---
title: "രണ്ട് സമുദ്രങ്ങളെ ബന്ധിപ്പിക്കുന്ന എൻജിനീയറിംഗ് വിസ്മയം; കപ്പലുകളെ ഉയർത്തുകയും താഴ്ത്തുകയും ചെയ്യുന്ന പനാമ കനാലിന്റെ അത്ഭുതക്കാഴ്ചകൾ"
english_title: "Panama Canal: The Engineering Wonder Linking Two Oceans"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387321/panama-canal-engineering-wonder-two-oceans-new-"
published_at: "2026-10-16T11:00:00+05:30"
category: "Travel"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad1b6aa7da80_panama-canal-engineering-wonder-two-oceans.jpg"
keywords: ["PanamaCanal", "GlobalTrade", "EngineeringWonder", "ShippingRoute", "LocksSystem"]
---

# രണ്ട് സമുദ്രങ്ങളെ ബന്ധിപ്പിക്കുന്ന എൻജിനീയറിംഗ് വിസ്മയം; കപ്പലുകളെ ഉയർത്തുകയും താഴ്ത്തുകയും ചെയ്യുന്ന പനാമ കനാലിന്റെ അത്ഭുതക്കാഴ്ചകൾ

> **Lead Summary:** ** **അറ്റ്ലാന്റിക് സമുദ്രത്തെയും പസഫിക് സമുദ്രത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന ലോകപ്രശസ്തമായ അന്താരാഷ്ട്ര ജലപാതയാണ് പനാമ കനാൽ. 

## Article Content

** **അറ്റ്ലാന്റിക് സമുദ്രത്തെയും പസഫിക് സമുദ്രത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന ലോകപ്രശസ്തമായ അന്താരാഷ്ട്ര ജലപാതയാണ് പനാമ കനാൽ. 

. ആഗോള വ്യാപാര ശൃംഖലയ്ക്കും പനാമയുടെ സമ്പദ്‌വ്യവസ്ഥയ്ക്കും നിർണായക സംഭാവനകൾ നൽകുന്ന ഈ എൻജിനീയറിംഗ് അത്ഭുതത്തിലൂടെയുള്ള യാത്രാവിശേഷങ്ങളും അവിടുത്തെ പ്രവർത്തനരീതികളും പരിശോധിക്കാം

തുടക്കവും പൂർത്തീകരണവും: 1881-ൽ ഫ്രഞ്ച് നേതൃത്വത്തിലാണ് പനാമ കനാലിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.

. തുടർന്ന് 1904-ൽ അമേരിക്ക ഈ ബൃഹദ് പദ്ധതി ഏറ്റെടുക്കുകയും 1914-ൽ കനാലിന്റെ പണി വിജയകരമായി പൂർത്തിയാക്കുകയും ചെയ്തു.

.ദൂരവും ചിലവും: അറ്റ്ലാന്റിക് സമുദ്രത്തിൽ നിന്നും പസഫിക് സമുദ്രത്തിലേക്കുള്ള കപ്പലുകളുടെ യാത്രാദൂരം ഗണ്യമായി കുറയ്ക്കാൻ ഈ കനാൽ സഹായിക്കുന്നു.

.കനാലിന് 150 മുതൽ 300 മീറ്റർ വരെ വീതിയുണ്ട്.

. ഇതിലൂടെ കടന്നുപോകുന്നതിനായി ഓരോ കപ്പലുകളും കോടിക്കണക്കിന് രൂപയാണ് ഫീസായി ചിലവഴിക്കുന്നത്.

മൂന്ന് പ്രധാന ലോക്കുകൾ: പനാമ കനാലിൽ പ്രധാനമായും മൂന്ന് സെറ്റ് ലോക്കുകളാണുള്ളത്—ഗാറ്റൺ (Gatun), പെഡ്രോ മിഗൽ (Pedro Miguel), മിറാഫ്ലോറസ് (Miraflores)

.പ്രവർത്തന രീതി: കപ്പലുകൾ ഈ ലോക്കുകളിലേക്ക് പ്രവേശിക്കുമ്പോൾ അവയുടെ കൂറ്റൻ വാതിലുകൾ അടയ്ക്കപ്പെടുന്നു

. തുടർന്ന് അറയ്ക്കുള്ളിൽ വെള്ളം നിറച്ച് കപ്പലുകളെ ഉയർത്തുകയോ, വെള്ളം ഒഴുക്കിക്കളഞ്ഞ് താഴ്ത്തുകയോ ചെയ്യുന്നു

.ഇത്തരത്തിൽ ജലനിരപ്പ് വ്യത്യാസപ്പെടുത്തി കപ്പലുകളെ ഉയർത്തിയും താഴ്ത്തിയുമാണ് ഗാറ്റൺ തടാകത്തിലൂടെ കടത്തിവിടുന്നത്

.ഒരേ സമയം തന്നെ ഇരുവശങ്ങളിലേക്കും (അറ്റ്ലാന്റിക് ഭാഗത്തേക്കും പസഫിക് ഭാഗത്തേക്കും) കപ്പലുകൾക്ക് സഞ്ചരിക്കാൻ കഴിയുന്ന തരത്തിലാണ് ഈ സംവിധാനം ക്രമീകരിച്ചിരിക്കുന്നത്

. വലിയ കൂറ്റൻ കപ്പലുകൾക്കായി പുതിയ കനാലും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.

