമാണുള്ളത്. മൂത്ത പെൺകുട്ടി വിവാഹിതയാണ്.

In Barnala, Punjab, Bhola Singh allegedly killed his wife Karamjit Kaur with an axe while she was cutting grass for cattle, then died by suicide after consuming poison. Police suspect a family dispute and drug addiction may have led to the tragedy.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387440/punjab-man-kills-wife-dies-by-suicide)