---
title: "പൂജാവേളയിൽ അടിച്ചുപൊളിക്കാം, സർക്കാർ ജീവനക്കാർക്ക് കിടിലൻ ജാക്ക്പോട്ട്! തിങ്കളാഴ്ചയും അവധിയാക്കാൻ നീക്കം; ഉത്തരവ് ഇന്ന് തന്നെയോ?"
english_title: "Puja Holiday Boost for Government Staff as Monday Leave Move Gains Ground"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387304/puja-holiday-monday-leave-kerala"
published_at: "2026-10-16T09:47:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad1a6510c4c6_puja-holiday-monday-leave-kerala.jpg"
keywords: ["KeralaNews", "PublicHoliday", "GovernmentEmployees", "Navratri", "Vijayadashami"]
---

# പൂജാവേളയിൽ അടിച്ചുപൊളിക്കാം, സർക്കാർ ജീവനക്കാർക്ക് കിടിലൻ ജാക്ക്പോട്ട്! തിങ്കളാഴ്ചയും അവധിയാക്കാൻ നീക്കം; ഉത്തരവ് ഇന്ന് തന്നെയോ?

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്ത് തിങ്കളാഴ്ച പൊതു അവധി നൽകുന്നത് സർക്കാരിന്റെ പരിഗണനയിൽ. ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഇന്ന് തന്നെ പുറത്തിറങ്ങിയേക്കുമെന്നാണ് സൂചന. മഹാനവമി ഒക്ടോബർ 20-നും പൂജവെപ്പ് 18-നും വരുന്ന സാഹചര്യം കണക്കിലെടുത്താണ് ഈ ആലോചന. സർവീസ് സംഘടനകളുടെ ശക്തമായ സമ്മർദത്തെ തുടർന്നാണ് ഈ നീക്കമെന്നാണ് വിവരം.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്ത് തിങ്കളാഴ്ച പൊതു അവധി നൽകുന്നത് സർക്കാരിന്റെ പരിഗണനയിൽ. ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഇന്ന് തന്നെ പുറത്തിറങ്ങിയേക്കുമെന്നാണ് സൂചന. മഹാനവമി ഒക്ടോബർ 20-നും പൂജവെപ്പ് 18-നും വരുന്ന സാഹചര്യം കണക്കിലെടുത്താണ് ഈ ആലോചന. സർവീസ് സംഘടനകളുടെ ശക്തമായ സമ്മർദത്തെ തുടർന്നാണ് ഈ നീക്കമെന്നാണ് വിവരം.

അവധി പ്രഖ്യാപിക്കുകയാണെങ്കിൽ ജീവനക്കാർക്ക് തുടർച്ചയായി അഞ്ച് ദിവസത്തെ അവധി ലഭിക്കും. ഒക്ടോബർ 18 ഞായറാഴ്ച വാരാന്ത്യ അവധിയും, 19 തിങ്കളാഴ്ച നവരാത്രി അവധിയും, 20 ചൊവ്വാഴ്ച മഹാനവമിയും, 21 ബുധനാഴ്ച വിജയദശമിയുമാണ് വരുന്നത്. സർക്കാർ, അർധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ ,വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്കുള്ള അവധിയുടെ യഥാർത്ഥ വ്യാപ്തി ഔദ്യോഗിക ഉത്തരവിലെ വ്യവസ്ഥകൾ അനുസരിച്ചായിരിക്കും തീരുമാനിക്കുക. കേരള സർക്കാരിന്റെ ഔദ്യോഗിക കലണ്ടർ പ്രകാരം മഹാനവമി, വിജയദശമി ദിവസങ്ങളിൽ ഇതിനോടകം തന്നെ അവധി നൽകിയിട്ടുണ്ട്.

The Kerala government is considering declaring Monday a public holiday, with an official order likely to be issued today. If approved, employees could get five consecutive days off around the Navratri and Vijayadashami period.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387304/puja-holiday-monday-leave-kerala)