---
title: "വളാഞ്ചേരി വട്ടപ്പാറ വയഡക്ടിൽ വാഹനാപകടം; രണ്ട് ലോറികൾക്കിടയിൽപ്പെട്ട് കുറ്റിപ്പുറം സ്വദേശികളായ ദമ്പതികൾ മരിച്ചു"
english_title: "Couple from Kuttippuram Killed in Vananchery Viaduct Road Accident"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387430/vananchery-viaduct-road-accident-couple-killed"
published_at: "2026-10-17T08:19:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad2e31b582c2_vananchery-viaduct-road-accident-couple-killed.jpg"
keywords: ["RoadAccident", "ViaductCrash", "TrafficSafety", "Malappuram Accident", "Couple Death"]
---

# വളാഞ്ചേരി വട്ടപ്പാറ വയഡക്ടിൽ വാഹനാപകടം; രണ്ട് ലോറികൾക്കിടയിൽപ്പെട്ട് കുറ്റിപ്പുറം സ്വദേശികളായ ദമ്പതികൾ മരിച്ചു

> **Lead Summary:** വളാഞ്ചേരി: സ്‌കൂട്ടർയാത്രക്കാരായ ദമ്പതിമാർ ലോറികൾക്കിടയിൽപ്പെട്ട് മരിച്ചു. ആറുവരിപ്പാതയിൽ വളാഞ്ചേരി വട്ടപ്പാറ വയഡക്ടിനു മുകളിലാണ് അപകടം. കുറ്റിപ്പുറം പേരശ്ശനൂർ ആന്ത്രവളപ്പിൽ അഫ്‌സൽ , ഭാര്യ സാബിറ എന്നിവരാണ് മരിച്ചത്.

## Article Content

വളാഞ്ചേരി: സ്‌കൂട്ടർയാത്രക്കാരായ ദമ്പതിമാർ ലോറികൾക്കിടയിൽപ്പെട്ട് മരിച്ചു. ആറുവരിപ്പാതയിൽ വളാഞ്ചേരി വട്ടപ്പാറ വയഡക്ടിനു മുകളിലാണ് അപകടം. കുറ്റിപ്പുറം പേരശ്ശനൂർ ആന്ത്രവളപ്പിൽ അഫ്‌സൽ , ഭാര്യ സാബിറ എന്നിവരാണ് മരിച്ചത്.

വയഡക്ട് ആരംഭിക്കുന്നിടത്ത് വെള്ളിയാഴ്ച രാത്രി 11:45-ഓടെയാണ് അപകടം. രണ്ട് ലോറികൾക്കിടയിൽപ്പെട്ട് സ്‌കൂട്ടർ യാത്രക്കാർ വീഴുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

രാത്രി വൈകിയും പോലീസും അഗ്‌നിരക്ഷാസേനയും സ്ഥലത്തുണ്ട്.

കുറ്റിപ്പുറം ഭാഗത്തേക്ക് വരികയായിരുന്നു അപകടത്തിൽപ്പെട്ട വാഹനങ്ങൾ. അമിതവേഗത്തിലെത്തിയ ലോറിയുടെ ഇടയിൽ സ്‌കൂട്ടർ യാത്രക്കാർ പെടുകയായിരുന്നുവെന്നാണ് അറിയുന്നത്.

A scooter-riding couple from Kuttippuram died after being trapped between two lorries on the Vattappara viaduct in Valanchery. The accident occurred around 11:45 pm on Friday, and police said the vehicles were heading toward Kuttippuram.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387430/vananchery-viaduct-road-accident-couple-killed)