---
title: "എതിർപ്പുകൾക്ക് മുന്നിൽ വഴങ്ങി തെരഞ്ഞെടുപ്പ് കമ്മീഷൻ; 17 സംസ്ഥാനങ്ങളിൽ വോട്ടർ പട്ടിക വീണ്ടും പുതുക്കും"
english_title: "Election Commission Softens Stance, Revises Voter Rolls in 17 States"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387383/election-commission-revises-voter-rolls-17-states"
published_at: "2026-10-16T16:20:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad20207732bb_election-commission-revises-voter-rolls-17-states.jpg"
keywords: ["ElectionCommission", "VoterRolls", "SupremeCourt", "Congress", "IndiaPolitics"]
---

# എതിർപ്പുകൾക്ക് മുന്നിൽ വഴങ്ങി തെരഞ്ഞെടുപ്പ് കമ്മീഷൻ; 17 സംസ്ഥാനങ്ങളിൽ വോട്ടർ പട്ടിക വീണ്ടും പുതുക്കും

> **Lead Summary:** **ന്യൂഡൽഹി: ** വിവാദമായ പ്രത്യേക തീവ്രപരിഷ്കരണ നടപടികൾക്ക് പിന്നാലെ കടുത്ത എതിർപ്പുകൾ ഉയർന്നതോടെ നിലപാടുകളിൽ നിർണായക മാറ്റങ്ങൾ വരുത്തി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. പുതിയ വോട്ടർമാരെ ഉൾപ്പെടുത്തുന്നതിനായി 17 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പരിഷ്കരണം നടത്തുമെന്ന് കമ്മീഷൻ പ്രഖ്യാപിച്ചു.

## Article Content

**ന്യൂഡൽഹി: ** വിവാദമായ പ്രത്യേക തീവ്രപരിഷ്കരണ നടപടികൾക്ക് പിന്നാലെ കടുത്ത എതിർപ്പുകൾ ഉയർന്നതോടെ നിലപാടുകളിൽ നിർണായക മാറ്റങ്ങൾ വരുത്തി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. പുതിയ വോട്ടർമാരെ ഉൾപ്പെടുത്തുന്നതിനായി 17 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പരിഷ്കരണം നടത്തുമെന്ന് കമ്മീഷൻ പ്രഖ്യാപിച്ചു.

ഇതിനുപുറമേ, രാഷ്ട്രീയ പാർട്ടികൾക്ക് വോട്ടർ പട്ടിക എളുപ്പത്തിൽ പരിശോധിക്കാൻ സാധിക്കുന്ന തരത്തിലുള്ള ഡിജിറ്റൽ കോപ്പികൾ നൽകാനും തീരുമാനമായിട്ടുണ്ട്. വർഷങ്ങളായി പ്രതിപക്ഷ പാർട്ടികൾ ഉന്നയിച്ചുകൊണ്ടിരുന്ന പ്രധാന ആവശ്യങ്ങളിലൊന്നാണിത്. മുമ്പ് സ്വകാര്യത മുൻനിർത്തി മെഷീൻ-റീഡബിൾ ഡിജിറ്റൽ വോട്ടർ പട്ടിക നൽകാനാവില്ലെന്ന നിലപാടിലായിരുന്നു ഇലക്ഷൻ കമ്മീഷൻ.

ഇതിനെതിരെ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ സുപ്രീം കോടതിയെ സമീപിക്കുകയും ശക്തമായ പ്രതിഷേധങ്ങൾ ഉയർത്തുകയും ചെയ്തിരുന്നു. രാജ്യവ്യാപകമായി നടന്ന വോട്ടർ പട്ടിക ശുദ്ധീകരണ നടപടികളുടെ ഭാഗമായി 13 കോടിയിലധികം വോട്ടർമാരുടെ പേരുകൾ ഒഴിവാക്കപ്പെട്ടത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്കാണ് വഴിവെച്ചത്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനും കമ്മീഷന്റെ ഏകപക്ഷീയമായ നടപടികൾക്കുമെതിരെ ശക്തമായ പ്രക്ഷോഭങ്ങൾ ഉയർന്നതിനെ തുടർന്നാണ് ഇപ്പോൾ കമ്മീഷന്റെ ഭാഗത്തുനിന്നും ഇത്തരമൊരു പിന്മാറ്റം ഉണ്ടായിരിക്കുന്നത്.

Facing sharp criticism over its special intensive revision drive, the Election Commission has announced a fresh voter list update across 17 states and Union Territories. It will also provide digital copies of voter rolls to political parties, a long-standing demand from the opposition.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387383/election-commission-revises-voter-rolls-17-states)