---
title: "ഇനി മഴക്കാലം...! ഇടിയും മിന്നലും കാറ്റും എത്തും; അടുത്ത നാല്  ദിവസം പുറത്തിറങ്ങുമ്പോൾ ശ്രദ്ധിക്കുക; സംസ്ഥാനത്ത് വ്യാപക മഴ മുന്നറിയിപ്പ്"
english_title: "Widespread Rain Alert in Kerala for Next Four Days Amid Thunder, Lightning and Wind"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387374/kerala-heavy-rain-alert-four-days"
published_at: "2026-10-16T14:45:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad1ebea9160b_kerala-heavy-rain-alert-four-days.jpg"
keywords: ["KeralaRain", "WeatherAlert", "IMDWarning", "Thunderstorm", "YellowAlert"]
---

# ഇനി മഴക്കാലം...! ഇടിയും മിന്നലും കാറ്റും എത്തും; അടുത്ത നാല്  ദിവസം പുറത്തിറങ്ങുമ്പോൾ ശ്രദ്ധിക്കുക; സംസ്ഥാനത്ത് വ്യാപക മഴ മുന്നറിയിപ്പ്

> **Lead Summary:** **തിരുവനന്തപുരം: **തമിഴ്നാടിനു മുകളിലും തെക്കൻ തീരദേശ ആന്ധ്രാപ്രദേശിനും സമീപ പ്രദേശങ്ങൾക്കുമായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി കേരളത്തിൽ അടുത്ത നാലു ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒക്ടോബർ 16 മുതൽ 20 വരെയുള്ള തീയതികളിൽ സംസ്ഥാനത്തെ വിവിധ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ പ്രവചിച്ചിട്ടുണ്ട്.

## Article Content

**തിരുവനന്തപുരം: **തമിഴ്നാടിനു മുകളിലും തെക്കൻ തീരദേശ ആന്ധ്രാപ്രദേശിനും സമീപ പ്രദേശങ്ങൾക്കുമായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി കേരളത്തിൽ അടുത്ത നാലു ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒക്ടോബർ 16 മുതൽ 20 വരെയുള്ള തീയതികളിൽ സംസ്ഥാനത്തെ വിവിധ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ പ്രവചിച്ചിട്ടുണ്ട്.

ഇന്ന് (ഒക്ടോബർ 16) ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. നാളെ മുതൽ ഒക്ടോബർ 20 വരെയുള്ള ദിവസങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.

ഇടിമിന്നലോടു കൂടിയ മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്:

*16/10/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്*

*17/10/2026: കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം*

*18/10/2026: മലപ്പുറം, കോഴിക്കോട്, വയനാട്*

*19/10/2026: പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസർകോട്*

*20/10/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം*

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്. പൊതുജനങ്ങൾ ജാഗ്രതാ നിർദേശങ്ങൾ പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

The India Meteorological Department has warned of heavy rain in Kerala over the next four days due to the influence of a cyclonic circulation near Tamil Nadu and coastal Andhra Pradesh. Thunderstorms, lightning and strong winds are also likely in several districts, with yellow alerts issued from October 16 to 20.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387374/kerala-heavy-rain-alert-four-days)