---
title: "90 വർഷത്തെ ചരിത്രത്തിലാദ്യമായി ഒരു കാർ പോലും വിൽക്കാതെ ജാഗ്വാർ; ഒരു രാജകീയ ഇതിഹാസത്തെ ഫോർഡും ടാറ്റയും ചേർന്ന് തകർത്തതെങ്ങനെ?"
english_title: "Jaguar Zero Sales in July 2026 Marks Historic Collapse"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387368/jaguar-zero-sales-july-2026-historic-collapse-reasons-NEW"
published_at: "2026-10-16T14:29:00+05:30"
category: "Tech-Info"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad1eb9866519_jaguar-zero-sales-july-2026-historic-collapse-reasons-NEW.jpg"
keywords: ["Jaguar Zero Sales", "Jaguar History Collapse", "Jaguar Tata Motors", "Ford Jaguar Failure", "Jaguar EV Strategy"]
---

# 90 വർഷത്തെ ചരിത്രത്തിലാദ്യമായി ഒരു കാർ പോലും വിൽക്കാതെ ജാഗ്വാർ; ഒരു രാജകീയ ഇതിഹാസത്തെ ഫോർഡും ടാറ്റയും ചേർന്ന് തകർത്തതെങ്ങനെ?

> **Lead Summary:** ** **ഇംഗ്ലീഷ് റോയൽ പാരമ്പര്യത്തിന്റെയും ബ്രിട്ടീഷ് എൻജിനീയറിംഗ് മികവിന്റെയും പ്രതീകമായി ലോകം വാഴ്ത്തിയ വിഖ്യാത ലക്ഷ്വറി കാർ നിർമ്മാതാക്കളായ ജാഗ്വാറിന്റെ ചരിത്രത്തിൽ സമാനതകളില്ലാത്ത തകർച്ച.

## Article Content

** **ഇംഗ്ലീഷ് റോയൽ പാരമ്പര്യത്തിന്റെയും ബ്രിട്ടീഷ് എൻജിനീയറിംഗ് മികവിന്റെയും പ്രതീകമായി ലോകം വാഴ്ത്തിയ വിഖ്യാത ലക്ഷ്വറി കാർ നിർമ്മാതാക്കളായ ജാഗ്വാറിന്റെ ചരിത്രത്തിൽ സമാനതകളില്ലാത്ത തകർച്ച.

. 90 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ലോകത്തെവിടെയും ഒരൊറ്റ പുതിയ കാർ പോലും വിൽക്കാനാകാതെ ഷോറൂമുകൾ ശൂന്യമായി മാറിയിരിക്കുന്നു

. ഫോർഡും പിന്നീട് ടാറ്റ മോട്ടോഴ്സും പരീക്ഷിച്ച അശാസ്ത്രീയ ബിസിനസ് തന്ത്രങ്ങളും എടുത്തുചാടിയുള്ള ഇലക്ട്രിക് വാഹന നയങ്ങളും ഒരു ഐക്കോണിക് ബ്രാൻഡിനെ എങ്ങനെ ഇന്നത്തെ നിലയിലെത്തിച്ചുവെന്ന ഞെട്ടിക്കുന്ന യാഥാർത്ഥ്യങ്ങൾ പരിശോധിക്കാം:

ചരിത്രത്തിലാദ്യമായി സീറോ സെയിൽ: 2025 ഏപ്രിലിൽ യൂറോപ്പിലാകെ വെറും 49 കാറുകൾ മാത്രം വിറ്റ ജാഗ്വാർ

, 2026 ജൂലൈ മാസത്തിൽ ലോകത്ത് ഒരിടത്തും ഒരൊറ്റ പുതിയ കാർ പോലും വിറ്റഴിച്ചില്ല

. വിൽക്കാൻ കാറുകളോ ഡീലർഷിപ്പുകളോ ഇല്ലാതെ ഇൻവെന്ററി തീർത്തും ശൂന്യമായ നിലയിലാണ് കമ്പനി

.മുൻപ് ജാഗ്വാർ കാറുകൾ ബുക്ക് ചെയ്ത് മൂന്ന് വർഷം വരെ ഉപഭോക്താക്കൾ കാത്തിരുന്നിരുന്ന സ്ഥാനത്താണ് ഈ ദയനീയ പതനം

.പെട്രോൾ, ഡീസൽ കാറുകളുടെ ഉൽപ്പാദനം പൂർണ്ണമായി അവസാനിപ്പിക്കുകയും ഇവി മോഡലുകൾ വിപണിയിൽ ഇറക്കാൻ കഴിയാതെ വരികയും ചെയ്തതോടെയാണ് കമ്പനി നിശ്ചലമായത്.

