---
title: "വീട്ടിൽ നിന്നിറങ്ങിയത് ട്യൂഷൻ സെന്ററിലേക്ക്..! കൊടുങ്ങല്ലൂരിൽ നിന്ന് കാണാതായ സ്കൂൾ വിദ്യാർഥിയെ കാസർകോട്ടെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Missing Schoolboy from Kodungallur Found Dead in Kasaragod Lodge"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387370/missing-schoolboy-found-dead-kasaragod-lodge"
published_at: "2026-10-16T14:38:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad1ea0aecd56_missing-schoolboy-found-dead-kasaragod-lodge.jpg"
keywords: ["KasaragodPolice", "MissingStudent", "KeralaNews", "Thrissur", "LodgeDeath"]
---

# വീട്ടിൽ നിന്നിറങ്ങിയത് ട്യൂഷൻ സെന്ററിലേക്ക്..! കൊടുങ്ങല്ലൂരിൽ നിന്ന് കാണാതായ സ്കൂൾ വിദ്യാർഥിയെ കാസർകോട്ടെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **കാസർകോട്: **തൃശൂർ കൊടുങ്ങല്ലൂരിൽ നിന്ന് കാണാതായ സ്കൂൾ വിദ്യാർഥിയെ കാസർകോട്ടെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ വേമ്പല്ലൂർ സ്കൂളിലെ വിദ്യാർഥിയും അഴീക്കോട് താപ്പ് സ്വദേശിയുമായ ടി.എം. അബ്ദുൽ നിഹാൽ ആണ് മരിച്ചത്. സംഭവത്തിൽ കാസർകോട് ടൗൺ പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു.

## Article Content

**കാസർകോട്: **തൃശൂർ കൊടുങ്ങല്ലൂരിൽ നിന്ന് കാണാതായ സ്കൂൾ വിദ്യാർഥിയെ കാസർകോട്ടെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ വേമ്പല്ലൂർ സ്കൂളിലെ വിദ്യാർഥിയും അഴീക്കോട് താപ്പ് സ്വദേശിയുമായ ടി.എം. അബ്ദുൽ നിഹാൽ ആണ് മരിച്ചത്. സംഭവത്തിൽ കാസർകോട് ടൗൺ പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു.

ബുധനാഴ്ച വൈകിട്ട് ആറരയോടെയാണ് വിദ്യാർഥി കാസർകോട് കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് സമീപമുള്ള ലോഡ്ജിൽ മുറിയെടുത്തത്. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ ലോഡ്ജ് ജീവനക്കാരൻ മുറി പരിശോധിച്ചപ്പോഴാണ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ബുധനാഴ്ച രാവിലെ ട്യൂഷൻ സെന്ററിലേക്ക് പോകുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ കുട്ടി തിരികെ എത്താതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ കൊടുങ്ങല്ലൂർ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസിൽ മിസിങ് കേസ് നിലനിൽക്കെയാണ് ദാരുണ സംഭവം പുറത്തുവരുന്നത്. ലോഡ്ജ് മുറിയിൽ നിന്ന് ലഭിച്ച തിരിച്ചറിയൽ കാർഡ് വഴിയാണ് മരിച്ചത് അബ്ദുൽ നിഹാൽ ആണെന്ന് തിരിച്ചറിഞ്ഞത്.

A school student from Thrissur’s Kodungallur, who had gone missing after leaving home for tuition, was found dead in a lodge in Kasaragod. Police have registered a case and launched a detailed investigation into the incident.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387370/missing-schoolboy-found-dead-kasaragod-lodge)