---
title: "സാധാരണക്കാർക്ക് ചെറിയൊരാശ്വാസം; ദിവസങ്ങൾ നീണ്ട ഇടിവിന് ശേഷം സ്വർണവിലയിൽ മാറ്റമില്ല"
english_title: "Gold Prices Hold Steady After Days of Decline, Bringing Relief to Common People"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387310/kerala-gold-prices-hold-steady"
published_at: "2026-10-16T10:23:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad1ae10d8262_kerala-gold-prices-hold-steady.jpg"
keywords: ["GoldPrice", "KeralaNews", "SilverPrice", "MarketUpdate", "CommodityRates"]
---

# സാധാരണക്കാർക്ക് ചെറിയൊരാശ്വാസം; ദിവസങ്ങൾ നീണ്ട ഇടിവിന് ശേഷം സ്വർണവിലയിൽ മാറ്റമില്ല

> **Lead Summary:** **തിരുവനന്തപുരം: ** കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടർന്നിരുന്ന കനത്ത വിലയിടിവിന് ശേഷം സംസ്ഥാനത്ത് ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. ഇന്ന് കേരളത്തിൽ 22 കാരറ്റ് സ്വർണം ഗ്രാമിന് 13,515 രൂപയിലും പവന് 1,08,120 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

## Article Content

**തിരുവനന്തപുരം: ** കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടർന്നിരുന്ന കനത്ത വിലയിടിവിന് ശേഷം സംസ്ഥാനത്ത് ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. ഇന്ന് കേരളത്തിൽ 22 കാരറ്റ് സ്വർണം ഗ്രാമിന് 13,515 രൂപയിലും പവന് 1,08,120 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

കഴിഞ്ഞ നാല് ദിവസത്തിനിടെ മാത്രം പവന് 2,920 രൂപയുടെ വലിയ കുറവാണ് സംസ്ഥാനത്തുണ്ടായത്. അന്താരാഷ്ട്ര വിപണിയിലെ വിലയിലുണ്ടാകുന്ന വ്യതിയാനങ്ങളാണ് പ്രാദേശിക വിപണിയിലും പ്രതിഫലിക്കുന്നത്. അതേസമയം, സംസ്ഥാനത്ത് വെള്ളി വിലയിലും ഇന്ന് മാറ്റമൊന്നുമില്ല. നിലവിൽ ഒരു ഗ്രാം വെള്ളിക്ക് 30 രൂപയും 10 ഗ്രാം വെള്ളിക്ക് 2,300 രൂപയുമാണ് വിപണി നിരക്ക്.

കഴിഞ്ഞ 10 ദിവസങ്ങളിലെ സ്വർണ നിരക്ക്

***ഒക്ടോബർ 16- 1,08,120 രൂപ***

***ഒക്ടോബർ 15- 1,08,120 രൂപ***

***ഒക്ടോബർ 14- 1,08,720 രൂപ***

***ഒക്ടോബർ 13- 1,09,480 രൂപ***

***ഒക്ടോബർ 12- രാവിലെ 1,10,720 രൂപ| വൈകീട്ട് 1,09,760 രൂപ***

***ഒക്ടോബർ 11- 1,11,040 രൂപ***

***ഒക്ടോബർ 10- 1,11,040 രൂപ***

***ഒക്ടോബ‍‌ർ 9- 1,10,520 രൂപ***

***ഒക്ടോബ‍ർ 8- 1,09,680 രൂപ***

***ഒക്ടോബ‍‌ർ 7- 1,09,680 രൂപ***

***ഒക്ടോബർ 6- 1,09,280 രൂപ***

Gold prices in Kerala remained unchanged today after several days of sharp decline. The rate for 22-carat gold stands at ₹13,515 per gram and ₹1,08,120 per sovereign, while silver prices also stayed steady.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387310/kerala-gold-prices-hold-steady)