---
title: "മനസ്സാക്ഷിയില്ലേ? പൂച്ച തർക്കം കൊലപാതകത്തിൽ കലാശിച്ചു; ഒന്നരവയസ്സുകാരനെ ആറാം നിലയിൽ നിന്നും വലിച്ചെറിഞ്ഞ് കൊന്ന് പത്തുവയസ്സുകാരി"
english_title: "Cat Dispute Turns Deadly: 10-Year-Old Allegedly Throws Toddler from Sixth Floor"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387311/cat-dispute-turns-deadly-mumbai"
published_at: "2026-10-16T10:31:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad1afb04567f_cat-dispute-turns-deadly-mumbai.jpg"
keywords: ["MumbaiNews", "ChildMurder", "CCTVFootage", "PoliceInvestigation", "Goregaon"]
---

# മനസ്സാക്ഷിയില്ലേ? പൂച്ച തർക്കം കൊലപാതകത്തിൽ കലാശിച്ചു; ഒന്നരവയസ്സുകാരനെ ആറാം നിലയിൽ നിന്നും വലിച്ചെറിഞ്ഞ് കൊന്ന് പത്തുവയസ്സുകാരി

> **Lead Summary:** **മുംബൈ: **മുംബൈയിലെ ഗോരേഗാവിൽ അയലത്തെ പത്തുകാരി ഫ്ലാറ്റിന്റെ ആറാം നിലയിൽ നിന്നും താഴേക്ക് എറിഞ്ഞ് ഒന്നരവയസ്സുകാരനെ കൊലപ്പെടുത്തി. ബുധനാഴ്ച രാത്രി ഒൻപത് മണിയോടെ 'ശിവഷാഹി' അപാർട്ട്മെന്റിലാണ് നാടിനെ നടുക്കിയ ഈ ദാരുണ സംഭവം നടന്നത്. കെട്ടിടത്തിന്റെ ആറാം നിലയിലെ ഇടനാഴിയിൽ വെച്ച് കുഞ്ഞിനെ പെൺകുട്ടി താഴേക്ക് തള്ളിയിടുകയായിരുന്നു.

## Article Content

**മുംബൈ: **മുംബൈയിലെ ഗോരേഗാവിൽ അയലത്തെ പത്തുകാരി ഫ്ലാറ്റിന്റെ ആറാം നിലയിൽ നിന്നും താഴേക്ക് എറിഞ്ഞ് ഒന്നരവയസ്സുകാരനെ കൊലപ്പെടുത്തി. ബുധനാഴ്ച രാത്രി ഒൻപത് മണിയോടെ 'ശിവഷാഹി' അപാർട്ട്മെന്റിലാണ് നാടിനെ നടുക്കിയ ഈ ദാരുണ സംഭവം നടന്നത്. കെട്ടിടത്തിന്റെ ആറാം നിലയിലെ ഇടനാഴിയിൽ വെച്ച് കുഞ്ഞിനെ പെൺകുട്ടി താഴേക്ക് തള്ളിയിടുകയായിരുന്നു.

കൊലപാതകത്തിന് ശേഷം പെൺകുട്ടി ഇടനാഴിയുടെ മറുവശത്തേക്ക് ഓടിപ്പോകുന്ന ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബർ 1-നാണ് കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബം ഈ കെട്ടിടത്തിലേക്ക് താമസം മാറിയത്. വളർത്തു പൂച്ചയുമായി ബന്ധപ്പെട്ട് ഇരു കുടുംബങ്ങളും തമ്മിൽ മുൻപ് തർക്കങ്ങൾ ഉണ്ടായിരുന്നതായി കൊല്ലപ്പെട്ട കുട്ടിയുടെ ബന്ധുക്കൾ ആരോപിക്കുന്നു.

അതേസമയം, കുഞ്ഞിനെ താഴേക്ക് എറിഞ്ഞ പെൺകുട്ടി മാനസികാരോഗ്യ പ്രശ്‌നങ്ങൾ നേരിട്ടിരുന്നതായും റിപ്പോർട്ടുകളുണ്ട്. തെളിവുകൾ നശിപ്പിക്കുന്നതിന്റെ ഭാഗമായി പെൺകുട്ടിയുടെ കുടുംബം സിസിടിവി ക്യാമറ ഓഫ് ചെയ്യാൻ ശ്രമിച്ചതായും ആരോപണമുയർന്നിട്ടുണ്ട്. സംഭവത്തിൽ ദിൻദോഷി പൊലീസ് കേസെടുക്കുകയും പത്തുകാരിയായ പെൺകുട്ടിയെയും അമ്മയെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിരിക്കുകയാണ്. പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

A one-and-a-half-year-old boy was allegedly thrown from the sixth floor of a building in Mumbai’s Goregaon, killing him. Police have detained the 10-year-old girl and her mother, while investigators probe claims of a prior dispute over a pet cat and possible CCTV tampering.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387311/cat-dispute-turns-deadly-mumbai)