---
title: "മകളുടെ സുഹൃത്ത് ഇനി ജീവിതപങ്കാളി...!  75-കാരന്റെ കൈപിടിച്ച് 30-കാരി; സോഷ്യൽ മീഡിയയിൽ തരംഗമായി അപൂർവ്വ പ്രണയം"
english_title: "Love Knows No Age: 75-Year-Old and 30-Year-Old Influencer Set to Marry"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387381/75-year-old-man-30-year-old-influencer-marry-"
published_at: "2026-10-16T15:42:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad1f9a1f019c_75-year-old-man-30-year-old-influencer-marry-.jpg"
keywords: ["WeddingNews", "LoveStory", "SocialMedia", "UttarPradesh", "Influencer"]
---

# മകളുടെ സുഹൃത്ത് ഇനി ജീവിതപങ്കാളി...!  75-കാരന്റെ കൈപിടിച്ച് 30-കാരി; സോഷ്യൽ മീഡിയയിൽ തരംഗമായി അപൂർവ്വ പ്രണയം

> **Lead Summary:** **ലഖ്നൗ: **ഉത്തർപ്രദേശിലെ ഔറയ്യയിൽ 75-കാരനും 30-കാരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും വിവാഹിതരാകുന്നു. 45 വയസിന്റെ പ്രായവ്യത്യാസമുള്ള ഇവരുടെ വിവാഹനിശ്ചയ ദൃശ്യങ്ങളും വാർത്തയും സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുകയും വലിയ ചർച്ചകൾക്ക് വഴിവെക്കുകയും ചെയ്തിട്ടുണ്ട്.

## Article Content

**ലഖ്നൗ: **ഉത്തർപ്രദേശിലെ ഔറയ്യയിൽ 75-കാരനും 30-കാരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും വിവാഹിതരാകുന്നു. 45 വയസിന്റെ പ്രായവ്യത്യാസമുള്ള ഇവരുടെ വിവാഹനിശ്ചയ ദൃശ്യങ്ങളും വാർത്തയും സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുകയും വലിയ ചർച്ചകൾക്ക് വഴിവെക്കുകയും ചെയ്തിട്ടുണ്ട്.

സഹർ സ്വദേശിയായ രാംസുഘർ (75), ദയാൽപൂർ സ്വദേശിനിയായ റീന രജ്പുത് (30) എന്നിവരാണ് വിവാഹിതരാകാൻ തീരുമാനിച്ചത്. ഔറയ്യയിലെ ബ്യൂട്ടി പാർലറിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്. നവരാത്രി ആഘോഷങ്ങൾക്ക് ശേഷം പരമ്പരാഗത ചടങ്ങുകളോടെ വിവാഹം നടത്താനാണ് കുടുംബങ്ങളുടെ തീരുമാനം.

വിവാഹനിശ്ചയത്തിന്റെ ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചതോടെ ചേരിതിരിഞ്ഞ പ്രതികരണങ്ങളാണ് ഉയർന്നുവരുന്നത്. പ്രണയത്തിന് പ്രായം തടസ്സമല്ലെന്ന് ഒരു വിഭാഗം അഭിപ്രായപ്പെടുമ്പോൾ, സോഷ്യൽ മീഡിയയിൽ കാഴ്ചക്കാരെ കൂട്ടാനുള്ള പബ്ലിസിറ്റി സ്റ്റണ്ടാണിതെന്ന വിമർശനവും ഉയരുന്നുണ്ട്.

എന്നാൽ, കഴിഞ്ഞ രണ്ട് വർഷമായി റീന തങ്ങളുടെ വീട്ടിൽ വരാറുണ്ടെന്നും ആ സൗഹൃദമാണ് പ്രണയമായി മാറിയതെന്നും രാംസുഘർ പറഞ്ഞു. യൂട്യൂബ് കണ്ടന്റ് ക്രിയേറ്ററായ മകൾ രാധക്കൊപ്പമുള്ള വീഡിയോ ചിത്രീകരണത്തിനായാണ് റീന വീട്ടിലെത്തിയിരുന്നത്. പ്രായവ്യത്യാസം തങ്ങളുടെ ബന്ധത്തെ ബാധിക്കില്ലെന്നും പൂർണ്ണ സന്തോഷത്തോടെയാണ് പുതിയ ജീവിതത്തിലേക്ക് കടക്കുന്നതെന്നും റീന വ്യക്തമാക്കിക്കഴിഞ്ഞു.

A 75-year-old man from Uttar Pradesh’s Auraiya and a 30-year-old social media influencer have decided to marry, drawing wide attention online. Their engagement, held at a beauty parlor, has sparked mixed reactions, with some calling it true love and others dismissing it as a publicity stunt.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387381/75-year-old-man-30-year-old-influencer-marry-)