ജാഗ്വാറിന്റെ നാശം തുടങ്ങിയത് ടാറ്റ വാങ്ങിയപ്പോഴല്ല; 1989-ൽ അന്നത്തെ റെക്കോർഡ് തുകയായ 2.5 ബില്യൺ ഡോളർ മുടക്കി ജാഗ്വാറിനെ ഏറ്റെടുത്ത ഫോർഡ് (Ford) കമ്പനിയാണ് തകർച്ചയ്ക്ക് അടിത്തറയിട്ടത്.

:എക്സ്ക്ലൂസിവിറ്റി തകർത്ത വോളിയം തന്ത്രം: പ്രതിവർഷം 70,000-ൽ താഴെ മാത്രം കാറുകൾ നിർമ്മിച്ച് പ്രഭുക്കന്മാർക്കും അതിസമ്പന്നർക്കും മാത്രം നൽകിയിരുന്ന നiche ബ്രാൻഡായിരുന്നു ജാഗ്വാർ

. എന്നാൽ ബി.എം.ഡബ്ല്യു, മെഴ്സിഡസ് ബെൻസ് എന്നിവരോട് മത്സരിക്കാൻ ഫോർഡ് സി.ഇ.ഒ ഹരോൾഡ് പോളിംഗ് പ്രതിവർഷം മൂന്ന് ലക്ഷം കാറുകൾ നിർമ്മിക്കാൻ ഉത്തരവിട്ടു

.മോണ്ടിയോ പ്ലാറ്റ്‌ഫോമിലെ എക്സ്-ടൈപ്പ് ദുരന്തം: 2001-ൽ ബി.എം.ഡബ്ല്യു 3 സീരീസിനെതിരെ ഫോർഡ് ഇറക്കിയ ജാഗ്വാർ എക്സ്-ടൈപ്പ് (X-Type), ഫോർഡിന്റെ വിലകുറഞ്ഞ ഫാമിലി കാറായ മോണ്ടിയോയുടെ (Mondeo) പ്ലാറ്റ്‌ഫോമിൽ നിർമ്മിച്ചതായിരുന്നു.

> . സാധാരണ ഫോർഡ് കാറുകളുടെ ചീപ്പ് പ്ലാസ്റ്റിക് സ്വിച്ചുകളും പാർട്സുകളും ഉപയോഗിച്ച ഈ കാറിനെ "വിലകൂടിയ ജാഗ്വാർ ബാഡ്ജ് ഒട്ടിച്ച ഫോർഡ് മോണ്ടിയോ" എന്നാണ് മാധ്യമങ്ങൾ പരിഹസിച്ചത്

.കനത്ത നഷ്ടവും റീസെയിൽ വാല്യൂ തകർച്ചയും: കാറുകൾ വിറ്റഴിയാതെ കെട്ടിക്കിടന്നപ്പോൾ ഫോർഡ് വൻ ഡിസ്കൗണ്ടുകൾ നൽകിയതോടെ വിപണിയിൽ ജാഗ്വാറിന്റെ പ്രതാപവും സെക്കൻഡ് ഹാൻഡ് മാർക്കറ്റ് വാല്യൂവും നിലംപൊത്തി

എസ്.യു.വി വിലക്ക്: 2000-കളിൽ വിപണി സെഡാനുകളിൽ നിന്ന് ലക്ഷ്വറി എസ്.യു.വികളിലേക്ക് (പോർഷെ കയെൻ, ബി.എം.ഡബ്ല്യു എക്സ് 5) മാറിയപ്പോൾ, തങ്ങളുടെ കീഴിലുള്ള ലാൻഡ് റോവറിന്റെ വിപണി പോകുമെന്ന് ഭയന്ന് ജാഗ്വാറിന് സ്വന്തമായി എസ്.യു.വി നിർമ്മിക്കാനുള്ള അനുമതി ഫോർഡ് നിഷേധിച്ചു

. 2016-ൽ മാത്രമാണ് ജാഗ്വാറിന് ആദ്യ എസ്.യു.വി (എഫ്-പേസ്) ഇറക്കാനായത്

.ചൈനീസ് വിപണി അവഗണിച്ചു: ജർമ്മൻ കമ്പനികൾ ചൈനീസ് വിപണി പിടിച്ചടക്കിയപ്പോൾ ഫോർഡ് ജാഗ്വാറിനായി ചൈനയിൽ പ്ലാന്റുകളോ ലോംഗ് വീൽബേസ് കാറുകളോ നൽകിയില്ല

