---
title: "വീടിന് മുന്നിലെ റോഡരികിൽ അൻപത്തിരണ്ടുകാരൻ പൊള്ളലേറ്റ് മരിച്ച നിലയിൽ; സ്കൂട്ടറും കത്തിക്കരിഞ്ഞ നിലയിൽ"
english_title: "52-Year-Old Found Burned to Death by Roadside; Scooter Also Destroyed"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387300/burned-death-roadside-scooter-burnt"
published_at: "2026-10-16T09:25:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad1a07283567_burned-death-roadside-scooter-burnt.jpg"
keywords: ["KeralaNews", "Perumpadappu", "Ponnani", "UnnaturalDeath", "PoliceInvestigation"]
---

# വീടിന് മുന്നിലെ റോഡരികിൽ അൻപത്തിരണ്ടുകാരൻ പൊള്ളലേറ്റ് മരിച്ച നിലയിൽ; സ്കൂട്ടറും കത്തിക്കരിഞ്ഞ നിലയിൽ

> **Lead Summary:** **പൊന്നാനി: ** പെരുമ്പടപ്പ് കോടത്തൂരിൽ മലയാള മനോരമ ഏജന്റ് പൊള്ളലേറ്റ് മരിച്ചു. കോടത്തൂർ പുല്ലാര വീട്ടിൽ അപ്പുവിനെയാണ് വീടിന് മുന്നിലെ റോഡരികിൽ പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. ഇദ്ദേഹം സഞ്ചരിച്ചിരുന്ന സ്കൂട്ടറും പൂർണമായി കത്തിനശിച്ച നിലയിലാണ്.

## Article Content

**പൊന്നാനി: ** പെരുമ്പടപ്പ് കോടത്തൂരിൽ മലയാള മനോരമ ഏജന്റ് പൊള്ളലേറ്റ് മരിച്ചു. കോടത്തൂർ പുല്ലാര വീട്ടിൽ അപ്പുവിനെയാണ് വീടിന് മുന്നിലെ റോഡരികിൽ പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. ഇദ്ദേഹം സഞ്ചരിച്ചിരുന്ന സ്കൂട്ടറും പൂർണമായി കത്തിനശിച്ച നിലയിലാണ്.

വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് പെരുമ്പടപ്പ് പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി. മേൽനടപടികൾക്കായി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

A 52-year-old Malayalam Manorama agent, identified as Appu from Kodathur in Perumpadappu, was found dead with burn injuries by the roadside near his home. His scooter was also found completely burnt, and police have registered an unnatural death case and launched an investigation.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387300/burned-death-roadside-scooter-burnt)