---
title: "പ്രണയപ്പകയുടെ ഭീകരമുഖം: ഇടുക്കിയിൽ 18കാരിയെ കഴുത്തുഞെരിച്ച് കൊന്ന് മൃതദേഹം പെട്രോളൊഴിച്ച്  കത്തിച്ച കാമുകൻ പിടിയിൽ"
english_title: "Love Revenge Turns Deadly: Boyfriend Held for Killing and Burning 18-Year-Old in Idukki"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387341/idukki-girlfriend-killed-body-burned-"
published_at: "2026-10-16T12:28:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad1cb68d6623_idukki-girlfriend-killed-body-burned-.jpg"
keywords: ["IdukkiCrime", "KeralaPolice", "MurderCase", "LoveCrime", "TamilNaduGirl"]
---

# പ്രണയപ്പകയുടെ ഭീകരമുഖം: ഇടുക്കിയിൽ 18കാരിയെ കഴുത്തുഞെരിച്ച് കൊന്ന് മൃതദേഹം പെട്രോളൊഴിച്ച്  കത്തിച്ച കാമുകൻ പിടിയിൽ

> **Lead Summary:** **ഇടുക്കി: ** പാമ്പ്‌ലയിൽ തമിഴ്‌നാട് സ്വദേശിനിയായ പതിനെട്ടുകാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം പെട്രോളൊഴിച്ച് കത്തിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കേസിൽ പെൺകുട്ടിയുടെ സുഹൃത്തും രാജാക്കാട് സ്വദേശിയുമായ 19 കാരൻ നിഷാന്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വിവാഹാവശ്യത്തിൽ നിന്ന് പെൺകുട്ടി പിന്മാറിയതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് ക്രൂരമായ കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം.

## Article Content

**ഇടുക്കി: ** പാമ്പ്‌ലയിൽ തമിഴ്‌നാട് സ്വദേശിനിയായ പതിനെട്ടുകാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം പെട്രോളൊഴിച്ച് കത്തിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കേസിൽ പെൺകുട്ടിയുടെ സുഹൃത്തും രാജാക്കാട് സ്വദേശിയുമായ 19 കാരൻ നിഷാന്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വിവാഹാവശ്യത്തിൽ നിന്ന് പെൺകുട്ടി പിന്മാറിയതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് ക്രൂരമായ കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം.

കഴിഞ്ഞദിവസമാണ് പാമ്പ്‌ല ചെക്ക് പോസ്റ്റിന് സമീപം കത്തിക്കരിഞ്ഞ നിലയിൽ അപരിചിതമായ മൃതദേഹം കണ്ടെത്തുന്നത്. തുടർന്ന് പോലീസ് നടത്തിയ വ്യാപക അന്വേഷണത്തിലാണ് മൃതദേഹം തമിഴ്‌നാട് സ്വദേശിനിയുടേതാണെന്ന് തിരിച്ചറിഞ്ഞത്. ഇരുവരും തമ്മിൽ ഏഴാം ക്ലാസ് മുതൽ പരിചയത്തിലായിരുന്നുവെന്നും പ്രണയത്തിലായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു. എന്നാൽ, അടുത്തിടെ പെൺകുട്ടി ബന്ധത്തിൽ നിന്ന് പിന്മാറാൻ ശ്രമിച്ചതാണ് പ്രതിയെ പ്രകോപിപ്പിച്ചത്.

സംഭവദിവസം പെൺകുട്ടിയെ നിഷാന്ത് ഇടുക്കിയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാകുകയും പ്രതി പെൺകുട്ടിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. മരണം ഉറപ്പാക്കാൻ മുഖത്ത് കല്ലുകൊണ്ട് ആവർത്തിച്ച് പരിക്കേൽപ്പിച്ച ശേഷം പെട്രോളൊഴിച്ച് മൃതദേഹം കത്തിക്കുകയായിരുന്നെന്ന് പോലീസ് വ്യക്തമാക്കി.

രാജാക്കാട്, ബൈസൻവാലി മേഖലകളിലെ തോട്ടം തൊഴിലാളിയായ നിഷാന്ത്, പെൺകുട്ടി പിന്മാറിയതിനെ തുടർന്ന് നിരന്തരം ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നതായി ബന്ധുക്കൾ ആരോപിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് മുൻപ് പോലീസിൽ പരാതി നൽകിയിരുന്നതായും ബന്ധുക്കൾ കൂട്ടിച്ചേർത്തു. പെൺകുട്ടിയുടെ മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മാറ്റിയിരിക്കുകയാണ്.

Police in Idukki have taken into custody a 19-year-old man accused of strangling his 18-year-old girlfriend from Tamil Nadu and setting her body on fire. Investigators say the killing may have stemmed from a dispute after the girl tried to end the relationship and withdraw from marriage plans.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387341/idukki-girlfriend-killed-body-burned-)