---
title: "വ്യാജ ചികിത്സയുടെ മറവിൽ 17-കാരിയെ പീഡിപ്പിച്ചു; പിന്നാലെ പെൺകുട്ടിയുടെ മാതാവിനൊപ്പം നാടുവിട്ടു, മാസങ്ങളായി ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ"
english_title: "Man Arrested Months Later for Assaulting 17-Year-Old Under Pseudotherapy Ruse"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387360/fake-treatment-assault-arrested-edavanna"
published_at: "2026-10-16T13:49:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad1df3586d00_fake-treatment-assault-arrested-edavanna.jpg"
keywords: ["KeralaCrime", "SexualAssault", "Malappuram", "EdavannaPolice", "MissingSuspect"]
---

# വ്യാജ ചികിത്സയുടെ മറവിൽ 17-കാരിയെ പീഡിപ്പിച്ചു; പിന്നാലെ പെൺകുട്ടിയുടെ മാതാവിനൊപ്പം നാടുവിട്ടു, മാസങ്ങളായി ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ

> **Lead Summary:** എടവണ്ണ: മന്ത്രവാദത്തിന്റെ മറവിൽ 17കാരിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽപോയ എടവണ്ണ കുണ്ടുതോട് സ്വദേശി പിടിയിൽ. ജസൽ ജിലാനി തങ്ങളെയാണ്‌ എടവണ്ണ പൊലീസ്‌ അറസ്റ്റുചെയ്തത്‌.

## Article Content

എടവണ്ണ: മന്ത്രവാദത്തിന്റെ മറവിൽ 17കാരിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽപോയ എടവണ്ണ കുണ്ടുതോട് സ്വദേശി പിടിയിൽ. ജസൽ ജിലാനി തങ്ങളെയാണ്‌ എടവണ്ണ പൊലീസ്‌ അറസ്റ്റുചെയ്തത്‌.

ഏപ്രിലിലാണ്‌ കേസിനാസ്‌പദമായ സംഭവം. വയറുവേദന മാറ്റിത്തരാം എന്നുപറഞ്ഞ്‌ പ്രതി പെൺകുട്ടിയെയും മാതാവിനെയും കുണ്ടുതോടുള്ള പ്രതിയുടെ വീട്ടിലെത്തിക്കുകയായിരുന്നു. തുടർന്ന്‌ വ്യാജ ചികിത്സക്കിടെ പീഡിപ്പിക്കുകയായിരുന്നു.

പിന്നീട്‌ പെൺകുട്ടിയുടെ മാതാവുമായി സൗഹൃദത്തിലാവുകയും ആഗസ്തിൽ ഇരുവരും നാടുവിടുകയുമായിരുന്നു. തുടർന്ന് പ്രതിയെയും സ്ത്രീയെയും കുറിച്ച് യാതൊരു വിവരവും ലഭിക്കാത്തതിനെ തുടർന്ന് മലപ്പുറം ജില്ല പൊലീസ് മേധാവിയുടെ നിർദേശ പ്രകാരം അന്വേഷണം ഊർജിതമാക്കി.

നിലമ്പൂർ ഡിവൈഎസ്പി. കെ റഫീഖ്, വണ്ടൂർ സിഐ ഗോപകുമാർ എന്നിവരുടെ മേൽനോട്ടത്തിൽ നിലമ്പൂർ സ്ക്വാഡ് അന്വേഷണം ആരംഭിച്ചു.

പ്രതിയും സ്ത്രീയും കാസർകോട്- കർണാടക അതിർത്തിയായ ആനക്കല്ല് എന്ന സ്ഥലത്തെ ഉൾപ്രദേശത്ത് ഒളിവിൽ താമസിച്ചു വരുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് എടവണ്ണ പൊലീസും നിലമ്പൂർ സ്‌ക്വാഡും ചേർന്ന് പ്രതികളെ അറസ്റ്റു ചെയ്തു.

എടവണ്ണ എസ്ഐ വാസുദേവൻ ഓട്ടുപാറ, എഎസ്ഐ ജാൻസി, സിവിൽ പൊലീസ് ഓഫീസറായ സുബിൻ, സ്കോട് അംഗങ്ങളായ പി സാബിറലി, സി കെ സജേഷ്, സജീഷ് നിലമ്പൂർ, എം കൃഷ്ണദാസ് എന്നിവർ ഉൾപ്പെടുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാൾക്കെതിരെ എടവണ്ണ പൊലീസ് സ്റ്റേഷനിൽ ഭാര്യയെ ഉപദ്രവിച്ചത്‌ ഉൾപ്പെടെ കേസുണ്ട്‌. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.

A man from Edavanna was arrested for allegedly sexually assaulting a 17-year-old girl under the guise of fake treatment. Police said he later fled with the girl’s mother and was traced to a secluded area on the Kerala-Karnataka border after months in hiding.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387360/fake-treatment-assault-arrested-edavanna)