---
title: "ആഹാ, സന്തോഷവാർത്ത.....! വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും ലോട്ടറി; നവരാത്രി പൂജാവെപ്പിന്  അഞ്ച് ദിവസം അവധി പ്രഖ്യാപിച്ചു"
english_title: "Navratri Poojavappu: Five-Day Holiday Announced in Kerala"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387349/navratri-poojavappu-five-day-holiday"
published_at: "2026-10-16T12:57:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad1d2f78ae2f_navratri-poojavappu-five-day-holiday.jpg"
keywords: ["NavratriHoliday", "KeralaGovernment", "PublicHoliday", "EducationInstitutions", "Poojavappu"]
---

# ആഹാ, സന്തോഷവാർത്ത.....! വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും ലോട്ടറി; നവരാത്രി പൂജാവെപ്പിന്  അഞ്ച് ദിവസം അവധി പ്രഖ്യാപിച്ചു

> **Lead Summary:** **തിരുവനന്തപുരം: **ഈ വർഷത്തെ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പൂജാവെപ്പ് ദിനമായ 2026 ഒക്ടോബർ 19 തിങ്കളാഴ്ച സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറങ്ങി. സംസ്ഥാനത്തെ എല്ലാ സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾക്കും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഈ പൊതു അവധി ബാധകമായിരിക്കുമെന്നാണ് ഉത്തരവിൽ പറയുന്നത്.

## Article Content

**തിരുവനന്തപുരം: **ഈ വർഷത്തെ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പൂജാവെപ്പ് ദിനമായ 2026 ഒക്ടോബർ 19 തിങ്കളാഴ്ച സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറങ്ങി. സംസ്ഥാനത്തെ എല്ലാ സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾക്കും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഈ പൊതു അവധി ബാധകമായിരിക്കുമെന്നാണ് ഉത്തരവിൽ പറയുന്നത്.

ഈ വർഷം ഒക്ടോബർ 18-ന് വൈകിട്ടാണ് പൂജവെപ്പ് ചടങ്ങുകൾ ആരംഭിക്കുന്നത് എന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഒക്ടോബർ 19-ന് കൂടി അവധി അനുവദിക്കണമെന്ന ആവശ്യം സംഘടന മുന്നോട്ടുവെച്ചത് എന്നും റിപ്പോർട്ടിൽ പറയുന്നു. കലണ്ടർ പ്രകാരം ഒക്ടോബർ 19 തിങ്കളാഴ്ച അഷ്ടമിയും, ഒക്ടോബർ 20 ചൊവ്വാഴ്ച നവമിയും, ഒക്ടോബർ 21 ബുധനാഴ്ച വിജയദശമിയുമാണ്.

കേരള സർക്കാരിന്റെ ഔദ്യോഗിക കലണ്ടറിലും ഒക്ടോബർ 18-ന് പൂജവെപ്പ്, 19-ന് ദുർഗ്ഗാഷ്ടമി, 20-ന് മഹാനവമി ആയുധപൂജ, 21-ന് വിജയദശമി പൂജയെടുപ്പ് എന്ന ക്രമത്തിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പുതിയ ഉത്തരവ് പ്രകാരം ഒക്ടോബർ 18, 19, 20, 21 തിയതികളിൽ തുടർച്ചയായ അവധിയായിരിക്കും ലഭിക്കുക. ശനിയാഴ്ചത്തെ നേരത്തെയുള്ള അവധി കൂടി കണക്കിലെടുക്കുമ്പോൾ ഇത്തവണ നവരാത്രിയോടനുബന്ധിച്ച് ആകെ അഞ്ച് ദിവസത്തെ തുടർച്ചയായ അവധിയാണ് ലഭിക്കുന്നത് എന്നാണ് വിവരം.

Kerala has announced a public holiday on Monday, October 19, 2026, for Poojavappu as part of the Navratri celebrations. The order applies to government, semi-government, public sector, professional colleges and all educational institutions, resulting in five consecutive days of holiday this year.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387349/navratri-poojavappu-five-day-holiday)