---
title: "തിരക്കിനിടയിൽ കുടയെടുക്കാൻ മറക്കല്ലേ, കേരളത്തിൽ തുലാവർഷം ശക്തമാകുന്നു....! ഇന്ന് 14 ജില്ലകളിലും യെല്ലോ അലർട്ട്"
english_title: "Northeast Monsoon Intensifies in Kerala; Yellow Alert Across All 14 Districts Today"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387291/kerala-northeast-monsoon-yellow-alert"
published_at: "2026-10-16T08:42:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad196c528f4c_kerala-northeast-monsoon-yellow-alert.jpg"
keywords: ["KeralaWeather", "MonsoonAlert", "YellowAlert", "IMD", "RainWarning"]
---

# തിരക്കിനിടയിൽ കുടയെടുക്കാൻ മറക്കല്ലേ, കേരളത്തിൽ തുലാവർഷം ശക്തമാകുന്നു....! ഇന്ന് 14 ജില്ലകളിലും യെല്ലോ അലർട്ട്

> **Lead Summary:** **തിരുവനന്തപുരം: (https://truevisionnews.com/**) കേരളത്തിൽ തുലാവർഷം (വടക്കുകിഴക്കൻ മൺസൂൺ) സജീവമായതോടെ സംസ്ഥാനത്ത് മഴ ശക്തമാകുന്നു. ഇതിന്റെ ഭാഗമായി ഇന്ന് സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

## Article Content

**തിരുവനന്തപുരം: (https://truevisionnews.com/**) കേരളത്തിൽ തുലാവർഷം (വടക്കുകിഴക്കൻ മൺസൂൺ) സജീവമായതോടെ സംസ്ഥാനത്ത് മഴ ശക്തമാകുന്നു. ഇതിന്റെ ഭാഗമായി ഇന്ന് സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

മഴയ്‌ക്കൊപ്പം മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. നാളെ മലപ്പുറം, കോഴിക്കോട്, പത്തനംതിട്ട, ഇടുക്കി എന്നീ നാല് ജില്ലകളിൽ മാത്രമായിരിക്കും യെല്ലോ അലർട്ട് ഉണ്ടായിരിക്കുക. മറ്റ് ജില്ലകളിൽ നിലവിൽ പ്രത്യേക മഴ മുന്നറിയിപ്പുകൾ ഒന്നും തന്നെ പുറപ്പെടുവിച്ചിട്ടില്ല.

കഴിഞ്ഞ വ്യാഴാഴ്ചയും സംസ്ഥാനത്ത് വ്യാപകമായി മഴ മുന്നറിയിപ്പ് ഉണ്ടായിരുന്നു. അന്ന് കോട്ടയം, എറണാകുളം, പത്തനംതിട്ട, ഇടുക്കി എന്നീ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് 10 ജില്ലകളിൽ യെല്ലോ അലർട്ടുമാണ് പ്രഖ്യാപിച്ചിരുന്നത്. അതിനിടെ, കേരളം, മാഹി, തമിഴ്‌നാട്, പുതുച്ചേരി, കാരയ്ക്കൽ, തീരദേശ ആന്ധ്രാപ്രദേശ്, റായലസീമ, തെക്കൻ ഉൾനാടൻ കർണാടക എന്നിവിടങ്ങളിൽ തുലാവർഷം ഔദ്യോഗികമായി ആരംഭിച്ചതായി കഴിഞ്ഞ ദിവസം കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു.

The northeast monsoon has strengthened in Kerala, prompting the India Meteorological Department to issue a yellow alert in all 14 districts today. Officials have also warned of strong winds, isolated thunderstorms, and continued alerts in four districts tomorrow.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387291/kerala-northeast-monsoon-yellow-alert)