.കറൻസി നഷ്ടവും എഫ്1 പരാജയവും: യുകെയിലെ പ്ലാന്റുകളിൽ ഉയർന്ന പൗണ്ട് ചിലവിൽ കാറുകൾ ഉണ്ടാക്കി അമേരിക്കൻ ഡോളർ വിപണിയിൽ വിറ്റപ്പോൾ ഓരോ കാറിലും 12,000 ഡോളർ വരെ ജാഗ്വാറിന് നഷ്ടം വന്നു.

. ഇതിനിടെ ഫോർമുല വണ്ണിൽ 500 മില്യൺ ഡോളർ കത്തിച്ചുകളഞ്ഞ ഫോർഡ്, പിന്നീട് നാമമാത്ര തുകയ്ക്ക് ആ ടീമിനെ റെഡ് ബുള്ളിന് വിറ്റു.

18 വർഷത്തിനിടെ ഒരുതവണ പോലും ലാഭമുണ്ടാക്കാതെ 10 ബില്യൺ ഡോളറിലധികം നഷ്ടം വരുത്തിവെച്ച ഫോർഡ്, 2008-ൽ സാമ്പത്തിക മാന്ദ്യത്തിനിടെ വെറും 2.3 ബില്യൺ ഡോളറിന് ജാഗ്വാറിനെയും ലാൻഡ് റോവറിനെയും ടാറ്റയ്ക്ക് വിറ്റു

പൂർണ്ണ സ്വാതന്ത്ര്യവും റീ-ഡിസൈനും: രത്തൻ ടാറ്റ പ്രശസ്ത ഡിസൈനർ ഇയാൻ കല്ലത്തിനും സംഘത്തിനും പൂർണ്ണ സ്വാതന്ത്ര്യവും ഫണ്ടിംഗും നൽകി

. ബ്രിട്ടീഷ് എഞ്ചിനീയറിംഗിനൊപ്പം ഇന്ത്യൻ പ്രഗത്ഭരെയും അണിനിരത്തി

.ഐക്കോണിക് മോഡലുകൾ:

ജാഗ്വാർ എക്സ്.എഫ് (XF - 2008): ക്ലാസിക് ഡിസൈൻ മാറ്റി കൂപ്പെ ശൈലിയിൽ ഇറക്കിയ എക്സ്.എഫ് വിപണിയിൽ വൻ വിജയമായി മാറി

.എഫ്-ടൈപ്പ് (F-Type - 2013): സ്പോർട്സ് കാർ വിപണിയിൽ തരംഗമായ എഫ്-ടൈപ്പിന്റെ സ്വിച്ചബിൾ എക്‌സ്‌ഹോസ്റ്റ് സൗണ്ട് ലംബോർഗിനി വരെ അനുകരിച്ചു

.ഇൻജീനിയം (Ingenium) എൻജിനുകളും എഫ്-പേസും (F-Pace): ഫോർഡിന്റെ എൻജിനുകൾ ഒഴിവാക്കി ടാറ്റ സ്വന്തമായി വികസിപ്പിച്ച ഇൻജീനിയം പെട്രോൾ/ഡീസൽ എൻജിനുകളും 2016-ൽ കമ്പനിയുടെ ആദ്യ എസ്‌.യു.വിയായ എഫ്-പേസും അവതരിപ്പിച്ചു.

ഐ-പേസിന്റെ (I-Pace) പാളിയ തന്ത്രം: 2018-ൽ ഇറങ്ങിയ ആദ്യ ഓൾ-ഇലക്ട്രിക് എസ്‌.യു.വിയായ ഐ-പേസ് 2019-ൽ 'വേൾഡ് കാർ ഓഫ് ദി ഇയർ' നേടിയതോടെ ജാഗ്വാർ അമിത ആത്മവിശ്വാസത്തിലായി

. പെട്രോൾ/ഡീസൽ കാറുകൾ പൂർണ്ണമായി നിർത്തലാക്കുകയാണെന്നും ടെസ്‌ലയാണ് തങ്ങളുടെ എതിരാളിയെന്നും കമ്പനി പ്രഖ്യാപിച്ചു

