---
title: "'നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ,  ബാക്കി കാര്യങ്ങൾ കാത്തിരുന്ന് കാണാം';  പിണറായിക്കെതിരായ ഇഡി സമന്‍സിൽ രമേശ് ചെന്നിത്തല"
english_title: "Let the law take its course: Ramesh Chennithala on ED summons to Pinarayi"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387384/ed-summons-pinarayi-ramesh-chennithala-response"
published_at: "2026-10-16T16:26:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad2041cbc3cd_ed-summons-pinarayi-ramesh-chennithala-response.jpg"
keywords: ["RameshChennithala", "PinarayiVijayan", "EnforcementDirectorate", "SupremeCourt", "KeralaPolitics"]
---

# 'നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ,  ബാക്കി കാര്യങ്ങൾ കാത്തിരുന്ന് കാണാം';  പിണറായിക്കെതിരായ ഇഡി സമന്‍സിൽ രമേശ് ചെന്നിത്തല

> **Lead Summary:** **തിരുവനന്തപുരം: ** മാസപ്പടി കൈക്കൂലിക്കേസിൽ പിണറായി വിജയന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമൻസ് അയച്ച സംഭവത്തിൽ പ്രതികരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും ഗവൺമെന്റ് പൂർണ്ണമായും നിയമപരമായി മാത്രമേ പ്രവർത്തിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി.

## Article Content

**തിരുവനന്തപുരം: ** മാസപ്പടി കൈക്കൂലിക്കേസിൽ പിണറായി വിജയന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമൻസ് അയച്ച സംഭവത്തിൽ പ്രതികരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും ഗവൺമെന്റ് പൂർണ്ണമായും നിയമപരമായി മാത്രമേ പ്രവർത്തിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി.

നിയമപരമായ നടപടികളുമായി മുന്നോട്ടു പോകുമെന്നും ഇഡി കേന്ദ്ര ഗവൺമെന്റ് ഏജൻസിയായതിനാൽ അവർ അവരുടെ നടപടികളുമായി മുന്നോട്ട് പോകുകയാണെന്നും ബാക്കി കാര്യങ്ങൾ കാത്തിരുന്ന് കാണാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ഇഡി സമൻസിൽ അടുത്ത ആഴ്ച നേരിട്ട് ഹാജരാകാനാണ് നിർദേശം നൽകിയിട്ടുള്ളത്. എന്നാൽ സുപ്രീം കോടതി കേസ് പരിഗണിക്കുന്ന പശ്ചാത്തലത്തിലും നിയമസഭാ സമ്മേളനം നടക്കുന്ന സാഹചര്യത്തിലും ഇഡിക്ക് മുന്നിൽ നേരിട്ട് ഹാജരാകുന്ന കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കാനാണ് ആലോചന. അതിനിടെ സിഎംആർഎൽ കേസിലെ പിണറായി വിജയന്‍റെ ഹരജി അനുഭാവപൂർവം പരിഗണിക്കാമെന്ന് സുപ്രിംകോടതി അറിയിച്ചു.

വെക്കേഷൻ ബെഞ്ച് പരിഗണിക്കാനാവുമോയെന്ന് നോക്കാമെന്നും ഇല്ലെങ്കിൽ 26ന് പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. അറസ്റ്റിന് സാധ്യതയുണ്ടെന്ന് പിണറായി കോടതിയെ അറിയിച്ചു. സിദ്ദാർഥ് ലൂത്രയാണ് പിണറായിക്ക് വേണ്ടി കോടതിയിൽ ഹാജരായത്. മുഹമ്മദ് റിയാസും വീണയും സുപ്രിംകോടതിയിൽ ഹരജി നൽകിയിട്ടുണ്ട്.

Ramesh Chennithala responded to the Enforcement Directorate’s summons to Chief Minister Pinarayi Vijayan in the monthly allowance bribery case, saying the law should take its own course and the government will act only within legal limits. He also noted that the ED is a central agency and its proceedings will continue, while decisions on appearing before it may be taken later amid the Supreme Court hearing and the ongoing Assembly session.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387384/ed-summons-pinarayi-ramesh-chennithala-response)