---
title: "ഗുണ്ടാബന്ധവും ഉന്നതബന്ധങ്ങളും പറഞ്ഞ് സ്പാകളിൽനിന്ന് മാസംതോറും ലക്ഷങ്ങൾ കൈപ്പറ്റി; കളമശേരി കൂട്ടബലാത്സംഗക്കേസിൽ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്"
english_title: "Police Expand Probe in Kalamassery Gang Rape Case Over Spa Money Trail"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387329/kalamassery-gang-rape-case-spa-money-trail"
published_at: "2026-10-16T11:32:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad1bfd549a92_kalamassery-gang-rape-case-spa-money-trail.jpg"
keywords: ["SpaNetwork", "KalamasseryCase", "GangRapeProbe", "PoliceInvestigation", "KeralaCrime", "Sreeraj"]
---

# ഗുണ്ടാബന്ധവും ഉന്നതബന്ധങ്ങളും പറഞ്ഞ് സ്പാകളിൽനിന്ന് മാസംതോറും ലക്ഷങ്ങൾ കൈപ്പറ്റി; കളമശേരി കൂട്ടബലാത്സംഗക്കേസിൽ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്

> **Lead Summary:** കൊച്ചി: കളമശേരി കൂട്ടബലാത്സംഗ കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. കേസിലെ മുഖ്യപ്രതിയായ ശ്രീരാജ് ഗുണ്ടാബന്ധവും ഉന്നതബന്ധങ്ങളും പറഞ്ഞ് കൊച്ചിയിലെ ചില സ്പാകളിൽ നിന്ന് പണം വാങ്ങിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

## Article Content

കൊച്ചി: കളമശേരി കൂട്ടബലാത്സംഗ കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. കേസിലെ മുഖ്യപ്രതിയായ ശ്രീരാജ് ഗുണ്ടാബന്ധവും ഉന്നതബന്ധങ്ങളും പറഞ്ഞ് കൊച്ചിയിലെ ചില സ്പാകളിൽ നിന്ന് പണം വാങ്ങിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഇത്തരത്തിൽ ഒരുമാസം ലക്ഷങ്ങളാണ് ശ്രീരാജിന് ലഭിച്ചിരുന്നതെന്നും അന്വേഷണത്തിൽ കണ്ടെത്തി. രണ്ട് എൻഡിപിഎസ് കേസുകളിലടക്കം അഞ്ച് കേസുകളിൽ ശ്രീരാജ് പ്രതിയാണെന്നാണ് വിവരം.

ഇയാളുടെ സ്പായിൽ മാനേജറായി ജോലിചെയ്തിരുന്ന യുവതിയോട് മോശമായി പെരുമാറിയതാണ് മറ്റൊരു കേസ്. ഇയാൾക്കെതിരെ കൂടുതൽ പരാതികൾ വരാൻ സാധ്യതയുണ്ടെന്നും പൊലീസ് പറയുന്നു.

ശ്രീരാജിന്റെ ലഹരി ഇടപാടുകളുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചു. ഇയാൾ മയക്കുമരുന്ന് എത്തിക്കുന്നത് ബംഗളൂരുവിൽ നിന്നാണെന്നാണ് കണ്ടെത്തൽ. അതേസമയം, കേസിലെ രണ്ടാം പ്രതിയായ ശരണ്യയാണ് അതിജീവിതയോട് ഏറ്റവുമധികം മോശമായി പെരുമാറിയതെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചു.

കേസിലെ മുഖ്യപ്രതികളായ ശരണ്യയെയും സഞ്ജയെയും സ്പാകളിലും കൂട്ടബലാത്സംഗം നടന്ന ലോഡ്ജിലുമെത്തി കളമശേരി പൊലീസ് കഴിഞ്ഞദിവസം തെളിവെടുപ്പ് നടത്തിയിരുന്നു. ചോദ്യം ചെയ്യലിനോട് പ്രതികൾ സഹകരിക്കുന്നില്ലെന്ന് പൊലീസ് പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് പ്രതികൾ പല കാര്യങ്ങളും മറച്ചുവയ്ക്കുന്നതായി അന്വേഷണ സംഘം വ്യക്തമാക്കി. കേസിൽ ഉൾപ്പെട്ട മറ്റുള്ളവരെക്കുറിച്ചും തെളിവുനശിപ്പിക്കാൻ കൂട്ടുനിന്നവരെക്കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.

കളമശേരി മെഡിക്കൽ കോളേജിൽ കഴിയുന്ന അതിജീവിതയുടെ ആരോഗ്യനില മെച്ചപ്പെടുന്ന മുറയ്ക്ക് വിശദമായി മൊഴി രേഖപ്പെടുത്തുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

Police say the main accused in the Kalamassery gang rape case allegedly collected large monthly sums from some spas in Kochi by invoking underworld links and influence. Investigators have also found links to drug dealings and are widening the probe to identify others involved and those who may have helped destroy evidence.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387329/kalamassery-gang-rape-case-spa-money-trail)