.ബാറ്ററി തീപിടുത്തവും റീകോളും: ഐ-പേസിന്റെ നിർമ്മാണം ഓസ്ട്രിയയിലെ മാഗ്ന സ്റ്റെയർ എന്ന കമ്പനിക്ക് കരാർ നൽകുകയും ബാറ്ററികൾക്ക് എൽ.ജി കെമിനെ മാത്രം ആശ്രയിക്കുകയും ചെയ്തു

. ബാറ്ററികൾക്ക് തീപിടിച്ചതോടെ ആയിരക്കണക്കിന് ഐ-പേസ് കാറുകൾ കമ്പനിക്ക് തിരിച്ചുവിളിക്കേണ്ടി വന്നു

. ടെസ്‌ലയെപ്പോലെ സ്വന്തമായി ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ ഇല്ലാതിരുന്നതും വിനയായി

.പൂർത്തിയായ ഇലക്ട്രിക് എക്സ്.ജെ റദ്ദാക്കി: 2021-ൽ സി.ഇ.ഒ തിയറി ബോളോറെ കൊണ്ടുവന്ന 'റീ-ഇമാജിൻ' നയത്തിന്റെ പേരിൽ നിർമ്മാണത്തിന് സജ്ജമായിരുന്ന അത്യാധുനിക ഇലക്ട്രിക് എക്സ്.ജെ (XJ EV) പ്രോജക്ട് ഒറ്റയടിക്ക് റദ്ദാക്കി കോടിക്കണക്കിന് ഡോളർ എഴുതിത്തള്ളി

പ്രോഡക്ട് വോയിഡ് (Product Void): നിലവിലുണ്ടായിരുന്ന വിജയകരമായ പെട്രോൾ/ഡീസൽ കാറുകൾ നിർത്തി; പുതിയ ഇവികൾ എത്താൻ വർഷങ്ങൾ എടുക്കുകയും ചെയ്യും

. ഇതോടെ വിൽക്കാൻ കാറില്ലാതെ ഷോറൂമുകൾ ഒഴിഞ്ഞുകിടക്കുകയും 80 ശതമാനം ഡീലർഷിപ്പുകൾ പൂട്ടിപ്പോവുകയും ചെയ്തു

. 2018-ൽ 1,80,000 യൂണിറ്റ് വിറ്റ കമ്പനി 2023-ൽ 60,000-ൽ താഴെയായി ചുരുങ്ങി

.പുലിയെ ഒഴിവാക്കി; എലോൺ മസ്കിന്റെ പരിഹാസം: 2024 നവംബറിൽ കമ്പനി തങ്ങളുടെ ചരിത്രപ്രസിദ്ധമായ 'ചാടുന്ന പുലി' (Leaping Cat) ലോഗോ ഉപേക്ഷിച്ചു

> . ഒരു കാർ പോലുമില്ലാതെ വിചിത്ര വസ്ത്രങ്ങൾ ധരിച്ച മോഡലുകളെ മാത്രം വെച്ച് പുറത്തിറക്കിയ പുതിയ ബ്രാൻഡിംഗ് പരസ്യത്തിനെതിരെ "നിങ്ങൾ കാറുകൾ വിൽക്കാറുണ്ടോ?" എന്ന് എലോൺ മസ്ക് എക്സിൽ പരിഹസിച്ചു

.ഭാവിയിൽ ഇറക്കാനിരിക്കുന്ന ഒന്നരക്കോടി രൂപ വിലവരുന്ന അൾട്രാ ലക്ഷ്വറി ഇലക്ട്രിക് ജി.ടി കാറുകളിലാണ് കമ്പനിയുടെ ഇനിയുള്ള നേരിയ പ്രതീക്ഷയെങ്കിലും, തെറ്റായ ബിസിനസ് നയങ്ങൾ ഒരു ഇതിഹാസത്തെ എങ്ങനെ ഇല്ലാതാക്കി എന്നതിന്റെ ചരിത്രപാഠമായി ജാഗ്വാർ മാറിക്കഴിഞ്ഞു.

English Summary: In a historic low, Jaguar sold zero new cars worldwide in July 2026, after selling just 49 cars in Europe in April 2025. Once a luxury icon, the brand faced decline since Ford's 1989 acquisition for $2.5 billion and volume push. Under Tata Motors since 2008 for $2.3 billion, models like XF, F-Type and F-Pace revived sales to 1,80,000 units in 2018, but EV missteps, I-Pace battery recalls and scrapping of XJ EV project led to product void. 80% dealerships shut as 2023 sales fell below 60,000.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387368/jaguar-zero-sales-july-2026-historic-collapse-reasons-NEW)