---
title: "യുവതിയെ പിന്തുടർന്ന് ആളൊഴിഞ്ഞ ഭാഗത്തുവച്ച് കടന്നുപിടിച്ചു, എതിർത്തപ്പോൾ മുഖത്തടിച്ച് വസ്ത്രം വലിച്ചുകീറിയെന്ന് പരാതി; കലൂരിൽ മുൻ കാമുകൻ പിടിയിൽ"
english_title: "Ex-Boyfriend Held for Assaulting Woman in Kaloor"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387423/kaloor-woman-assault-ex-boyfriend-arrested"
published_at: "2026-10-17T06:59:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad2d04db8550_kaloor-woman-assault-ex-boyfriend-arrested.jpg"
keywords: ["KeralaNews", "KochiCrime", "WomenSafety", "PoliceArrest"]
---

# യുവതിയെ പിന്തുടർന്ന് ആളൊഴിഞ്ഞ ഭാഗത്തുവച്ച് കടന്നുപിടിച്ചു, എതിർത്തപ്പോൾ മുഖത്തടിച്ച് വസ്ത്രം വലിച്ചുകീറിയെന്ന് പരാതി; കലൂരിൽ മുൻ കാമുകൻ പിടിയിൽ

> **Lead Summary:** കൊച്ചി: കലൂരിൽ യുവതിയെ പിന്തുടർന്ന് ലൈംഗികാതിക്രമത്തിന് ശ്രമിച്ച കേസിൽ മുൻ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇല്ലിക്കൽ കൊച്ചുകരിതരുവി എലപ്പാറയിൽ അനിൽ കുമാറിന്റെ മകൻ അനന്തുവാണ് പിടിയിലായത്. എറണാകുളം ടൗൺ നോർത്ത് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

## Article Content

കൊച്ചി: കലൂരിൽ യുവതിയെ പിന്തുടർന്ന് ലൈംഗികാതിക്രമത്തിന് ശ്രമിച്ച കേസിൽ മുൻ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇല്ലിക്കൽ കൊച്ചുകരിതരുവി എലപ്പാറയിൽ അനിൽ കുമാറിന്റെ മകൻ അനന്തുവാണ് പിടിയിലായത്. എറണാകുളം ടൗൺ നോർത്ത് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ബുധനാഴ്ച വൈകിട്ട് ആറുമണിയോടെയാണ് കേസിനാസ്പദമായ സംഭവം. കലൂർ ആസാദ് റോഡിലൂടെ നടന്നുപോകുകയായിരുന്ന യുവതിയെ പ്രതി പിന്തുടർന്നെത്തി ആളൊഴിഞ്ഞ ഭാഗത്തുവച്ച് കടന്നുപിടിക്കുകയായിരുന്നുവെന്നാണ് പരാതി.

യുവതി എതിർത്തപ്പോൾ മുഖത്തടിക്കുകയും വസ്ത്രം വലിച്ചുകീറി ലൈംഗികാതിക്രമത്തിന് ശ്രമിക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു. യുവതിയുടെ ശബ്ദം കേട്ട് പ്രദേശവാസികൾ എത്തിയതോടെ പ്രതി ഓടിരക്ഷപ്പെടുകയായിരുന്നു.

തുടർന്ന് യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ എറണാകുളം ടൗൺ നോർത്ത് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.

സംഭവസ്ഥലത്തെയും സമീപപ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചത്.

അനന്തു കലൂർ ഭാഗത്തെ ഹോസ്റ്റലിൽ താമസിക്കുന്നതായി കണ്ടെത്തിയ അന്വേഷണസംഘം അവിടെയെത്തിയാണ് ഇയാളെ പിടികൂടിയത്.

Police in Kochi arrested a man accused of stalking and sexually assaulting a young woman in Kaloor. The suspect, identified as Anandu, was traced through CCTV footage and taken into custody from a hostel in the area.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387423/kaloor-woman-assault-ex-boyfriend-arrested)