കപ്പലുകൾ ലോക്ക് ചേമ്പറിലൂടെ കടന്നുപോകുമ്പോൾ ഇരുവശങ്ങളിലെയും ഭിത്തികളിൽ ഇടിക്കുന്നത് ഒഴിവാക്കാനും, കപ്പലിനെ കൃത്യമായി നടുവിലായി (Centralized) നിർത്താനും 'മ്യൂൾസ്' (Mules) എന്നറിയപ്പെടുന്ന ചെറിയ ട്രെയിൻ പോലെയുള്ള ലോക്കോമോട്ടീവ് എൻജിനുകൾ ഉപയോഗിക്കുന്നു

. കപ്പലിന്റെ നാല് വശങ്ങളിലും റോപ്പുകൾ ബന്ധിപ്പിച്ച് ഇവ കപ്പലിന്റെ വേഗത കൃത്യമായി നിയന്ത്രിക്കുന്നു.

.കൂടാതെ, കനാലിന്റെ അടിത്തട്ടിൽ കപ്പൽ തങ്ങിപ്പോകുകയോ സ്റ്റക്ക് ആവുകയോ ചെയ്യുന്നത് ഒഴിവാക്കാനും സുരക്ഷിത നാവിഗേഷനുമായി രണ്ട് ടഗ്ഗ് ബോട്ടുകൾ (Tug boats) കപ്പലിനെ അനുഗമിക്കുന്നു

പനാമ സിറ്റിയിൽ നിന്നും അമഡോർ വഴി വരുമ്പോൾ മിറാഫ്ലോറസ് ലോക്കിന് ശേഷം എത്തുന്ന രണ്ടാമത്തെ പ്രധാന ലോക്കാണ് പെഡ്രോ മിഗൽ

.ഇവിടെ എത്തുമ്പോൾ കനാലിന് കുറുകെ കാണാൻ സാധിക്കുന്ന മനോഹരമായ ഹാങ്ങിംഗ് ബ്രിഡ്ജാണ് 'ബ്രിഡ്ജ് ഓഫ് ദി അമേരിക്കാസ്' (Bridge of the Americas)

.1962-ൽ നിർമ്മിക്കപ്പെട്ട ഈ പാലം പനാമ കനാലിന്റെ പടിഞ്ഞാറൻ തീരത്തെയും കിഴക്കൻ തീരത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന ഗതാഗത പാതയാണ്

**കനാലിന്റെ അറ്റ്ലാന്റിക് ഭാഗത്താണ് ഗാറ്റൺ ലോക്ക് സ്ഥിതി ചെയ്യുന്നത്**

**. അറ്റ്ലാന്റിക് സമുദ്രത്തിൽ നിന്നും ഗാറ്റൺ തടാകത്തിലേക്ക് കപ്പലുകളെ ഉയർത്തുന്നതിനാണ് ഈ ലോക്ക് പ്രധാനമായും ഉപയോഗിക്കുന്നത്**

**. 26 മീറ്റർ ഉയരവും 33.5 മീറ്റർ വീതിയുമുള്ള ഇതിന്റെ നിർമ്മാണം 1913-ലാണ് പൂർത്തിയായത്**

**.ഇവിടെയുള്ള അറകളിൽ നിന്ന് വെള്ളം താഴ്ത്തി കപ്പലുകളെ അറ്റ്ലാന്റിക് സമുദ്രത്തിന്റെ സ്വാഭാവിക നിരപ്പിലേക്ക് എത്തിച്ച് പുറത്തേക്ക് വിടുന്നു**

**.ഗാറ്റൺ ലോക്കിന് സമീപം അറ്റ്ലാന്റിക് ഭാഗത്ത് 30 മീറ്റർ ഉയരമുള്ള ഒരു ബ്ലാക്ക് ലൈറ്റ് ഹൗസ് സ്ഥിതി ചെയ്യുന്നുണ്ട്**

**. 1914-ൽ നിർമ്മിച്ച ഈ ലൈറ്റ് ഹൗസ് നാവികർക്ക് സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ ഇന്നും സഹായകമാകുന്നു**

**.ഒരു നാവികനെ സംബന്ധിച്ച് ജീവിതത്തിൽ ഒരിക്കലെങ്കിലും നേരിട്ട് കണ്ടിരിക്കേണ്ട ലോകത്തിലെ ഏറ്റവും മികച്ച എൻജിനീയറിംഗ് വിസ്മയങ്ങളിൽ ഒന്നാണ് പനാമ കനാൽ**

The Panama Canal is a world-famous international waterway that connects the Atlantic and Pacific oceans and plays a vital role in global trade. The article explains its construction history, lock system, mule locomotives, tugboats, and landmark structures such as the Bridge of the Americas and Gatun Lock.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387321/panama-canal-engineering-wonder-two-oceans-new-)